ഹരിചരിതം 1 [Aadhi] 1411

പിശാചിന്റെ കയ്യിൽ നിന്നും അതും ഷെൽഫിലേക്ക്…

” അല്ല തനിക്ക് ഏത് ടൈപ്പ് ആണ് വേണ്ടത്?? എൻ്റെ കയ്യിൽ അതിനും മാത്രം ബുക്ക് ഒന്നുല്ല.. “

” അങ്ങനെ ഒന്നുമില്ല… ഏതേലും..കുറേ കാലം ആയി വേറെ എന്തെങ്കിലും ബുക്ക് ഒക്കെ വായിച്ചിട്ട്… “

” തേപ്പ് കിട്ടി നിക്കാണോ?? “, ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.

പിശാച് ഒന്നും മിണ്ടാതെ എന്റെ മുഖത്തോട്ട് തുറിച്ചു നോക്കി…

” അല്ല… തന്റെ നോട്ടവും ഭാവവും കണ്ടപ്പോ ചോദിച്ചെന്നെ ഉള്ളൂ… ഇഷ്ടല്ലേൽ പറയണ്ട “

” എന്നെ കണ്ടാൽ അങ്ങനെ പറയുമോ?? ” അവൾ എന്റെ മുഖത്തോട്ട് നോക്കി ചോദിച്ചു.

” ആ..പറയും. അതല്ലേ ഞാൻ ചോദിച്ചേ… “

” മ്… “

” എന്താ സംഭവം… പറയാൻ പറ്റുന്നതാണേൽ പറ.. എനിക്ക് ഇങ്ങനത്തെ കാര്യത്തിൽ തന്നെക്കാൾ എക്സ്പീരിയൻസ് ഉണ്ട്…”

” ഏയ്.. ഒരാൾ ഉണ്ടാർന്നു… പിന്നെ അത് പോയി.. “

ആ… അതാണ്.. പിശാചിന് ആദ്യായിട്ട് തേപ്പ് കിട്ടിയതിന്റെ സങ്കടം ആണ്.. അതാണ് ഇത് പോലെ കിളി പോയി നടക്കുന്നത്.

” ആരാ…? കോളേജിൽ ഉള്ളതാണോ? “

” അല്ല…”

“പിന്നേ… സ്‌കൂൾ?? “

” മ്..മ്..”

” പിന്നെ ഇപ്പൊ എവിടാ… നാട്ടിലോ?? “

” മ്….”

‘ നാട്ടിൽ ഇവളെ തേക്കാൻ മാത്രം ഊള ആരാടാ…?? സ്വഭാവം കച്ചറ  ആണെന്നല്ല ഉള്ളൂ… കൊച്ചു സുന്ദരി ആണല്ലോ ‘, മനഃസ്സാക്ഷി തെണ്ടി എത്തി…

” അതിപ്പോ ആരാ…?? “, ഞാൻ ചോദിച്ചു.

” നിങ്ങൾക്ക് അറിയാവുന്ന ആളാ…”

” എനിക്കോ… അതാരാ??” എന്റെ ഫ്രണ്ട്‌സ് ലിസ്റ്റ് ഒന്ന് സ്കാൻ ചെയ്തു നോക്കി.. ഏയ്.. ഇല്ല. എന്റെ ഫ്രണ്ട്‌സ് ആർക്കും ഇവളെ അങ്ങനെ അറിയില്ല. പിന്നെ ഇവിടെ നാട്ടിൽ എനിക്കാകെ കുറച്ചു പേരെ കമ്പനി ആയിട്ടുള്ളൂ… അതിൽ ആരാ??

” നോ ഐഡിയ… താൻ തന്നെ പറ…” ഞാൻ കൈമലർത്തി.

” ആരോടെങ്കിലും പറയുമോ?? “, അവൾ എന്നെ നോക്കി…

” ഇല്ല.. പ്രോമിസ്.. പറ “, ഞാൻ ഇത്തിരി സന്തോഷത്തോടെ പറഞ്ഞു. അല്ലെങ്കിലും ഇങ്ങനത്തെ സീക്രെട്സ് ഒക്കെ കേൾക്കാൻ എനിക്ക് നല്ല ഇന്റെരെസ്റ്റ് ആണ്.

” ഇന്നാർടെ കല്യാണാ?? “

ഞാൻ ഒന്നാലോചിച്ചു… ഓർമ വരുന്നില്ലലോ.. അല്ലെങ്കിലും വീട്ടിലെ കാര്യങ്ങൾ ഒക്കെ ഞാൻ അങ്ങനെ ശ്രെദ്ധിക്കാറില്ല.

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.