∆ ആഴങ്ങളിൽ ∆ 2 [രക്ഷാധികാരി ബൈജു] 129

അന്ന് രാത്രി വൈകുവോളം കുട്ടികളുടെ കുസൃതികളും എല്ലാവരുടെയും സംസാരവും ബഹളങ്ങളുമൊക്കെയായി വീട് ഒരു സന്തോഷഭവനമായ് കടന്നുപോയി.

രാത്രി അത്താഴ ശേഷം അവർ യാത്ര പറഞ്ഞിറങ്ങിയപ്പോ അമ്മയുടെ കണ്ണിൽ നനവു പടർന്നത് ഞാൻ ശ്രദ്ധിച്ചു.

‘വേണ്ട അമ്മയെ ഇനിയും വിഷമിപ്പിക്കണ്ട’ എന്ന ഒരു വലിയ തീരുമാനം എനിക്കെടുക്കുവാൻ ഇന്നത്തെ സംഭവങ്ങൾ ഒരു കാരണമായി എന്നുവേണം പറയാൻ. അങ്ങനെ എന്തെല്ലാമോ ചിന്തിച്ച് ചിന്തിച്ച് ഞാനും എപ്പോഴോ കണ്ണടച്ചു.

 

പിന്നെ ഉള്ള ദിവസങ്ങൾ പതിവുപോലെ വീടും സ്കൂളുമായി കടന്നു പോയി. അങ്ങനെ ആഴ്‍ച്ചയുടെ അവസാന ദിവസം അതായിത് വെള്ളിയാഴ്ച ഉച്ചയോടടുത്തപ്പോൾ അഭി വിളിച്ചു സ്കൂൾ സമയത്ത് അവൻ വിളിക്കുക പതിവല്ല. അതിനാൽ തന്നെ കാര്യം ഉള്ള എന്തോ ആണെന്ന് എനിക്ക് തോന്നി. ഫോൺ എടുത്തു കാര്യം കേട്ട എനിക്ക് പക്ഷെ പ്രിത്യേകിച്ച് ഒരു വികാരവും തോന്നിയില്ല കാരണം കാര്യം അതാണെ ‘പെണ്ണുകാണൽ’ അവനത് സന്തോഷത്തിൽ വിളിച്ചു പറഞ്ഞു എങ്കിലും എനിക്കാ വാർത്ത വന്നു കഴിഞ്ഞ് ഒരു ഉഷാറു തോന്നാതെ ഞാൻ ഉച്ചക്ക് ശേഷം ലീവാക്കി വീട്ടിലേക്ക് ചെന്നു. വീട്ടിൽ നേരത്തേ എത്തിയ എന്നെ കണ്ട അമ്മ ഇന്ന് പതിവിലും സന്തോഷിച്ചതായി തോന്നി. എന്തോ കാര്യം പറയാനെന്ന മട്ടിൽ എന്റെ മുന്നിലേക്ക് വന്ന അമ്മയെ ശ്രദ്ധിക്കാതെ ഞാൻ നേരെ റൂമിൽ ചെന്ന് ഒന്ന് കിടന്നു. ആ കിടത്തം ഒരു നല്ല ഉറക്കം തന്നു. വൈകിട്ട് അമ്മയുടെ വിളിയിലാണ് ഞാൻ ഉറക്കമുണർന്നത്. ഉണ്ണർന്ന ശേഷം കുളിയും മറ്റും കഴിഞ്ഞു വന്നപ്പോഴാണ് ഫോൺ വീണ്ടും ശബ്ദിച്ചത്.

 

“ഡാ നാളെ ഒരു ഒൻപതര കഴിഞ്ഞിറങ്ങണം. അയാള് വഴിയിൽ നിൽക്കാമെന്നാ പറഞ്ഞത്. അമൽ കാണില്ല ഇവിടെ വർക്ക് തീരാനുണ്ട് അപ്പൊ ഞാനെ കാണൂ. അവരുടെ വീട്ടിൽ പത്തരക്ക് എത്തണം ഒത്താൽ മറ്റൊരിടത്ത് കൂടി കയറാമെന്ന് അയാളെ ഇപ്പൊ വിളിച്ച നേരത്ത് പറഞ്ഞു.”

 

“മ്മ് നീ വന്നോളു ഞാൻ ഇവിടെ ഉണ്ടാകും റെഡി ആയി. എല്ലാം നിങ്ങള് പറയുംപോലെ…”

 

“ശരി.എന്നാ നാളെ കാണാം.”

 

ഇൗ സംഭാഷണങ്ങളെല്ലാം കേട്ട് അമ്മ അവിടെ റൂമിന്റെ വാതിലിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു. കഴിക്കാൻ വിളിക്കാനായി വന്നതാ പാവം… എന്റെ മുഖത്തു തെളിച്ചമില്ലെന്നു കണ്ടിട്ടാകും….

 

“മോനെ, ടാ നിനക്ക് താൽപര്യം ഇല്ലങ്കിൽ പോകണ്ട കേട്ടോ. അമ്മക്ക് വിഷമം വരും എന്നു കരുതി നീ ഒന്നും ചെയ്യണ്ട… ആർക്കാണ്ടു വേണ്ടി കഴിച്ചാൽ അത് ദഹിക്കൂലടാ മക്കളെ.”

 

“എന്റെ അമ്മോ… എവിടുന്നു കൊണ്ടുവരുന്നു ഇൗ വക ഡൈലോഗുകൾ. ഞാൻ നാളെ പോവല്ലേ എൻ്റമ്മേ എന്തു പറയും എങ്ങനാ എന്നൊക്കെയോർത്ത് ഒരു ടെൻഷനുണ്ടായി അതാ മിണ്ടാതെ വന്ന് കിടന്നെ. ഒന്നുമില്ലേൽ ആദ്യമേന്ന് അല്ലെ അമ്മെ…”

23 Comments

  1. രക്ഷാധികാരി ബൈജു

    എല്ലാവരും ക്ഷമിക്കണം കുറച്ചധികം തിരക്കായതിനാൽ കഥ എഴുതി മുഴുകിപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല മനസ്സിൽ തോന്നുന്ന മുറക്കാണ് എഴുതാറ് അതിനാൽ തന്നെ ചിന്തയുടെ അഭാവമുണ്ട് വർക് ലോഡ് കൊണ്ട്. എന്തായാലും അടുത്ത ആഴ്ച തീരും മുൻപ് ഇടും. വൈകില്ല ഒന്നൂടെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ??

  2. Next part എന്ന് വരും

  3. ടാ കഥ ഒക്കെ കൊള്ളാം. ഒഴുക്കുണ്ട്.വായിക്കാനും സുഖം.പക്ഷേ പേജ് ഇത്തിരിക്കൂടി വേണം.

  4. ഡ്രാക്കുള

    RB ബ്രോ കഥ വളരെ നന്നായിട്ടുണ്ട് ?????????????❤️❤️❤️❤️❤️❤️❤️❤️❤️
    നല്ല അവതരണമാണ് കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു??????????
    അടുത്ത ഭാഗം കൂടുതൽ വൈകരുതേ???????

    1. രക്ഷാധികാരി ബൈജു

      വൈകില്ല ബ്രോ ഉടനേ ഇടാം ?????

  5. ❤️❤️❤️ എടോ കഥ വളരെ നന്നവുന്നുണ്ട്. അല്പം കൂടെ പേജ് കൂട്ടിയാൽ ?. പെട്ടന്ന് തീരുന്ന പോലെ

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാണ് ബ്രോ മനസ്സിൽ വരുന്നപോലെ അങ്ങോട്ട് എഴുതി എടുക്കാൻ കഴിയുന്നില്ല അതാണ്. അധികം വൈകാതെ കഥ ആയിക്കും ????

  6. വിരഹ കാമുകൻ???shebin❤️❤️❤️

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ?????

  7. ??????❤️❤️❤️

    1. രക്ഷാധികാരി ബൈജു

      അഭി ?????

  8. എഴുത്ത് ഗംഭീരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഥയുടെ പുരോഗതി വേണ്ടവിധത്തിൽ മുന്നോട്ട് പോയിട്ടില്ല. നല്ല ഒഴുക്കുള്ള വായിക്കാൻ ഇമ്പമുള്ള എഴുത്താണ്. അധികം വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. രക്ഷാധികാരി ബൈജു

      എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകാതെ ഇടാം…???

  9. കൂട്ടുകാരൻ

    വളരെ നല്ല ഒരു കഥ അവതരണവും നന്നായിട്ടുണ്ട് bro ആദ്യത്തെ ആയതു കൊണ്ട് തന്നെ ഞാൻ ഈ പറയുന്നത് ശെരി ആണോ എന്ന് അറില്ല എന്നാലും കുറച്ചു കൂടി സമയം എടുത്ത് പേജ് കൂട്ടി എഴുതിയാൽ വായിക്കാൻ ഒരു ഒഴുക്ക് ഉണ്ടാവും എന്നു തോന്നുന്നു……..ബാക്കി ഒക്കെ അടിപൊളി ആണ് bro……. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കുന്നുണ്ട് ബ്രോ വൈകാതെ ഞാൻ അയിക്കും… അഭിപ്രായത്തിനും പിന്തുണയ്ക്കും ഒരുപാട് സ്നേഹം ???

    1. രക്ഷാധികാരി ബൈജു

      MN കാർത്തികേയൻ?????

  10. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്.. nalla story bro , next part pettenn ayekkane

    1. രക്ഷാധികാരി ബൈജു

      Experience കുറവ് ഉള്ളത് കാരണം എഴുതാനുള്ള ഒരു വേഗത കിട്ടുന്നില്ല ബ്രോ… കഴിയുന്നതും വേഗം അടുത്ത part ഇടാൻ ശ്രമിക്കാം…???

  11. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്… നന്നായി തന്നെ എഴുതി..

    സംഭാഷണം എഴുതുമ്പോൾ തിരിച്ചു വേറെ എഴുതിയാൽ വായിക്കാൻ സുഖം ഉണ്ടാകും എന്ന് തോന്നുന്നു…

    നല്ല കഥ… നന്നായി തന്നെ അവതരിപ്പിച്ചു..വായിക്കാൻ ഒരു ഒഴുക്ക് ഉണ്ട്… പേജ് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു…. എന്ന് തോന്നുന്നു…

    തുടർന്ന് എഴുതണം….

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് ഒരുപാട് നന്ദി പാപ്പൻ ???. അടുത്ത ഭാഗത്തിൽ സംഭാഷണം വേർതിരിച്ച് എഴുതാനും പേജ് കൂട്ടി എഴുതുവാനും തീർച്ചയായും ശ്രമിക്കാം???…

  12. വളരെ നന്നായി ബെെജു അണ്ണോ❤. അടുത്ത പാർട്ടു മുതൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാൻ ശ്രദ്ദിക്കണേ…..

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് നന്ദി ആദി ???…
      അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് add ചെയ്യാൻ ഞാൻ തീർച്ചയായും ശ്രദ്ധിക്കാം ???

Comments are closed.