ഹരിചരിതം 1 [Aadhi] 1411

” ടിവി കാണാൻ ആണോ?? എന്നാ ഞാനും ഉണ്ട്..”

” അല്ല… ടിവിയിൽ ഒന്നും ഇല്ല..”

” പിന്നെ?? “

” ഒന്നൂല്ല.. വെറുതെ ഇരിക്കാൻ “

” എന്നാ അതിവിടെ ഇരുന്നൂടെ? അവിടെ പോയി ഇരിക്കണോ? “

അവൾ നിന്നു.. എന്നിട്ട് പതുക്കെ റൂമിലേക്ക് തന്നെ വന്നു.. വാതിലിൽ ചാരി നില്ക്കാൻ തുടങ്ങി.

” ഇവിടെ ഇരുന്നോ.. ” ഞാൻ ബെഡ് ചൂണ്ടി പറഞ്ഞു.

അവൾ വന്നിരുന്നു റൂം മൊത്തം ഒന്ന് കണ്ണോടിച്ചു.. റൂം അത്രക്ക് വൃത്തി ഒന്നുമില്ല.. കുറെ സാധനങ്ങൾ വലിച്ചു വാരി ഇട്ടിട്ടുണ്ട്… ഇതിപ്പോ ഞാൻ എണീക്കാത്തത് കൊണ്ട് അമ്മ  ഡെയിലി വന്നു ഡ്രസ്സ് ഒക്കെ മടക്കി വെക്കുന്നത് കൊണ്ട് കുറച്ചു വൃത്തിയുണ്ട്.. അല്ലെങ്കിൽ കുറെ മാഗസിൻ തറയിലും ബുക്ക് ഷെൽഫിലും ഒക്കെ ആയി ചറപറാ പരന്നു കിടക്കുന്നു. ഡ്രസ്സ് ഒക്കെ വെച്ച കബോഡിനോട് ചേർന്ന് ഒരു ചെറിയ  ബുക്ക് ഷെൽഫ്‌ ഉണ്ട്…  അതിൽ ഒരു  പത്തിരുപത് ബുക്ക് കാണും… പിന്നെ ഡിക്ഷണറി പോലത്തെ ഇലെക്ട്രിക്കൽ ടെക്നോളജിയുടെയും മെഷീൻസിന്റെയും ബുക്കുകൾ.

” ഈ ബുക്ക് ഒക്കെ വായിച്ചതാണോ?? “, പിശാച് പതുക്കെ ചോദിച്ചു.

“ആ… ആ ഇലെക്ട്രിക്കൽ എന്ന് കാണുന്നത് വായിച്ചിട്ടില്ല.. അതൊക്കെ പഠിക്കാൻ ഉള്ളതാ… ബാക്കി ഒക്കെ വായിച്ചതാ….”

അവൾ എണീറ്റ് ചെന്ന് ഷെൽഫിലൂടെ ഒന്ന് കണ്ണോടിച്ചു…

” മാധവിക്കുട്ടി ആണോ ഇഷ്ടപ്പെട്ട എഴുത്തുകാരി?? ” അവൾ ചോദിച്ചു.

” ആ.. ആയിരുന്നു. ഇപ്പൊ അല്ല. “

” അതെന്തേ…?? “

” പണ്ട് കോളേജ് ഫൈനൽ ഇയർ ആയപ്പോ ഒരു തേപ്പ് കിട്ടിയിരുന്നു… അങ്ങനെ അതിന്റെ സങ്കടത്തിൽ വായിച്ചു തുടങ്ങിയതാ അവരുടെ കഥകൾ. ഫുൾ നഷ്ടപ്രണയവും പ്രേമവും ഒക്കെ ആണ് അതിൽ… പിന്നെ പിന്നെ എല്ലാം വായിച്ചു കഴിഞ്ഞപ്പോഴും പണ്ടത്തെ തേപ്പിന്റെ സങ്കടം അതിനേക്കാ ഇന്റെൻസിറ്റിയിൽ ഉണ്ട്.. അതോടെ മനസ്സിലായി ഇമ്മാതിരി അവസ്ഥയിൽ വായിക്കാൻ പറ്റിയതല്ല അവരുടെ കഥകൾ എന്ന്..”

ഏതോ ഒരു ബുക്ക് അവൾ എടുത്തിരുന്നു.. അത് അതെ പോലെ പതുക്കെ ഷെൽഫിലേക്ക് വെച്ച് അവൾ അടുത്തത് എടുത്തു.

” നഷ്ടപ്പെട്ട നീലാംബരി ആണോ എടുത്തത്?? “, ഞാൻ ചെറിയൊരു ചിരിയോടെ ചോദിച്ചു..

” ആ…”, പിശാചിന്റെ മുഖത്തും ചെറിയൊരു ചിരി ഒക്കെ..

” ഇതോ?? “, വേറൊരു ബുക്ക് എടുത്ത് അവൾ ചോദിച്ചു.’ ഖസാക്കിന്റെ ഇതിഹാസം.’

” അത് സൂപ്പർ ആണ്… പക്ഷെ വായിച്ചവർ ഒക്കെ ഇത്തിരി പാടാ മനസ്സിലാക്കാൻ എന്നാ പറഞ്ഞത്. “

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.