∆ ആഴങ്ങളിൽ ∆ 2 [രക്ഷാധികാരി ബൈജു] 129

“എന്തേ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലേ…”

 

“ഒരു പരിഭ്രമം കലർന്ന നോട്ടം എനിക്കു നൽകിയ ശേഷം.. ഉണ്ടെന്നവൾ മറുപടി നൽകി.” പിന്നീട് വീണ്ടും അവളുടെ കാര്യങ്ങൾ പലതും ഞാൻ തിരക്കി അവളെ കൂടുതൽ മനസ്സിലാക്കി.

 

“മ്മ് ശരി എന്നാൽ ഗോപിക ചെല്ല്… അവരെ ഇങ്ങ് പോരൂന്നു പറയൂ കേട്ടോ..”

 

“ശെരി ഏട്ടാ… എന്ന് പറഞ്ഞ ശേഷം ഒരു പുഞ്ചിരയോടെ അവൾ ഉള്ളിലേക്ക് പോയി.”

 

അവള് ഉള്ളിൽ കയറി അധികം വൈകാതെ എല്ലാവരും പുറത്തിറങ്ങി. പിന്നീട് അധികം വൈകിയില്ല പുറകാലെ എല്ലാം അറിയിക്കാമെന്ന് അഭി പറഞ്ഞ ശേഷം ഞങ്ങൾ ഉമ്മറത്തേക്ക് ഇറങ്ങി. ഞങ്ങളെ യത്രയാക്കാൻ അവളുടെ അച്ഛൻ ഒപ്പം വന്നപ്പോ എനിക്കു അച്ഛനോട് അല്പം സംസാരിക്കുവാനുണ്ടെന്ന് പറഞ്ഞു അദ്ധേഹത്തെ മാത്രം മറ്റി നിർത്തി ഞാനല്പം സംസാരിച്ചു. ആദ്യം അദ്ദേഹം മുഖം ചുളിച്ചുവെങ്കിലും അവസാനം എന്നെ സ്നേഹത്തോടെ ആലിംഗനം ചെയ്ത ശേഷം അദ്ദേഹമെന്നെ വണ്ടിയിലേക്ക് കയറ്റി.ഇതൊക്കെ കൂടി കണ്ടതോടെ അഭിയുടെയും, സുഭാഷിൻ്റെയും മുഖം നന്നേ തെളിഞ്ഞു. ഞാൻ കൂടി കയറിയതോടെ വണ്ടി തിരിക്കുവാനായി വശത്തേക്കെടുത്ത നേരം എല്ലാവരുടെയും പിന്നിലായി നിൽക്കുന്ന രണ്ടുകണ്ണുകൾ എന്നെ പ്രതീക്ഷയോടെ നോക്കുന്നത് കണ്ടഞാൻ രണ്ടു കണ്ണും ഒന്ന് ചിമ്മിച്ച് ശേഷം ഒന്ന് പുഞ്ചിരിച്ചു. ഇതൊക്കെ കണ്ടു എന്നറിയിക്കാൻ സുഭാഷ് മെല്ലെ ഒന്നു ചുമച്ചു. അങ്ങനെ ഒരു മൂകതയിൽ ഇങ്ങോട്ടേക്കു വന്ന വണ്ടി സന്തോഷത്തോടെ ഈ വീട്ടിൽ നിന്നും യാത്രയായി. അവിടെനിന്ന് ഇറങ്ങി അല്പദൂരം കഴിഞ്ഞില്ല… സുഭാഷും അമലും തുടങ്ങി….

 

“അപ്പോ നമുക്കിനി മറ്റൊരിടത്ത് കയറണ്ട അല്ലെ അഭിയെ…”

 

“നിങ്ങളെന്നാ ആളെ കളിയാക്കുവാണോ ഇവിടെ ചെറുക്കനെ അമ്മായിപ്പൻ കെട്ടിപ്പിടിച്ചാ യാത്ര ആക്കിയത് അവരത് ഉറപ്പിച്ചു. ഇനി എങ്ങും കയറുന്നില്ല നമ്മള് ടൗണിൽ എത്തി നല്ലൊരു ഹോട്ടലിൽ കയറുന്നു ഭക്ഷണം കഴിച്ചു പിരിയുന്ന അല്ലെടാ ഹരി…”

 

“വേണേൽ ഒരിടത്തു കൂടി കയറാം കേട്ടോ… ഞാൻ മെല്ലെ പറഞ്ഞത് കേട്ട് അഭിയൊന്നുനോക്കി…”

 

“എന്താടാ നിനക്കിഷ്ടമായില്ലെ ഈ ആലോചന. അഭി അല്പം പരിഭ്രമത്തോടെ ചോദിച്ചു.”

 

“ഇല്ല….”

എൻ്റെ ഈ പറച്ചിലിനൊപ്പം വണ്ടി പെട്ടന്ന് റോഡിൻ്റെ  വശത്തേക്ക് നീങ്ങി വേഗം നിന്നതും ഒരുമിച്ചായിരുന്നു…..

….. തുടരും …..

 

ഈ എഴുതുന്നത് എത്രത്തോളം ഒരു കഥരൂപമായി എന്ന് എനിക്കറിയില്ല. എഴുതുന്നതിലെ പരിചയക്കുറവു കൊണ്ടാണ്. അപ്പോ എവിടെങ്കിലും ഒക്കെ പോരായ്മ തോന്നിയാൽ പറഞ്ഞു തരണെ…അഭിപ്രായം എല്ലാവരും അറിയിക്കുമെന്ന് കരുതുന്ന വിശ്വാസത്തിൽ…

സ്നേഹത്തോടെ…. RB???

23 Comments

  1. രക്ഷാധികാരി ബൈജു

    എല്ലാവരും ക്ഷമിക്കണം കുറച്ചധികം തിരക്കായതിനാൽ കഥ എഴുതി മുഴുകിപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല മനസ്സിൽ തോന്നുന്ന മുറക്കാണ് എഴുതാറ് അതിനാൽ തന്നെ ചിന്തയുടെ അഭാവമുണ്ട് വർക് ലോഡ് കൊണ്ട്. എന്തായാലും അടുത്ത ആഴ്ച തീരും മുൻപ് ഇടും. വൈകില്ല ഒന്നൂടെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ??

  2. Next part എന്ന് വരും

  3. ടാ കഥ ഒക്കെ കൊള്ളാം. ഒഴുക്കുണ്ട്.വായിക്കാനും സുഖം.പക്ഷേ പേജ് ഇത്തിരിക്കൂടി വേണം.

  4. ഡ്രാക്കുള

    RB ബ്രോ കഥ വളരെ നന്നായിട്ടുണ്ട് ?????????????❤️❤️❤️❤️❤️❤️❤️❤️❤️
    നല്ല അവതരണമാണ് കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു??????????
    അടുത്ത ഭാഗം കൂടുതൽ വൈകരുതേ???????

    1. രക്ഷാധികാരി ബൈജു

      വൈകില്ല ബ്രോ ഉടനേ ഇടാം ?????

  5. ❤️❤️❤️ എടോ കഥ വളരെ നന്നവുന്നുണ്ട്. അല്പം കൂടെ പേജ് കൂട്ടിയാൽ ?. പെട്ടന്ന് തീരുന്ന പോലെ

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാണ് ബ്രോ മനസ്സിൽ വരുന്നപോലെ അങ്ങോട്ട് എഴുതി എടുക്കാൻ കഴിയുന്നില്ല അതാണ്. അധികം വൈകാതെ കഥ ആയിക്കും ????

  6. വിരഹ കാമുകൻ???shebin❤️❤️❤️

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ?????

  7. ??????❤️❤️❤️

    1. രക്ഷാധികാരി ബൈജു

      അഭി ?????

  8. എഴുത്ത് ഗംഭീരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഥയുടെ പുരോഗതി വേണ്ടവിധത്തിൽ മുന്നോട്ട് പോയിട്ടില്ല. നല്ല ഒഴുക്കുള്ള വായിക്കാൻ ഇമ്പമുള്ള എഴുത്താണ്. അധികം വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. രക്ഷാധികാരി ബൈജു

      എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകാതെ ഇടാം…???

  9. കൂട്ടുകാരൻ

    വളരെ നല്ല ഒരു കഥ അവതരണവും നന്നായിട്ടുണ്ട് bro ആദ്യത്തെ ആയതു കൊണ്ട് തന്നെ ഞാൻ ഈ പറയുന്നത് ശെരി ആണോ എന്ന് അറില്ല എന്നാലും കുറച്ചു കൂടി സമയം എടുത്ത് പേജ് കൂട്ടി എഴുതിയാൽ വായിക്കാൻ ഒരു ഒഴുക്ക് ഉണ്ടാവും എന്നു തോന്നുന്നു……..ബാക്കി ഒക്കെ അടിപൊളി ആണ് bro……. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കുന്നുണ്ട് ബ്രോ വൈകാതെ ഞാൻ അയിക്കും… അഭിപ്രായത്തിനും പിന്തുണയ്ക്കും ഒരുപാട് സ്നേഹം ???

    1. രക്ഷാധികാരി ബൈജു

      MN കാർത്തികേയൻ?????

  10. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്.. nalla story bro , next part pettenn ayekkane

    1. രക്ഷാധികാരി ബൈജു

      Experience കുറവ് ഉള്ളത് കാരണം എഴുതാനുള്ള ഒരു വേഗത കിട്ടുന്നില്ല ബ്രോ… കഴിയുന്നതും വേഗം അടുത്ത part ഇടാൻ ശ്രമിക്കാം…???

  11. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്… നന്നായി തന്നെ എഴുതി..

    സംഭാഷണം എഴുതുമ്പോൾ തിരിച്ചു വേറെ എഴുതിയാൽ വായിക്കാൻ സുഖം ഉണ്ടാകും എന്ന് തോന്നുന്നു…

    നല്ല കഥ… നന്നായി തന്നെ അവതരിപ്പിച്ചു..വായിക്കാൻ ഒരു ഒഴുക്ക് ഉണ്ട്… പേജ് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു…. എന്ന് തോന്നുന്നു…

    തുടർന്ന് എഴുതണം….

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് ഒരുപാട് നന്ദി പാപ്പൻ ???. അടുത്ത ഭാഗത്തിൽ സംഭാഷണം വേർതിരിച്ച് എഴുതാനും പേജ് കൂട്ടി എഴുതുവാനും തീർച്ചയായും ശ്രമിക്കാം???…

  12. വളരെ നന്നായി ബെെജു അണ്ണോ❤. അടുത്ത പാർട്ടു മുതൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാൻ ശ്രദ്ദിക്കണേ…..

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് നന്ദി ആദി ???…
      അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് add ചെയ്യാൻ ഞാൻ തീർച്ചയായും ശ്രദ്ധിക്കാം ???

Comments are closed.