അവിടെ ശുചി ആക്കുവാനും പൂജ സാമഗ്രികൾ ശേഖരിക്കുവാനും തിടുക്കപ്പെടുന്ന കാവി വസ്ത്ര ധാരികളായ പുരോഹിത ശ്രേഷ്ഠന്മാർ.
സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ബൃഹത്തായ സന്ന്യാസി സമൂഹം.
ആശ്രമത്തിലൂടെ സ്വൈര്യ വിഹാരം നടത്തുന്ന വന്യ ജീവികൾ. തികച്ചും ശാന്തമായ ഒരു അന്തരീക്ഷം.ഉദ്യാനത്താൽ മനോഹരമായ ചുറ്റുപാട്.
അതിൽ ഒരു പർണശാലയുടെ ഉള്ളിൽ ജ്വലിക്കുന്ന ഹോമകുണ്ഡത്തിനു മുൻപിൽ ചമ്രം പടിഞ്ഞു ഇരിക്കുന്ന ഒരു സന്യാസിനി.
അവർ അല്പം തടിച്ച ശരീര പ്രകൃതം ഉള്ളവർ ആയിരുന്നു. കാർകൂന്തൽ ഉച്ചിയിൽ കെട്ടിവച്ചു കാവി വസ്ത്രങ്ങൾ ധരിച്ചു ധ്യാനമഗ്നയായി ഇരിക്കുന്നു.
കയ്യിലും കഴുത്തിലും രുദ്രാക്ഷ മാലകൾ അണിഞ്ഞിരിക്കുന്നു. നെറ്റിയിൽ ചാലിച്ച ചന്ദത്തിൽ ത്രിശൂലം കുങ്കുമത്താൽ ആലേഖനം ചെയ്തിരിക്കുന്നു.
സന്യാസിനിയുടെ മുഖത്തു വല്ലാത്തൊരു ഓജസ്സും തേജസ്സും നിറഞ്ഞു നിക്കുന്നു. ഹോമകുണ്ഡത്തിനു സമീപം തളികകളിൽ പൂക്കളും പൂജാ ദ്രവ്യങ്ങളും നിറച്ചു വച്ചിരിക്കുന്നു.
വിളക്കുകളിലും തൂക്കുവിളക്കിലും ചിരാതുകളിലും തീ നാളം അണയാതെ ശോഭയോടെ ജ്വലിക്കുന്നു.
സന്യാസിനിയ്ക്ക് സമീപം ഒരു പുരോഹിതൻ തൊഴു കൈയോടെ നിക്കുന്നു. ധ്യാനത്തിൽ നിന്നും നയനങ്ങൾ തുറന്ന് ഉണർന്ന അവർ ഹോമകുണ്ഡത്തിനു ചാരേ ഉള്ള ഓട്ടുരുളിയിലേക്ക് മിഴികൾ പായിക്കുന്നു.
അവിടെ ആ ഉരുളിയിൽ ചന്ദന നിറത്തിൽ ജലം നിറഞ്ഞു കിടക്കുന്നു. സന്യാസിനി അതിലേക്ക് ഉറ്റു നോക്കിയപ്പോൾ ഓട്ടുരുളിയിൽ ജലോപരിതലത്തിൽ സ്വർണ്ണ തളിക കയ്യിൽ പിടിച്ചു കൊണ്ടു നിരീക്ഷിക്കുന്ന അനന്തുവിന്റെ ദൃശ്യം അനാവൃതമായി.
അതു വീക്ഷിച്ചപ്പോഴേക്കും നനുത്ത പുഞ്ചിരിയോടെ ആ സന്യാസിനി ഓട്ടുരുളിയിലെ ജലോപരിതലത്തിൽ കൈ ഓടിച്ചതും അതിൽ പ്രകടമായ ദൃശ്യങ്ങൾ ഓളപ്പരപ്പിനു അനുസരിച്ചു അവ്യക്തമാകാൻ തുടങ്ങി.
പതിയെ അതു മങ്ങി പഴയ അവസ്ഥയായി മാറി. ഇത് കണ്ട സന്യാസി ശ്രേഷ്ഠൻ തൊഴു കൈയോടെ അവരെ വണങ്ങി.
“സ്വാമിനി.. ആ സ്വർണ്ണ തളിക ആ യുവാവ് പ്രാപ്തമാക്കി അല്ലെ? ”
“അതേ ശിഷ്യ . അയാൾ അതു സ്വായത്തമാക്കി. ”
“സ്വാമിനി ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്? ”
“അതിന്റെ പരിണിത ഫലം അയാൾ നേരിട്ടേ മതിയാകൂ… ഇതിന്റെ അന്ത്യത്തിൽ ആയിരിക്കും ആ പ്രതിസന്ധി അയാളെ നേരിടുക. അയാളെ തേടി ആ പ്രതിയോഗി എത്തും. ഒരുപക്ഷെ അവൻ മരണപ്പെട്ടേക്കാം അല്ലെങ്കിൽ അതിജീവിച്ചേക്കാം. എല്ലാം ജഗദീശ്വരന്റെ കയ്യിൽ…. ഹെയ് അനന്തു കൃഷ്ണാ… നീ നമ്മെ തേടി വരും. ഈ മായാമോഹിനിയെ നീ തേടി വരും. നിന്റെ നിയോഗത്തിലേക്കുള്ള ആദ്യ ചുവട് എന്നിൽ നിന്നും ആയിരിക്കും. അതിനു നീ എന്നെ കണ്ടെത്തിയേ തീരൂ.. നാം കാത്തിരിക്കുന്നു നിന്റെ ആഗമനത്തിനായി. ”
ആർത്തട്ടഹസിച്ചുകൊണ്ടു സ്വാമിനി സാവധാനം മിഴികൾ പൂട്ടി ധ്യാനമഗ്നയായി.സന്യാസി ശ്രേഷ്ഠൻ അവരെ നോക്കി കൈകൾ കൂപ്പി വണങ്ങി.
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
വീട്ടിലേക്ക് ബൈക്ക് കയറ്റി വച്ചു ഓഫ് ചെയ്തു അനന്തുവും ശിവയും ചാടിയിറങ്ങി. അപ്പോഴേക്കും മാലതി അവിടേക്ക് വന്നെത്തി.
“ആഹാ മക്കൾ വന്നോ? ”
“പിന്നില്ലേ… ടീച്ചറമ്മ നേരത്തെ വന്നോ ? ”
Super masha oru thrille varan thudagi???
Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting
നെക്സ്റ്റ് പ്ളീസ്
തീർച്ചയായും സഹോ ?
Super waiting for next part
നന്ദി സഹോ… തീർച്ചയായും ?
Waiting for next part….
നന്ദി ഷാന.. ഒരുപാട് സന്തോഷം ?
????
???
കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…
ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി ?
Maattam onnum kaanunnillallo..!?
അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി ?
Sambahvam kidukki adutha partinaii wait cheyyunnu
slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട് ഉടനെ തന്നെ ഇടാട്ടോ… നന്ദി ?
slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട് ഉടനെ തന്നെ ഇടാട്ടോ… നന്ദി ??
വശീകരണ മന്ത്രം തന്നാണോ ഇത്..?
Vasheekarana manthram ?
Sulthan… ബ്രോ അതേലോ ?
Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് ?