സീനാവും. കാലിൽ പ്ലാസ്റ്റർ ഇട്ടതുകൊണ്ട് തല്ലാൻ വന്നാൽ ഓടാൻ പോലും പറ്റില്ല, നാട്ടിൽ ആകെ നാണക്കേടാവും… ചിന്തിച്ചു ചിന്തിച്ചു കാട് കേറിപ്പോവുന്നു.
“ഏഹ്… എന്താ?? “, ഞാൻ ഒന്നുമറിയാത്ത പാവത്തെ പോലെ ചോദിച്ചു.
” ചോദിച്ചത് കേട്ടില്ലേ? കുറെ നേരം ആയല്ലോ എന്നെ മൊത്തം സ്കാൻ ചെയ്യുന്നു.. അത് കഴിഞ്ഞോ എന്ന്… “
‘ ഏയ്…പിശാചിന്റെ ശബ്ദത്തിൽ കലിപ്പ് ഒന്നുമില്ല.. ഏതായാലും നീ സാധാരണ പോലെ സംസാരിച്ചോ.. ‘, മനസ്സ് പറഞ്ഞു.
” അത് നമ്മൾ ആദ്യായിട്ടല്ലേ കാണുന്നത്… ഞാൻ തന്നെ ഒന്ന് മര്യാദക്ക് കണ്ടിട്ട് കൂടി അല്ല. അതുകൊണ്ട് നോക്കിയതാ..”
” ഞാൻ ഇത്രേം കാലം ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ…”
” ആ… നമ്മൾ ഇന്നല്ലേ ആദ്യായിട്ട് സംസാരിക്കുന്നത്?? “
അവൾ ഒന്നും മിണ്ടിയില്ല.മിണ്ടാതെ മുഖം തിരിച്ചു അപ്പുറത്തേക്ക് നോക്കി നിന്നു..
” തനിക്ക് നാളെ എന്തോ എക്സാം ആണെന്ന് പറഞ്ഞിട്ട്… പഠിച്ചോ?? “
” ആ… അത് ഒന്നൂടെ നോക്കിയാ മതി. “
” തനിക്ക് നാളെ എക്സാം ഒന്നും ഇല്ലല്ലോ?? “, എന്റെ ചോദ്യം കേട്ട് അവൾ അത്ഭുതത്തോടെ എന്നെ നോക്കി..
” ആര് പറഞ്ഞു?? “
” അല്ല.. ക്ലാസ് തുടങ്ങി ഒരു മാസം ഒക്കെ അല്ലെ ആയിട്ടുള്ളൂ… അപ്പോഴേക്കും എന്ത് എക്‌സാമാ?? “
” അത്… ക്ലാസ് ടെസ്റ്റ്. “
” മ്… എം.എസ്.സിക്ക് പഠിക്കുന്ന ഒരാൾ ക്ലാസ് ടെസ്റ്റ് എന്നൊക്കെ പറഞ്ഞു കല്യാണം ഒക്കെ മിസ് ചെയ്യുമെന്ന് തോന്നുന്നില്ല… ” ഞാൻ ഒരുമാതിരി ഷെർലക് ഹോംസ് കേസ് അന്വേഷിച്ചു റിപ്പോർട്ട് പറയുന്ന പോലെ ഈണത്തിൽ പറഞ്ഞു നിർത്തി.
പിശാച് ഒന്നും മിണ്ടാതെ നിന്നു. ഒരാളോട് നമ്മൾ എന്തെങ്കിലും പറഞ്ഞിട്ട് അയാൾ റിപ്ലൈ ഒന്നും തരാതിരുന്നാൽ എനിക്ക് നല്ല ദേഷ്യം വരും. ഞാൻ ഒന്നും മിണ്ടിയില്ല. അവളും.
” അല്ല.. തനിക്ക് ഇവിടെ നിൽക്കുന്നത് ഇഷ്ടം അല്ലെങ്കിൽ താൻ വീട്ടിൽ പോയിരുന്നു പഠിച്ചോ.. ആരും ഒന്നും പറയില്ല. “, ഞാൻ ഇത്തിരി ഗൗരവത്തിൽ പറഞ്ഞു.
” ആ… ” അവൾ അവിടുന്ന് പോവാൻ തുടങ്ങി.
അത് ഞാൻ പ്രതീക്ഷിച്ചില്ല.. ഇങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞാൽ ഏയ്..ഇല്ല എന്നൊക്കെ പറഞ്ഞു വേറെ എന്തെങ്കിലും സംസാരിക്കും എന്ന എന്റെ കണക്കുകൂട്ടൽ തെറ്റി.
“പോവുമ്പോ മെയിൻ ഡോർ അടച്ചേക്കണം.. പൂട്ടണ്ട…” ഞാൻ പറഞ്ഞു.
” ഞാൻ ഹാളിൽ കാണും, വീട്ടിൽ പോണില്ല” അവൾ പറഞ്ഞു.
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്
ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു
അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??
Second part missing aanallo search chethittu kittunilla
Daily oro part indavumennu paranjitt evide?
??????
വേഗം അയക്കാം????
ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…
അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️
അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????
ഒരുപാട് സ്നേഹം ??❤️❤️❤️