ഹരിചരിതം 1 [Aadhi] 1411

” തോർത് എവിടെയാ?? “

” ആർടെ? എന്റെയോ? “

” അല്ലാതെ പിന്നെ എന്റെയോ?? “, പിശാച് കലിപ്പിൽ തന്നെ ആണ്.

” അതാ ബാത്‌റൂമിൽ ഉണ്ടാവും..”

കൂടുതൽ ഒന്നും മിണ്ടാതെ ബാത്‌റൂമിൽ പോയി തോർത്തു എടുത്തുകൊണ്ട് വന്നു എന്റെ നേർക്കിട്ടു..

” ഡ്രെസ്സിൽ ആയത് തുടച്ചേക്ക്…”

“ആ….”

അവൾ വന്നു ഗ്ലാസ് എന്റെ കയ്യിൽ നിന്നും വാങ്ങി ജ്യൂസ് പാത്രം എടുത്തോണ്ട് പോയി…

തിരിച്ചു വന്നപ്പോഴേക്കും ഞാൻ ഡ്രസ്സ് ഒക്കെ തുടച്ചു തോർത്തും കയ്യിൽ പിടിച്ചു ഇരിക്കുന്നുണ്ടായിരുന്നു.

അവൾ വന്നു തോർത്ത് കൈനീട്ടി വാങ്ങി ബാത്‌റൂമിൽ കൊണ്ട് പോയി വിരിച്ചിട്ടു. തിരിച്ചു വന്നു വാതിലിൽ ചാരി കൈകെട്ടി നിന്നു.

‘ ഇവളെന്താ ഇവിടെ നിൽക്കുന്നേ?? ഇവൾക്ക് പൊയ്ക്കൂടേ?? ‘, ഞാൻ മനസ്സിൽ ഓർത്തു.

ഞാനും അവളെ ഒന്ന് നോക്കി…കൊള്ളാം… മുഖത്തു കുറച്ചു ഗൗരവം ഒക്കെ ഉണ്ടെങ്കിലും എന്തോ ഒരു ഇഷ്ടം ഒക്കെ തോന്നുന്ന മുഖം.

സത്യം പറഞ്ഞാൽ ഇപ്പോഴാണ് അവളെ മര്യാദക്ക് ഒന്ന് കാണുന്നത്.

ആവറേജ് ബോഡി ടൈപ്പ് ആണ്. വല്ലാണ്ട് മെലിഞ്ഞിട്ടും അല്ല, എന്നാൽ തടിയും ഇല്ല. ഒരു അഞ്ചര അടിയുടെ മേൽ ഉയരം കാണും .ഞാൻ കറക്ട് ആറടി ആണ്.  വെളുപ്പിനോട് അടുത്ത് നിൽക്കുന്ന നിറം. ഇരുനിറവും അല്ല, എന്നാൽ അത്രക്കങ്ങോട്ട് വെളുത്തിട്ടും അല്ല. ചെറിയ വട്ട മുഖം ആണ്. ഭംഗിയുള്ള ഉണ്ടക്കണ്ണുകൾ കണ്മഷി എഴുതിയിട്ടുണ്ട്. പുരികം ഒക്കെ ത്രെഡ് ചെയ്തിട്ടുണ്ട്. ചെറിയ മൂക്ക്.. ഇളം റോസ് കളർ ചുണ്ടുകൾ. ആ മുഖം കണ്ടാൽ തന്നെ ആർക്കായാലും ഒരു ഇഷ്ടം ഒക്കെ തോന്നും. എന്റെ നേരെ കൈകെട്ടി ആണ് പിശാച് നിൽക്കുന്നത്. മാറിൽ കൈ പിണച്ചു വെച്ചത് കൊണ്ടാണെന്നു തോന്നുന്നു, മാറിടം ഇത്തിരി ഉയർന്നു നിൽക്കുന്നു.  വയറിൽ കുറച്ചു കൊഴുപ്പൊക്കെ ഉണ്ട്. ഫ്ലാറ്റ് അല്ല. കൊഴുത്തതുടകൾ ചുരിദാർ സ്ലിറ്റിലൂടെ കാണാം. ചുരിദാർ പാന്റ് അവസാനിക്കുന്നിടത്തു വെള്ളിക്കൊലുസ്. ചെറിയ പാദങ്ങൾ കണ്ടാൽ കൊച്ചു കുഞ്ഞുങ്ങളുടെ പോലെ ഉണ്ട്.. ഇവൾ ക്യൂടെക്സ് ഒന്നും ഇടാറില്ലേ?? ഭംഗിക്ക് വെട്ടി നിർത്തിയ കാൽവിരലിൽ ഒന്നും കാണാൻ ഇല്ല. കയ്യിൽ ഇട്ടിട്ടുണ്ടോ?? ഞാൻ നേരെ മുകളിലേക്ക് നോക്കിയതും പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാതെ എന്റെ മുഖത്തോട്ട് നോക്കി നിൽക്കുന്ന പിശാചിനെ ആണ് കണ്ടത്.

‘പണി പാളി മോനെ…’, മനസ്സ് പറഞ്ഞു.

” സ്കാനിങ് കഴിഞ്ഞോ?? “, ദേഷ്യം ഒന്നും ഇല്ലാതെ നിർവികാരമായ പതിഞ്ഞ ശബ്ദം.

എന്ത് പറയും?? എന്തെങ്കിലും അറിയാതെ നാവിൽ നിന്ന് വീണാൽ പിശാച് ഗീതേച്ചിയോടോ അല്ലെങ്കിൽ എന്റെ അമ്മയോടോ പറയും.. വീട്ടിലറിയും,

68 Comments

  1. കോഴി മഹാൻ

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  2. കപ്പലിന്റ പൈലറ്റ്

    ഒരുപാട് പേജ് ഉണ്ടെങ്കിൽ ഒരു മടുപ്പും ഇല്ല, താങ്കളോട് ആരാണ് ഈ അപവാദം പറഞ്ഞെ, കഴിയുമെങ്കിൽ അടുത്ത പാർട്ടിൽ തന്നെ മുഴുവനായിട്ട് ഇടണം, എന്തുകൊണ്ട് ഈ കഥ മുന്നേ ഞാൻ വായിച്ചില്ല എന്ന ഒരൊറ്റ സങ്കടം മാത്രമേ ഒള്ളു

    1. അപവാദമായിരുന്നോ????പെട്ടെന്ന് 100 150 പേജൊക്കെ കാണുമ്പോൾ ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ എന്നു വിചാരിച്ചു.. അടുത്ത 3 പാർട്ടിൽ കഥ തീരും??

      1. Second part missing aanallo search chethittu kittunilla

  3. Daily oro part indavumennu paranjitt evide?

    1. ??????
      വേഗം അയക്കാം????

  4. ഞാൻ മുൻപ് ഇത് വായിച്ചിരുന്നു. ഇത് എഴുതിയത് ആദി ആണെന്നോ പേര് ഹരിചരിതം ആണെന്നോ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ താങ്കളുടെ കഥയിലെ കമന്റിൽ പലരും ഈ കഥ ആവശ്യപ്പെടുന്നത് കണ്ടു. അങ്ങനെയാണ് വായിച്ചു തുടങ്ങിയത് അപ്പോഴാണ് ഈ കഥ ഓർമയിൽ വരുന്നത്.
    നല്ല സൂപ്പർ എഴുത്ത്, വായിച്ച അന്ന് തന്നെ കമന്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ കമന്റ് ചെയ്യുന്നതിന്റെ പരിമിതി ഉണ്ടല്ലോ?
    എന്തായാലും വളരെ ഇഷ്ടമായ കഥയാണ്. ഒന്ന് കൂടി വായിക്കുന്നതിന് ഒരു ബുദ്ദിമുട്ടും ഇല്ല…

    1. അന്ന് പറഞ്ഞില്ലെങ്കിലും ഇപ്പോൾ വായിക്കാനും കമന്റ് ഇടാനുമുണ്ടല്ലോ, അത് മതി????
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

  5. അവിടെ വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ട ഐറ്റം ആണ്.?????

    1. ഒരുപാട് സ്നേഹം ??❤️❤️❤️

Comments are closed.