ശിവ കൊഞ്ചലോടെ മാലതിയുടെ കവിളുകൾ പിച്ചി വലിച്ചു.
“പിന്നെ വരാതെ.. മക്കൾക്ക് ഇഷ്ട്ടമുള്ള ഉള്ളിവട ആക്കുവായിരുന്നു. “
അമ്മ മാലതി ഉത്സാഹത്തോടെ പറഞ്ഞു.
“അതു പൊളിച്ചു.. എനിക്ക് ആനയെ തിന്നാനുള്ള വിശപ്പുണ്ടമ്മേ .”
അനന്തു വയറു തടവിക്കൊണ്ട് വീടിനു ഉള്ളിലേക്ക് കയറി
“എങ്കിൽ പോയി ആനയെ തിന്നടാ മരമാക്രി”
ശിവ അവനെ നോക്കി കൊഞ്ഞനം കുത്തി.
“മാക്രി നിന്റെ കെട്ടിയോൻ ”
“അമ്മേ കണ്ടോ എന്റെ കെട്ടിയോനെ പറയുന്നത്? ”
ശിവ കള്ള കരച്ചിൽ തുടങ്ങി.
“തുടങ്ങി രണ്ടും കൂടി. മടുത്തു ഞാൻ. എന്നെ ഒറ്റക്ക് കഷ്ട്ടപെടുത്താൻ ആണല്ലേ നേരത്തെ അങ്ങ് പോയത് ? ”
ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അനന്തുവിന്റെയും ശിവയുടെയും അച്ഛന്റെ ഫോട്ടോയിലേക്ക് മാലതി ഉറ്റു നോക്കി.
പതുക്കെ സാരിയുടെ കോന്തലകൊണ്ടു ഈറനണിഞ്ഞ കണ്ണുകൾ തുടച്ചു അവർ അടുക്കളയിലേക്ക് പോയി. ശിവയും അനന്തുവും ഓടി വന്നു മാലതിയെ ഇറുക്കി കെട്ടിപിടിച്ചു. മാലതി രണ്ടുപേരെയും ചേർത്ത് പിടിച്ചു.
“അച്ഛനു പകരം ഒരു തടി മാടനെയും ചീവീടിനെയും അമ്മക്ക് കിട്ടിയില്ലേ… അപ്പൊ ടീച്ചറമ്മ ഹാപ്പി അല്ലെ? ”
അനന്തു മാലതിയുടെ തോളിൽ തല ചായ്ച്ചു.
“അതേടാ അച്ഛൻ എനിക്ക് രണ്ടു ചുണക്കുട്ടികളെ തന്നില്ലേ അമ്മ ഹാപ്പി ആണ് കേട്ടോ ”
അനന്തുവിന്റെ കവിളിലും ശിവയുടെ നെറ്റിയിലും മാലതി ചുണ്ടുകൾ അമർത്തി.
അമ്മയുടെ ഒപ്പം ചായ കുടിച്ചു അച്ഛച്ചൻറെ മുറിയിലേക്ക് എണീറ്റു പോകാൻ നോക്കുമ്പോൾ ആണ് അനന്തുവിന്റെ ഫോൺ റിങ് ചെയ്തത്.
അവൻ നോക്കിയതും പരിചയമില്ലാത്ത നമ്പറിൽ നിന്നും ആയിരുന്നു കാൾ. അല്പം മാറി നിന്നു അവൻ ഫോൺ കാതോരം ചേർത്തു
“ഹലോ ”
“ഹലോ അനന്തു ”
മറുതലയ്ക്ക് പരിചിതമായ ഒരു സ്ത്രീ ശബ്ദം.
“ആരാ മനസ്സിലായില്ല? ”
“അനന്തു ഇത് ഞാനാ ഇന്ദു ”
“ആരാ ഇന്ദു ചേച്ചിയോ…. ചേച്ചി പറഞ്ഞോ”
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും സംയമനം വീണ്ടെടുത്ത് അനന്തു ചോദിച്ചു.
“ഡാ വീട്ടിലേക്ക് വന്നോ നീ? ”
“വന്നു ചേച്ചി ”
“അനന്തു…….. ചേച്ചിക്ക് നിന്നെ കാണണം” ഇന്ദു അവനോടു കൊഞ്ചി.
“ഇപ്പൊ മതിയോ? ”
Super masha oru thrille varan thudagi???
Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting
നെക്സ്റ്റ് പ്ളീസ്
തീർച്ചയായും സഹോ ?
Super waiting for next part
നന്ദി സഹോ… തീർച്ചയായും ?
Waiting for next part….
നന്ദി ഷാന.. ഒരുപാട് സന്തോഷം ?
????
???
കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…
ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി ?
Maattam onnum kaanunnillallo..!?
അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി ?
Sambahvam kidukki adutha partinaii wait cheyyunnu
slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട് ഉടനെ തന്നെ ഇടാട്ടോ… നന്ദി ?
slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട് ഉടനെ തന്നെ ഇടാട്ടോ… നന്ദി ??
വശീകരണ മന്ത്രം തന്നാണോ ഇത്..?
Vasheekarana manthram ?
Sulthan… ബ്രോ അതേലോ ?
Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് ?