താഴെക്കിറങ്ങി…
ഇല്ല ഒന്നും സംഭവിച്ചില്ല ……. ആരും പേടിക്കണ്ട ആ മോളില്‍ നിന്നു തെറിച്ചു വീഴാന്‍ പോയതെ ഉള്ളൂ നിലത്തിടിച്ചു വീണിരുന്നേകില്‍ എന്തെങ്കിലും ഒക്കെ എന്തെങ്കിലും കാര്യമായി സംഭവിച്ചേനെ …
ഇല്ല ഒന്നൂല്ല ……..ഒന്നും പറ്റിയില്ല … സ്വാമിജി ആശ്വാസത്തോടെ പറഞ്ഞു..
ഈ ഞാനുള്ളപ്പോളോ … ഒന്നും സംഭവിക്കില്ല
അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു………….
സ്വാമിജി ആശ്വാസത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി.. അവന്റെ കണ്ണിലെ തിളക്കവും ആത്മവിശ്വാസവും അവന്റെ കൈകളുടെ ബലവും അദ്ദേഹം തീര്‍ച്ചറിഞ്ഞിരുന്നു…
എല്ലാര്‍ക്കും ആശ്വാസമായി.
മിടുക്കന്‍ ………എന്നു പറഞ്ഞു സ്വാമിജി അപ്പുവിന്റെ തലയില്‍ തലോടി .
അപ്പു സ്വാമിയുടെ തോള്‍സഞ്ചി വാങ്ങി കയ്യില്‍ പിടിച്ച് അദ്ദേഹത്തെ പതുക്കെ പിടിച്ച് ഗെയ്റ്റ് നടുത്ത് എത്തിച്ച്. ഒടുവില്‍ ഓട്ടോയില്‍ കയറ്റി ഇരുത്തി.
കൂടെ എല്ലാവരും വന്നിരുന്നു..അദ്ദേഹത്തെ അവിടം വരെ യാത്ര ആക്കാന്‍ …
സ്വാമി ബസ് സ്റ്റാണ്ട് വരെ ഞാന്‍ വരണോ ..
അവന്‍ തിരക്കി …
വേണ്ട കുഞ്ഞേ,… നല്ലത് വരട്ടെ …
അദ്ദേഹം എല്ലാരോടും യാത്ര പറഞ്ഞു…
…….നജീബ് വണ്ടി സ്റ്റാര്‍ട്ട് ആക്കി വണ്ടി മുന്നോട്ട് നീങ്ങി……….. പോകും വഴി സ്വാമിജി തന്റെ ഓര്‍മയില്‍ ഒന്നേ ചിന്തിച്ചുള്ളൂ … അമ്മേ മഹാമായേ കുഞ്ഞിനു ഒന്നും വരുത്തല്ലേ, കൂടെ ഉണ്ടാവണെ എന്നുള്ള തന്റെ പ്രാര്‍ഥനയും പക്ഷേ അപ്പോളേക്കും താന്‍ വീണു പോയതും അപ്പുവിന്റെ സുരക്ഷിതമായ കരങ്ങളിലേക്ക് വീണതും അപ്പോള്‍ അവന്‍ പറഞ്ഞ വാക്കുകളും ഈ ഞാനുള്ളപ്പോളോ … ഒന്നും സംഭവിക്കില്ല
അപ്പോ അതായിരിക്കുമോ അവന്റെ നിയോഗം… അദ്ദേഹം മനസ്സില്‍ ചിന്തിച്ച് കുഞ്ഞേ വണ്ടി ഒന്നു നിര്‍ത്തൂ എന്നു പറഞ്ഞു,,
നജീബ് വണ്ടി നിര്‍ത്തി, സ്വാമിജി പറഞ്ഞത് പ്രകാരം വണ്ടി അല്പം പിന്നിലേക്ക് നീക്കി.അദ്ദേഹം അപ്പുവിനെ വിളിച്ചു.. തന്റെ തോള്‍സഞ്ചിയില്‍ നിന്നും കുറെ മുഖങ്ങള്‍ ഉള്ള ഒരു രുദ്രാക്ഷം അവന്റെ കയ്യില്‍ വെച്ചു കൊടുത്തു..
ഇത് അണിയുക , അപൂര്‍വ്വം ആണ് , ഗുണമേ ഉണ്ടാകൂ …
അവന്‍ അത് വാങ്ങി
ഓടോ അദ്ദേഹത്തെയും കൊണ്ട് മുന്നോട്ട് നീങ്ങി……….
“”””
അന്ന് രാത്രി………..
സാവിത്രി അമ്മ ആകെ വിഷമത്തില്‍ ആയിരുന്നു.
അവര്‍ ആണ് ഫോണില്‍ എല്ലാ മക്കളെയും ഒക്കെ വിളിച്ച് സംസാരിച്ചു.
രാത്രി ആയപ്പോള്‍ രാജശേഖരന്റ്റെ അടുത്ത് ചെന്നും ഒരുപാട് സംസാരിച്ച്.വെല്‍യമാവന്‍ പറഞ്ഞ കാര്യവും മക്കളുടെയും രാജുവിന്റെയും ഒക്കെ പേരില്‍ പൂജ ചെയ്യേണ്ട കാര്യങ്ങളും അങ്ങനെ എല്ലാം..
രാജശേകരന്‍ അമ്മയെ കെട്ടി പിടിച്ച് ആശ്വസിപ്പിച്ചു, അമ്മയോടൊപ്പ അമ്മയുടെ മുറിയില്‍ പോയി കുറെ നേരം അമ്മയോടൊപ്പ ഇരുന്നും അമ്മയുടെ കാലുകള്‍ ഒക്കെ തടവി കൊടുത്തും അമ്മയോടൊപ്പ്മ ചിലവഴിച്ചു, അമ്മയുടെ വിഷമം കണ്ടു എന്തു വഴിപാടു വേണമെങ്കിലും നടത്താം എന്നു ഉറപ്പ് കൊടുക്കുകയും ചെയ്തു.
ആ സന്തോഷത്തോടെ തന്നെ അവര്‍ കിടന്നുറങ്ങി………..
……………..
രാവിലെ സമയം ഏഴര കഴിഞ്ഞു, എന്തോ അമ്മയെ കാണുന്നില്ല ..
മാലിനി വേഗം സാവിത്രി അമ്മയുടെ മുറിയിലേക്ക് ചെന്നു …
അമ്മേ ……. എന്തുറക്കമാണു … എണീക് അമ്മേ ……എന്നു വിളിച്ച് അവര്‍ ഉണരുന്നുണ്ടായിരുന്നില്ല ..
മാലിനി അമ്മയുടെ അടുത്തു ഇരുന്നു…
സാവിത്രി അമ്മ സുഖ നിദ്രയില്‍ ആണ്…
അവര്‍ തട്ടി വിളിച്ച്… സാവിത്രി അമ്മ ഉണരുന്നില്ല..
മാലിനി ഉറക്കെ നിലവിളിച്ചു രാജശേഖര മേനോനെ ഒക്കെ വിളിച്ച് നോക്കി . ഇല്ല അമ്മ പ്രതികരിക്കുന്നില്ല….
സാവിത്രി അമ്മ മരണപ്പെട്ടിരിക്കുന്നു,,,,
കട്ടിലിന് സമീപം വെച്ചിരുന്ന ചെമ്പു കുടുക്കയില്‍ കരുതിയ ഗംഗാ ജലവും കുടിച്ചിട്ടുണ്ട്… ആ കുടുക്ക വീണു കിടക്കുന്നുമുണ്ട്…………
പെങ്ങളുടെ സമയം ആയി എന്നു ഉള്ളില്‍ തോന്നല്‍ കിട്ടിയപ്പോള്‍ ആണ് തീര്‍ഥാടകന്‍ ആയ സഹോദരന്‍ സാവിത്രിഅമ്മയെ കാണാന്‍ വന്നതും പുണ്യ തീര്‍ഥമായ ഗംഗ ജലം പെങ്ങള്‍ക്കായി കയ്യില്‍ കരുത്തിയതും പെങ്ങളോടൊപ്പം ചിലവഴിക്കുകയും ഒടുവില്‍ പോകും മുന്പ് പെങ്ങളുടെ മുഖത്തേക്ക് നോക്കി ആരും കാണാതെ ഒരിറ്റു കണ്ണീര്‍ വാര്‍ത്തതും ….
പാലിയം തറവാടിന്റെ ഐശ്വര്യം ആയ തറവാട്ടമ്മ ആയ സാവിത്രി അമ്മ
മരണപ്പെട്ടു ……………..
@@@@@@@@@@@@@@@@@
ഭാഗം 2 വായിക്കുവാനായി
താഴെയുള്ള ലിങ്കില്‍ ദയവായി ക്ലിക്ക് ചെയ്യുക
❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥
അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??
Yes I’m addicted ???
ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…
ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️
തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.
ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…
21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
ഹർഷേട്ടാ… I’m addicted ???
??
o my gode ,,,,,,,,,,,,,,
I AM TRILLED
അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤
The Beginning??
♥️♥️♥️
വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing