ഹരിചരിതം 1 [Aadhi] 1411

” അറിയില്ല… എനിക്ക് പോവാൻ പറ്റാത്തത് കൊണ്ട് ഞാൻ നോക്കിയില്ല… ” ഞാൻ സത്യം പറഞ്ഞു.

” അല്ല…താൻ ആ ഷെൽഫ് ചാരി നിക്കാതെ ഇവിടെ വന്നിരി.. എന്നിട്ട് പറ… ” ഞാൻ ബെഡ് ചൂണ്ടി പറഞ്ഞു.

അവൾ ബെഡിൽ വന്നിരുന്നു.. ഒരു കാൽ മറ്റേ കാലിന്റെ മുട്ടിലേക്ക് കേറ്റി വെച്ച് ഞാൻ കാലിൽ വെക്കുന്ന തലയിണ എടുത്ത് മടിയിൽ വെച്ചു.

” നിങ്ങൾടെ വീട്ടിൽ ഇന്റീരിയറിന്റെ പണിക്ക് വന്നില്ലേ… അവന്റെ കല്യാണം ആണിന്നു… “

” ആർടെ…?? വിനോദിന്റെയോ?? ” എനിക്ക് ആശ്ചര്യം ആയി.

”മ്..”

ശെരി ആണ്.. അന്നൊരു ദിവസം ഞായറാഴ്ച ഞാൻ പുറത്തോട്ട് ഇറങ്ങുമ്പോ അവന്റെ ബുള്ളറ്റ് ഞങ്ങളുടെ വീട്ടിലേക്ക് തിരിയുന്നത് ഞാൻ കണ്ടിരുന്നു.. കല്യാണം വിളിക്കാൻ വന്നതാവും.

“അതിനു..? ” എനിക്കൊന്നും മനസിലായില്ല… വിനോദിന്റെ കല്യാണവും ഇവളുടെ തേപ്പും തമ്മിൽ എന്താ ബന്ധം??

” അവനാണ് ആൾ ” അവൾ പതുക്കെ പറഞ്ഞു….

” ഏഹ്… ശെരിക്കും?? ” ഞാൻ ഇത്തിരി ഞെട്ടി… സംഭവം വിനോദ് ഭയങ്കര മാന്യൻ ആണ്, ഞങ്ങളുടെ നാട്ടിലെ പരോപകാരി.. ക്ലബ് പ്രവർത്തങ്ങളും ഒക്കെ ഉണ്ട്.. എല്ലാർക്കും ഭയങ്കര ഇഷ്ടം ആണ്.. എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് കൂടും. ജിമ്മൻ ആണ്.. ഇന്റീരിയർ ഡിസൈനിങ്ങും ചെറിയ കുറച്ചു സിവിൽ കോൺട്രാക്ട് വർക്കും ഒക്കെ ആയി നാട്ടിൽ തന്നെ..അത്യാവശ്യം പൈസ ഒക്കെ ഉണ്ട്…കഴിഞ്ഞ മാസം എന്തോ കാര് മാറ്റി ഒരു എക്സ്.യു.വി. എടുത്തിരുന്നു… അപ്പൊ അത് കല്യാണത്തിന്റെ ഭാഗം ആയിട്ടാവും..അല്ല… അങ്ങനെ എല്ലാർക്കും ഇഷ്ടം ഉള്ള ഒരാൾ ഇവളെ തേക്കാൻ എന്താ…?? രണ്ടാൾടെ വീട്ടിൽ പറഞ്ഞാലും വലിയ സീൻ ഒന്നും കാണില്ല.. ഇവിടെ അടുത്ത് തന്നെ ആണ് അവന്റെ വീടും. പിന്നെ തേക്കാൻ ആയിട്ട് അവൻ ലൈൻ അടിക്കുമെന്നു എനിക്ക് തോന്നുന്നും ഇല്ല.

” ഇതെന്ന്…?? ആർക്കും അറിയില്ലേ ഇത്?? “

” ഇല്ല… പഠിത്തം കഴിഞ്ഞിട്ട് പറയാമെന്നു വെച്ചു. “

” അല്ല.. അതെന്താ… നിങ്ങൾ ബ്രേക്ക് അപ്പ് ആവാൻ?? “

” ഞാൻ എം.എസ്.സിക്ക് പോയത് അവനു ഇഷ്ടം ആയില്ല… എന്നോട് പോവണ്ടാന്ന് പറഞ്ഞു.. ഞാൻ കേട്ടില്ല… “

ആഹാ.. അടിപൊളി… പിശാചിന് പഠിക്കണം എന്ന് പറഞ്ഞപ്പോ അവൻ .കേട്ടില്ല. അങ്ങനെ ബ്രേക്ക് അപ്പ് ആയി, വേറെ കെട്ടി.. അതാണ് കാര്യം. അവൻ എന്തോ ഡിഗ്രി പകുതിക്ക് വെച്ച് നിർത്തി പണിക്കിറങ്ങിയതാണ്.

ഇപ്പൊ കാര്യങ്ങൾ ഒക്കെ പിടികിട്ടി.. പണ്ടത്തെ കാമുകന്റെ കല്യാണം ആണിന്നു… അതിന്റെ ഹാങ്ങോവറിൽ ആണ് പിശാച്.. എനിക്ക് മനസിലാക്കാം… ഞാനും ഇത് കഴിഞ്ഞ വര്ഷം അനുഭവിച്ചതാണ്.. ബിടെക്കിൽ പൊട്ടിയ ലൈൻ കഴിഞ്ഞ വർഷം വേറൊരുത്തനെ കെട്ടി.. അത് എഫ്.ബിയിൽ കണ്ട ഞാൻ അന്ന് രാത്രി വീട്ടിൽ വന്നു പട്ടിയെ പോലെ മോങ്ങിയിരുന്നു.

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.