∆ ആഴങ്ങളിൽ ∆ 2 [രക്ഷാധികാരി ബൈജു] 129

“വാ മോനെ ഇറങ്ങു വീടെത്തി…” എന്ന ബ്രോക്കറുടെ വിളികേട്ട് ഞാൻ തെല്ല് പരിഭ്രമത്തോടെ വണ്ടിയിൽ നിന്നുമിറങ്ങി. ഇറങ്ങിയപാടെ വീടൊന്നു നോക്കി. പഴേ ഒരു തറവാടിൻ്റെ പകിട്ട് തോന്നിക്കുന്ന ഓടുമേഞ്ഞൊരു വീട്. വീടിൻ്റെ തൊട്ടരികിലായ് ഒരു മാവ് തളിർത്ത ഇലകളോടെ വെയിലിൽ തിളങ്ങി ഇങ്ങനെ നിൽക്കുന്നു.ആ കാഴ്ച്ച ഉള്ളിൽ അൽപ്പം ഉന്മേഷം നൽകിയെന്നെനിക്കു തോന്നി. മാവും അതിൻ്റെ ഭംഗിയും നോക്കി നിന്ന എന്നെ അഭിയുടെ സ്വകാര്യം പറച്ചിലാണുണർത്തിയത്.

 

” ഡാ അതെ നമ്മളിവിടെ മാവ് വാങ്ങാൻ വന്നതല്ല. നോക്കി അതിൻ്റെ അളവെടുക്കാൻ..”

 

“അതെന്താടാവ്വേ എനിക്ക് മാവിനെ ഒന്നു നോക്കിക്കൂടെ…..”

 

” അല്ല എന്താ രണ്ടാളുമൊരു രഹസ്യം പറച്ചിൽ…” അപരിചിതമായ ആ ശബ്ദം കേട്ട്  ഞങ്ങൾ രണ്ടാളും അങ്ങോട്ട് നോക്കി

അൻപത് വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന ആഢ്യത്തമുള്ള ഒരാൾ ഞങ്ങളെ നോക്കി നിൽക്കുന്നു.

 

“ഇതാണ് കേട്ടോ പെണ്ണിൻ്റെ അച്ഛൻ വേണുഏട്ടൻ…” പിന്നിൽ നിന്ന സുഭാഷ് പറഞ്ഞു. ഇത് കേട്ടപാടെ അഭി..

 

“ആ ആണോ…ഹലോ അച്ഛാ. ഞാൻ അഭി ഹരിയുടെ കൂട്ടുകാരനാണ്. ഇതാണ് നമ്മുടെ ആൾ.” അവനെന്നെ ചൂണ്ടി കാട്ടിയത് പറഞ്ഞപ്പോൾ അദ്ദേഹത്തെ ഞാനൊന്നു വിഷ് ചെയ്തു.

 

“ആ പരിചയപ്പെടലൊക്കെ ഇനി ഉള്ളിലിരുന്നാകാം. എല്ലാവരും അകത്തേക്ക് വാ…വരൂ കേട്ടോ.” ഇത്രയും പറഞ്ഞു അദ്ദേഹം ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു.

ഉള്ളിലെ പരിഭ്രമം പുറത്തു കാട്ടാതെ ഞാനും എൻ്റെയൊപ്പം ഒരു പരിഭ്രമവുമില്ലാതെ അഭിയും പിന്നാലെ ബ്രോക്കർ സുഭാഷും വീട്ടിലേക്ക് കയറി. നേരെ ലിവിംഗ് ഹാളിലേക്ക്

കയറിയെ ഞങ്ങളെ ഹാളിൻ്റെ കോണുകളിലും മറ്റുമായി നിന്ന കുറച്ചു പേർ നോക്കുന്നുണ്ട് . എൻ്റെ നടത്തം കണ്ടിട്ടുമറ്റോ ആണോന്നറിയില്ല അതിലെ രണ്ടു പ്രായമായ ചേച്ചിമാർ അടക്കം പറയുന്നതു ഞാൻ ശ്രദ്ധിച്ചു. ഹാളിലെത്തി അവിടെ നിരന്ന ഒഴിഞ്ഞ കസേരയിൽ ഞങ്ങളെ ഇരുത്തിയ ശേഷം അച്ഛൻ മറുവശത്തായി ഇരുന്നു. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിലും പ്രായമുള്ള ഒരാൾ കൂടി ഉണ്ടായിരുന്നു. അങ്ങനെ ആദ്യ കടമ്പയിലേക്ക് കടന്നു പരിചയപ്പെടൽ. ഞങ്ങടെ ഒപ്പം അധികമാരും ഇല്ലാഞ്ഞതിനാലും അഭികാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചതിനാലും ഞങ്ങളുടെ ഭാഗം വേഗം കഴിഞ്ഞു. പിന്നെ കുട്ടിയുടെ അച്ഛൻ ഓരോരുത്തരെയായി പരിചയപ്പെടുത്തി. അതിൽനിന്നും പെൺകുട്ടിയുടെ മൂത്ത അമ്മാവനാണ് അച്ഛനൊപ്പം ഇരിക്കുന്നതെന്നും അടക്കം പറഞ്ഞ ചേച്ചിമാർ അമ്മായിമാരണെന്നുമെനിക്കു മനസ്സിലായി. അങ്ങനെ ആ ഭാഗം കഴിഞ്ഞയുടൻ പെൺക്കുട്ടിയുടെ അച്ഛൻ

” എന്നാ നമുക്കു കുട്ടിയെ വിളിക്കാമെല്ലെ…”

23 Comments

  1. രക്ഷാധികാരി ബൈജു

    എല്ലാവരും ക്ഷമിക്കണം കുറച്ചധികം തിരക്കായതിനാൽ കഥ എഴുതി മുഴുകിപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല മനസ്സിൽ തോന്നുന്ന മുറക്കാണ് എഴുതാറ് അതിനാൽ തന്നെ ചിന്തയുടെ അഭാവമുണ്ട് വർക് ലോഡ് കൊണ്ട്. എന്തായാലും അടുത്ത ആഴ്ച തീരും മുൻപ് ഇടും. വൈകില്ല ഒന്നൂടെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ??

  2. Next part എന്ന് വരും

  3. ടാ കഥ ഒക്കെ കൊള്ളാം. ഒഴുക്കുണ്ട്.വായിക്കാനും സുഖം.പക്ഷേ പേജ് ഇത്തിരിക്കൂടി വേണം.

  4. ഡ്രാക്കുള

    RB ബ്രോ കഥ വളരെ നന്നായിട്ടുണ്ട് ?????????????❤️❤️❤️❤️❤️❤️❤️❤️❤️
    നല്ല അവതരണമാണ് കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു??????????
    അടുത്ത ഭാഗം കൂടുതൽ വൈകരുതേ???????

    1. രക്ഷാധികാരി ബൈജു

      വൈകില്ല ബ്രോ ഉടനേ ഇടാം ?????

  5. ❤️❤️❤️ എടോ കഥ വളരെ നന്നവുന്നുണ്ട്. അല്പം കൂടെ പേജ് കൂട്ടിയാൽ ?. പെട്ടന്ന് തീരുന്ന പോലെ

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാണ് ബ്രോ മനസ്സിൽ വരുന്നപോലെ അങ്ങോട്ട് എഴുതി എടുക്കാൻ കഴിയുന്നില്ല അതാണ്. അധികം വൈകാതെ കഥ ആയിക്കും ????

  6. വിരഹ കാമുകൻ???shebin❤️❤️❤️

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ?????

  7. ??????❤️❤️❤️

    1. രക്ഷാധികാരി ബൈജു

      അഭി ?????

  8. എഴുത്ത് ഗംഭീരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഥയുടെ പുരോഗതി വേണ്ടവിധത്തിൽ മുന്നോട്ട് പോയിട്ടില്ല. നല്ല ഒഴുക്കുള്ള വായിക്കാൻ ഇമ്പമുള്ള എഴുത്താണ്. അധികം വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. രക്ഷാധികാരി ബൈജു

      എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകാതെ ഇടാം…???

  9. കൂട്ടുകാരൻ

    വളരെ നല്ല ഒരു കഥ അവതരണവും നന്നായിട്ടുണ്ട് bro ആദ്യത്തെ ആയതു കൊണ്ട് തന്നെ ഞാൻ ഈ പറയുന്നത് ശെരി ആണോ എന്ന് അറില്ല എന്നാലും കുറച്ചു കൂടി സമയം എടുത്ത് പേജ് കൂട്ടി എഴുതിയാൽ വായിക്കാൻ ഒരു ഒഴുക്ക് ഉണ്ടാവും എന്നു തോന്നുന്നു……..ബാക്കി ഒക്കെ അടിപൊളി ആണ് bro……. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കുന്നുണ്ട് ബ്രോ വൈകാതെ ഞാൻ അയിക്കും… അഭിപ്രായത്തിനും പിന്തുണയ്ക്കും ഒരുപാട് സ്നേഹം ???

    1. രക്ഷാധികാരി ബൈജു

      MN കാർത്തികേയൻ?????

  10. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്.. nalla story bro , next part pettenn ayekkane

    1. രക്ഷാധികാരി ബൈജു

      Experience കുറവ് ഉള്ളത് കാരണം എഴുതാനുള്ള ഒരു വേഗത കിട്ടുന്നില്ല ബ്രോ… കഴിയുന്നതും വേഗം അടുത്ത part ഇടാൻ ശ്രമിക്കാം…???

  11. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്… നന്നായി തന്നെ എഴുതി..

    സംഭാഷണം എഴുതുമ്പോൾ തിരിച്ചു വേറെ എഴുതിയാൽ വായിക്കാൻ സുഖം ഉണ്ടാകും എന്ന് തോന്നുന്നു…

    നല്ല കഥ… നന്നായി തന്നെ അവതരിപ്പിച്ചു..വായിക്കാൻ ഒരു ഒഴുക്ക് ഉണ്ട്… പേജ് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു…. എന്ന് തോന്നുന്നു…

    തുടർന്ന് എഴുതണം….

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് ഒരുപാട് നന്ദി പാപ്പൻ ???. അടുത്ത ഭാഗത്തിൽ സംഭാഷണം വേർതിരിച്ച് എഴുതാനും പേജ് കൂട്ടി എഴുതുവാനും തീർച്ചയായും ശ്രമിക്കാം???…

  12. വളരെ നന്നായി ബെെജു അണ്ണോ❤. അടുത്ത പാർട്ടു മുതൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാൻ ശ്രദ്ദിക്കണേ…..

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് നന്ദി ആദി ???…
      അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് add ചെയ്യാൻ ഞാൻ തീർച്ചയായും ശ്രദ്ധിക്കാം ???

Comments are closed.