അഥർവ്വം 2 [ചാണക്യൻ] 180

വെളുത്ത വാവ് ആയതിനാൽ പൂർണ ചന്ദ്രൻ നിലാവ് പൊഴിച്ച് അവനു വേണ്ടി വഴി തെളിച്ചു.

മൂങ്ങയുടെ കുറുകലും ചീവീടുകളുടെ ശബ്ദവും അവഗണിച്ചു അവൻ ഇന്ദുവിന്റെ വീടിനു സമീപത്തെ മതിലിനു അരികെ വന്നു നിന്നു.

ചുറ്റുപാടും ഒന്ന് നോക്കി അവൻ കൈകുത്തി മതിലിൽ വലിഞ്ഞു കയറിയ ശേഷം
മതിലിൽ നിന്നും താഴേക്ക് എടുത്തു ചാടി. സാവധാനം ഇന്ദുവിന്റെ വീടിനു പുറകിലേക്ക് പോയി അവിടുള്ള  കോണിപ്പടി വഴി മുകളിലേക്ക് കയറാൻ തുടങ്ങി.

പാതി രാത്രി ഇത്തരം ഒരു സാഹസിക യാത്ര നടത്തുന്നതിൽ അനന്തുവിന് നേരിയ ഭയം  തോന്നി.

കോണിപ്പടി കയറി അനന്തു ടെറസിന്റെ കുറച്ചു ഇരുട്ട് ഉള്ള ഭാഗത്തേക്ക് ഒതുങ്ങി നിന്നു. കിതപ്പ് ഒന്നടങ്ങിയ ശേഷം അവൻ ഫോൺ എടുത്തു ഇന്ദുവിനു മെസ്സേജ് അയച്ചു.

അൽപ സമയത്തെ കാത്തിരിപ്പിന് ശേഷം ഇന്ദു ടെറസിലേക്കുള്ള വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.

അനന്തു ഇരുട്ട് നിറഞ്ഞ ഭാഗത്തു നിന്നും പതുക്കെ മുന്നോട്ട് നടന്നു. അനന്തുവിനെ കണ്ടതും ഇന്ദു അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു. അനന്തു അവളെ നോക്കി ചിരിക്കുവാൻ ശ്രമിച്ചു.

ഈ സമയം ഇന്ദു അനന്തുവിനെ നോക്കി കാണുവായിരുന്നു.

ടി ഷർട്ടിനു പുറമെ  തെളിഞ്ഞു കാണുന്ന അവന്റെ ജിമ്മൻ ബോഡിയും കൈകളിലെ ഉറച്ച പേശികളും വീർത്തു നിക്കുന്ന ഞരമ്പുകളും ഗന്ധർവനെ പോലെ വെട്ടി തിളങ്ങി നിക്കുന്ന അനന്തുവിന്റെ സൗന്ദര്യവും നീല കണ്ണുകളും ചുരുണ്ട മുടിയും മീശയും കുറ്റി താടിയും അവളെ വല്ലാതെ ഭ്രമിപ്പിച്ചു.

അവന്റെ നെഞ്ചിലേക്ക് ചായാൻ ഇന്ദു വല്ലാതെ കൊതിച്ചു.
സംയമനം എടുത്തു ഇന്ദു ഓടി വന്നു അനന്തുവിന്റെ കയ്യിൽ പിടിച്ചു അവിടെ മൂലയിലേക്ക് നടന്നു.

ചാക്കുകെട്ടുകളും മരപ്പലകകളും പെറുക്കി വച്ച സ്ഥലത്തു മാവിന്റെ വലിയൊരു ശിഖരം പടർന്നു പന്തലിച്ചതിന്റെ ചോട്ടിൽ അവർ നിന്നു.

ഇന്ദുവും അനന്തുവും പരസ്പരം മുഖാമുഖം നോക്കി നിന്നു.
ഇന്ദുവിൽ നിന്നും മുല്ല പൂവിന്റെ സുഗന്ധം ഉയര്ന്നു വന്നു. അവളുടെ  പെർഫ്യൂം ആകാമെന്ന് അവൻ ചിന്തിച്ചു.

ഇന്ദു പൊടുന്നനെ അനന്തുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അനന്തു ഞെട്ടലോടെ ഇന്ദുവിനെ തള്ളി മാറ്റി. അവൻ കോപത്തോടെ അവളെ നോക്കി.

“ചേച്ചി എന്താ ഈ കാണിക്കുന്നേ ശ്ശേ ”

“അനന്തു ചേച്ചിടെ ഒരുപാട് കാലത്തെ ആഗ്രഹമാടാ.. നീ ഒന്നു നിന്നു താ.. നിനക്ക് വേണ്ടുന്ന എല്ലാ സുഖവും ഈ ചേച്ചി തന്നിരിക്കും ”

ഇന്ദു അവനെ വശീകരിക്കുവാനായി കൊഞ്ചലോടെ പറഞ്ഞു. അനന്തുവിൽ നിന്നും ഒരു പ്രതികരണവും ഇല്ലെന്നു കണ്ടപ്പോൾ അല്പം നിരാശയോടെ ഇന്ദു അവനെ ഇറുകെ പുണർന്നു.

ഈ സമയം പൊടുന്നനെ ചന്ദ്രൻ  മേഘങ്ങൾക്കിടയിലേക്ക് നൂണ്ട് കയറി. പാൽ നിലാവ് മങ്ങി പകരം ഇരുട്ടിന്റെ അന്ധകാരം നിറയാൻ തുടങ്ങി.

നക്ഷത്രങ്ങൾ ഭയത്തോടെ അപ്രത്യക്ഷരാകാൻ ശ്രമിച്ചു.പൊടുന്നനെ ആകാശത്തു മിന്നൽ പിണറുകൾ പ്രത്യക്ഷപെട്ടു.

പ്രകൃതി എന്തോ ദുസ്സൂചന പുറപ്പെടുവിച്ചു.

പൊടുന്നനെ ഒരു കഴുകൻ ആകാശത്തിലൂടെ പറന്നു വന്നു ഇന്ദുവിന്റെ വീടിനു ചുറ്റും വലം വച്ചു പറന്നു. പതിയെ അതു ടെറസിലേക്ക് പടർന്നു പന്തലിച്ച മാവിന്റെ ശിഖരത്തിലേക്ക് പറന്നു വന്ന് ചിറകടിച്ചിരുന്നു.

21 Comments

  1. Super masha oru thrille varan thudagi???

  2. Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting

  3. നെക്സ്റ്റ് പ്ളീസ്

    1. ചാണക്യൻ

      തീർച്ചയായും സഹോ ?

  4. അറിവില്ലാത്തവൻ

    Super waiting for next part

    1. ചാണക്യൻ

      നന്ദി സഹോ… തീർച്ചയായും ?

  5. Waiting for next part….

    1. ചാണക്യൻ

      നന്ദി ഷാന.. ഒരുപാട് സന്തോഷം ?

    1. ചാണക്യൻ

      ???

  6. കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
    പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…

    1. ചാണക്യൻ

      ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി ?

  7. Maattam onnum kaanunnillallo..!?

    1. ചാണക്യൻ

      അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി ?

  8. Sambahvam kidukki adutha partinaii wait cheyyunnu

    1. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി ?

    2. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി ??

  9. വശീകരണ മന്ത്രം തന്നാണോ ഇത്..?

    1. Vasheekarana manthram ?

      1. ചാണക്യൻ

        Sulthan… ബ്രോ അതേലോ ?

    2. ചാണക്യൻ

      Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് ?

Comments are closed.