അറവുകാരൻ [Achillies] 318

“എന്താടാ….കുട്ടൂസെ…”

“ഇതമ്മ സുജമ്മയ്ക്ക് തരാൻ തന്നു വിട്ടതാ ഞമ്മറന്നോയി…..”

അവൾക്ക് നേരെ നീട്ടിയ കുഞ്ഞിക്കയ്യിൽ ചുരുട്ടിയ നിലയിൽ കുറച്ചു നോട്ടുകൾ ഉണ്ടായിരുന്നു.
അവന്റെ കണ്ണിലേക്ക് നോക്കിയപ്പോൾ സുജയ്ക്ക് ഉള്ളിലെ വിഷമം സഹിക്കാൻ ആയില്ല.
ആഹ് പണം എങ്ങനെ ഉണ്ടായതാണെന്നു അറിയാവുന്ന സുജയ്ക്ക് അതിനോടും അറപ്പ് തോന്നി.

“വേണ്ട കുട്ടൂസെ പൈസ വേറെ കിട്ടീന്നു അമ്മേനോട് പറഞ്ഞോട്ടോ….”

കുട്ടുവിന്റെ കയ്യിൽ തന്നെ മടക്കിവെപ്പിച്ചു അവനെയുംകൊണ്ട് സുജ മുന്നോട്ടു നടന്നു.

“മുത്തശ്ശിക്ക് വയ്യ വൈകിട്ട് ആയപ്പോൾ മുതൽ വലിവ് കൂടി കിടക്കുവാ…….
പിന്നെയില്ലേ…..ഇന്നമ്മ ജീപ്പിനാ വന്നത് മുതലാളിയുടെ കൂടെ…..ഒരീസം എന്നെ ജീപ്പിൽ കൊണ്ടോവാന്ന് മുതലാളി പറഞ്ഞുല്ലോ….
സുജാമ്മ എന്താ അമ്മോടൊപ്പം ജീപ്പിൽ വരാഞ്ഞേ…
അങ്ങാനാണേൽ ഇത്രേം നടക്കണ്ടാരുന്നല്ലോ….”

സുജയോടൊപ്പം നാട്ടുവഴിയിലൂടെ എല്ലാം ഓരോന്ന് പറഞ്ഞുകൊണ്ട് കുട്ടു നടന്നു.
അവൻ പറയുന്നതിനെല്ലാം മൂളിക്കൊടുത്തുകൊണ്ട് സുജയും.
കൈപ്പിടിയിൽ വേരുകൾ ഒന്ന് ഞെരിഞ്ഞു.

****************

“അമ്മാ…..”

വെള്ള ഷർട്ടും പച്ചപ്പാവാടയും ധരിച്ചുകൊണ്ട് അനു സുജയെക്കണ്ടതും ഓടി വന്നു.

ശ്രീജയുടെ വീടിന്റെ പടിയിൽ സുജയേയും കാത്തിരിക്കുകയായിരുന്നു അവൾ.

“അമ്മ എന്താ ഇത്ര വൈകിയേ….ഞാൻ വന്നിട്ട് ഒരുപാട് നേരായി….”

“അമ്മ കവലയിൽ പോയിരുന്നു അനൂട്ടി അതോണ്ടാ….”

“കുട്ടു ന്ന ഞങ്ങൾ പോവാട്ടോ ശ്രീജമ്മയോട് പറഞ്ഞേക്ക്…”

തലയാട്ടി വീട്ടിലേക്ക് ഓടുന്ന കുട്ടുവിനെ നോക്കി നിന്ന സുജ അനുവിനെയും കൂട്ടി കരിങ്കല്ല് കെട്ടിയുണ്ടാക്കിയ പടികൾ കയറി വീട്ടിലേക്ക് നടന്നു.

ശ്രീജയുടെ വീടിന്റെ മുകളിലേക്ക് കെട്ടിയുണ്ടാക്കിയ കരിങ്കല്ല് പടികൾ കയറി ചെല്ലുന്ന കയറ്റത്തിലാണ് സുജയുടെ വീട്.

“മോൾ വല്ലതും കഴിച്ചോ….”

“ആഹ് ശ്രീജമ്മ വന്നപ്പോൾ എനിക്കും കുട്ടൂനും അവല് നനച്ചു തന്നു….
രാത്രിക്ക് എന്താമ്മെ കൂട്ടാൻ….”

കയ്യിലെ ഒഴിഞ്ഞ സഞ്ചി നോക്കി അനു ചോദിച്ചത് കണ്ട സുജയിൽ ഒരു ഞെട്ടൽ ഉണർന്നു. മോള് കാണാതെ അത് മറച്ചു കയ്യിലെ വേര് സാരിത്തുമ്പിൽ ചുറ്റി ഒളിപ്പിച്ചു അവൾ അനുവിനെയും ശകാരിച്ചു വീട് തുറന്നു അകത്തു കയറി.
ഒരു ചെറിയ നടുമുറിയും അതിനോട് ചേർന്ന് ഉള്ള മറ്റൊരു ചെറിയ കിടപ്പ് മുറിയും അടുക്കളയും മാത്രം ഉള്ള കുഞ്ഞു ഓടിട്ട വീട്.
മോളെയും കൊണ്ട് അകത്തേക്ക് കയറിയ സുജ നിറം മങ്ങിയ സാരി അഴിച്ചു അഴയിലേക്കിട്ടു തോർത്തെടുത്തു ബ്ലൗസിന് മേലെ ഇട്ട് മുറിക്ക്

Updated: September 29, 2021 — 2:10 am

31 Comments

  1. മച്ചാനെ…

    വായിച്ചു ട്ടോ…. ഒന്നും പറയാൻ ഇല്ല….

    തമ്പുസ് പറഞ്ഞ പോലെ മനോഹരം….

    ♥️♥️♥️♥️♥️

    1. Pappan…❤❤❤

      ഒത്തിരി സ്നേഹം പാപ്പാ…❤❤❤

    1. തമ്പൂസേ…❤❤❤

  2. Mwuthe avide vayicha…ath kond evide vaikunilla…
    Ennod onnum thonnelleda

    1. Jack daniel…❤❤❤

      എവിടെ ആയാലും വായിച്ചാൽ പോരെടാ…
      കൂടെ ഉണ്ടെന്നു അറിയിക്കുന്നുണ്ടല്ലോ അത് തന്നെ ഒത്തിരി സന്തോഷം തരുന്നുണ്ട്.

      സ്നേഹപൂർവ്വം…❤❤❤

  3. ഒത്തിരി ഇഷ്ടമായി. ശിവന് അങ്ങനെ പോകാൻ സാധിക്കില്ല എന്ന് തോന്നുന്നു. അടുത്ത ഭാഗം വേഗം തരണേ.
    സ്നേഹത്തോടെ❤️

    1. Ragendu…❤❤❤

      കഥയുടെ ചുരുളുകൾ എന്നോ അഴിഞ്ഞതാണ്????

      അടുത്ത ഭാഗം വൈകാതെ എത്തിക്കാം..

      സ്നേഹപൂർവ്വം…❤❤❤

      1. ഞാൻ അവിടെത്തെ വായിച്ചട്ടില്ലട്ടോ. ഇവിടെ ആവാം

  4. മൈ ഡ്രാഗൺ ബോയ്…,

    അപ്പുറം വായിച്ചതാണ്…..

    ഞാൻ അന്നെ പറഞ്ഞില്ലേ എന്തോ ഈ കഥയോട് ഒരു പ്രതേക ഇഷ്ടം തോന്നുന്നുവെന്ന്…മനസ്സിനെ സ്പർശിച്ച കഥയാണ് അറവുകാരൻ.

    ഈ കഥക്ക് ഒരു പൂർണത വേണമെങ്കിൽ അവിടെന്ന് തന്നെ വായിക്കണം. ചിലത് ഒഴുവാക്കുമ്പോൾ ഈ കഥ അപൂർണമായി തുടരും.എന്റെ മാത്രം തോന്നൽ ആയിരിക്കാം…!

    സ്നേഹം മാത്രം ?

    ഒരുപാട് സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ…❤❤❤

      അവിടുള്ളത് ഇവിടിടുമ്പോൾ മിസ്സ് ആവുന്നത് എഡിറ്റ് ചെയ്യുമ്പോൾ എനിക്ക് മനസ്സിലായിരുന്നു, പ്രേത്യേകിച്ചും ഞാൻ എഴുതിയത് അവിടത്തെ താല്പര്യങ്ങൾ മുൻനിർത്തി ആവുമ്പോൾ.
      അറവുകാരൻ നിന്റെ മനസ്സിൽ ഉണ്ട് എന്നറിയുന്നത് തന്നെ ഒത്തിരി സന്തോഷം തോന്നുന്ന കാര്യമാണ്.

      സ്നേഹപൂർവ്വം…❤❤❤

  5. അപ്പുറത്ത് വായിച്ചത് കൊണ്ട്‌ ഇവിടെ വായിക്കുന്നില്ല…

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ?♥️❤️??

    1. ഖൽബെ…❤❤❤
      ഇത് ചുമ്മാ ഇട്ടതാടാ… എങ്കിലും സപ്പോർട്ടിനു ഒത്തിരി സ്നേഹം മുത്തേ…❤❤❤

  6. Appurath vayichitund fav stories il onnanu ivide same ano atho difference undo, anyway story adipoli aanu❤️

    1. Abhijit…❤❤❤

      ഇതുവരെ വിത്യാസം ഒന്നുമില്ല…
      വേണമെങ്കിൽ ക്ലൈമാക്സിൽ എന്തെങ്കിലും മാറ്റാൻ ശ്രെമിക്കാം Abijith…

      സ്നേഹപൂർവ്വം…❤❤❤

  7. ഒരുവട്ടം വായിച്ചതാണ്……സുപ്പർ ആണ്????????…. ഇവിടെ ഇട്ടത്തിൽ എന്തേലും മാറ്റം ഉണ്ടോ?????…..

    1. Teatotallr❤❤❤

      അവിടുത്തെത്തിൽ നിന്നും ജസ്റ് സെൻസർഡ് ആണ് എന്നുള്ള വ്യത്യാസമേ ഉള്ളു…
      വേണമെങ്കിൽ ക്ലൈമാക്സ് പാർട്ട് ഒന്ന് മാറ്റിയെഴുതാൻ ശ്രെമിക്കാം…
      വൈകുമെന്ന് മാത്രം.

      ❤❤❤

  8. അപ്പുറത് വായിച്ചിട്ടുണ്ട് ❤️

    1. Zayed…❤❤❤
      കമന്റ് ഞാൻ ഓർക്കുന്നുണ്ട്…

      സ്നേഹം ബ്രോ…❤❤❤

  9. അപ്പുറത്ത് വായിച്ചാരുന്നു ഒരുപാട് ഇഷ്ടപ്പെടുകയുംചെയ്തു…. ?????

    1. നിധീഷ് ബ്രോ…❤❤❤

      ഒത്തിരി സ്നേഹം…❤❤❤

  10. മല്ലു റീഡർ

    എന്നാ അതികം വൈകിപ്പിക്കണ്ട എന്നാണ് എന്റെ ഒരു ഇത്… കൊള്ളാം ചില സാഹചര്യങ്ങൾ വിവരിക്കുമ്പോ കണ്ണ് നിറയുന്നുണ്ട്…

    ബാക്കി വരുമ്പോ ബാക്കി കാണാം??

    1. മല്ലു ബോയ്…❤❤❤

      എഡിറ്റിംഗ് censoring ഒക്കെ വല്ലാത്ത പരിപാടി ആണ് എന്ന് ഇതിൽ പണിഞ്ഞപ്പോഴാ മനസ്സിലായെ…
      എങ്കിലും വൈകാതെ തരാൻ ശ്രെമിക്കാം…

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ..

      സ്നേഹപൂർവ്വം…❤❤❤

    1. സജിത്ത് ബ്രോ❤❤❤

  11. ❤️❤️❤️❤️

    1. ST ❤❤❤

  12. അപ്പുറത്തുന്നു വായിച്ചാരുന്നു..??

    1. താങ്ക്യൂ രാവണൻ…❤❤❤

    1. നൗഫു ഇക്ക…❤❤❤

Comments are closed.