∆ ആഴങ്ങളിൽ ∆ 2 [രക്ഷാധികാരി ബൈജു] 129

“ഡാ നീ ഷർട്ടും മുണ്ടും ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ടോ. ഞാൻ അയൺ ചെയ്ത് വെക്കാം വേണേൽ.”

 

“എല്ലാം റെഡി ആണെടാ ഒന്നും ചെയ്യണ്ടകാര്യമില്ല ഒരുങ്ങി പോയാ മാത്രം മതി.”

 

പിന്നേം പലതും പറഞ്ഞിരുന്ന് ആ സംസാരം നീണ്ടു. കുറച്ചേറെ നേരം കഴിഞ്ഞശേഷം അമ്മ ആഹാരം കഴിക്കാൻ വിളിച്ചു.ചെന്നാഹാരം കഴിച്ച ശേഷം ഞാൻ ഒരുങ്ങിവാൻ കേറി. ഇളം പച്ച നിറമുള്ള ഷർട്ടും അതേ കരയുള്ള മുണ്ടും ഉടുത്താണ് ഞാൻ ഉമ്മറത്തേക്ക് വന്നത് അവിടെ അമ്മയും ആഭിയും എന്തല്ലാമോ കര്യങ്ങൾ സംസാരിച്ചിരിപ്പുണ്ട്. ഞാൻ വരുന്നത് കണ്ടയുടൻ അമ്മ സാരിത്തലപ്പിൽ കണ്ണീരൊപ്പി.

 

“ഇനി എന്തിനാ അമ്മെ കരയണെ ഞങ്ങളിന്ന് പോകുവല്ലെ. ഇനിയും വിശമിക്കാതെ.” അഭിയാണ് ആ പറഞ്ഞെ…

 

“വിഷമം കൊണ്ടല്ല മോനെ ഇങ്ങനെ ഒരു കാഴ്ച എൻ്റെ ജീവിതത്തിൽ കാണാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. എല്ലാം നിങ്ങള് രണ്ടു മക്കള് കാരണമാ. നിങ്ങൾക്കു നല്ലതേ വരൂ…”

 

“ആ അപ്പോ അനുഗ്രഹം ഓക്കെ കിട്ടിയില്ലേഡാ എന്നാ നമുക്കിറങ്ങിയാലോ.”

 

ഞാനഭിയോടായി ഇത് പറഞ്ഞ ശേഷം അമ്മയോട് യാത്ര പറഞ്ഞു ഒരു ഒൻപതേകാലോട് ഞങ്ങളിറങ്ങി. പോകുന്ന വഴി അത്രേം എങ്ങനെ വേണം സംസാരിക്കാൻ എങ്ങനെ ആയിരിക്കണം മുഖഭാവം എന്നുള്ള പെണ്ണുകാണൽ ക്ലാസ്സ് അഭി നല്ലപോലെ എടുത്തു തന്നുകൊണ്ടേ ഇരിന്നുവെങ്കിലും എന്റെ ചിന്ത എവിടോ ആയിരുന്നു. വണ്ടി മെല്ലെ ടൗണിന്റെ പകിട്ട് കടന്ന് മുന്നോട്ട് പോയി ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് കടന്നു.കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും കുറച്ചകലെ ആയി നമ്മുടെ ബ്രോക്കർ സുഭാഷ് നിൽക്കുന്നതുകണ്ടു വണ്ടി അയാൾക്കരികിലായി നിർത്തി.

 

“വഴി എങ്ങും തെറ്റിയില്ലല്ലോ അല്ലെ മോനെ.” വണ്ടിയിൽ കയറിയ സുഭാഷ് അഭിയോടായി ചോദിച്ചു.

 

“ഇല്ല ഇതുവരെ വല്യ ബുദ്ധിമുട്ടുണ്ടായില്ല. ഇവിടെനിന്ന് ഒരുപാടു ദൂരമുണ്ടോ അവരുടെ വീട്ടിലേക്ക്…”

 

“ഇല്ല മോനെ കൂടിപ്പോയാലൊരു പതിനഞ്ച് ഇരുപതുമിനിറ്റിനകത്തങ്ങു ചെല്ലാം.”

 

അങ്ങനെ വീണ്ടും വണ്ടി മുന്നോട്ടു നീങ്ങി. ഏകദേശം പത്തരയോടെ വണ്ടി ആ വീട്ടുമുറ്റത്തെത്തി.

23 Comments

  1. രക്ഷാധികാരി ബൈജു

    എല്ലാവരും ക്ഷമിക്കണം കുറച്ചധികം തിരക്കായതിനാൽ കഥ എഴുതി മുഴുകിപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല മനസ്സിൽ തോന്നുന്ന മുറക്കാണ് എഴുതാറ് അതിനാൽ തന്നെ ചിന്തയുടെ അഭാവമുണ്ട് വർക് ലോഡ് കൊണ്ട്. എന്തായാലും അടുത്ത ആഴ്ച തീരും മുൻപ് ഇടും. വൈകില്ല ഒന്നൂടെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ??

  2. Next part എന്ന് വരും

  3. ടാ കഥ ഒക്കെ കൊള്ളാം. ഒഴുക്കുണ്ട്.വായിക്കാനും സുഖം.പക്ഷേ പേജ് ഇത്തിരിക്കൂടി വേണം.

  4. ഡ്രാക്കുള

    RB ബ്രോ കഥ വളരെ നന്നായിട്ടുണ്ട് ?????????????❤️❤️❤️❤️❤️❤️❤️❤️❤️
    നല്ല അവതരണമാണ് കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു??????????
    അടുത്ത ഭാഗം കൂടുതൽ വൈകരുതേ???????

    1. രക്ഷാധികാരി ബൈജു

      വൈകില്ല ബ്രോ ഉടനേ ഇടാം ?????

  5. ❤️❤️❤️ എടോ കഥ വളരെ നന്നവുന്നുണ്ട്. അല്പം കൂടെ പേജ് കൂട്ടിയാൽ ?. പെട്ടന്ന് തീരുന്ന പോലെ

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാണ് ബ്രോ മനസ്സിൽ വരുന്നപോലെ അങ്ങോട്ട് എഴുതി എടുക്കാൻ കഴിയുന്നില്ല അതാണ്. അധികം വൈകാതെ കഥ ആയിക്കും ????

  6. വിരഹ കാമുകൻ???shebin❤️❤️❤️

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ?????

  7. ??????❤️❤️❤️

    1. രക്ഷാധികാരി ബൈജു

      അഭി ?????

  8. എഴുത്ത് ഗംഭീരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഥയുടെ പുരോഗതി വേണ്ടവിധത്തിൽ മുന്നോട്ട് പോയിട്ടില്ല. നല്ല ഒഴുക്കുള്ള വായിക്കാൻ ഇമ്പമുള്ള എഴുത്താണ്. അധികം വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. രക്ഷാധികാരി ബൈജു

      എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകാതെ ഇടാം…???

  9. കൂട്ടുകാരൻ

    വളരെ നല്ല ഒരു കഥ അവതരണവും നന്നായിട്ടുണ്ട് bro ആദ്യത്തെ ആയതു കൊണ്ട് തന്നെ ഞാൻ ഈ പറയുന്നത് ശെരി ആണോ എന്ന് അറില്ല എന്നാലും കുറച്ചു കൂടി സമയം എടുത്ത് പേജ് കൂട്ടി എഴുതിയാൽ വായിക്കാൻ ഒരു ഒഴുക്ക് ഉണ്ടാവും എന്നു തോന്നുന്നു……..ബാക്കി ഒക്കെ അടിപൊളി ആണ് bro……. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കുന്നുണ്ട് ബ്രോ വൈകാതെ ഞാൻ അയിക്കും… അഭിപ്രായത്തിനും പിന്തുണയ്ക്കും ഒരുപാട് സ്നേഹം ???

    1. രക്ഷാധികാരി ബൈജു

      MN കാർത്തികേയൻ?????

  10. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്.. nalla story bro , next part pettenn ayekkane

    1. രക്ഷാധികാരി ബൈജു

      Experience കുറവ് ഉള്ളത് കാരണം എഴുതാനുള്ള ഒരു വേഗത കിട്ടുന്നില്ല ബ്രോ… കഴിയുന്നതും വേഗം അടുത്ത part ഇടാൻ ശ്രമിക്കാം…???

  11. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്… നന്നായി തന്നെ എഴുതി..

    സംഭാഷണം എഴുതുമ്പോൾ തിരിച്ചു വേറെ എഴുതിയാൽ വായിക്കാൻ സുഖം ഉണ്ടാകും എന്ന് തോന്നുന്നു…

    നല്ല കഥ… നന്നായി തന്നെ അവതരിപ്പിച്ചു..വായിക്കാൻ ഒരു ഒഴുക്ക് ഉണ്ട്… പേജ് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു…. എന്ന് തോന്നുന്നു…

    തുടർന്ന് എഴുതണം….

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് ഒരുപാട് നന്ദി പാപ്പൻ ???. അടുത്ത ഭാഗത്തിൽ സംഭാഷണം വേർതിരിച്ച് എഴുതാനും പേജ് കൂട്ടി എഴുതുവാനും തീർച്ചയായും ശ്രമിക്കാം???…

  12. വളരെ നന്നായി ബെെജു അണ്ണോ❤. അടുത്ത പാർട്ടു മുതൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാൻ ശ്രദ്ദിക്കണേ…..

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് നന്ദി ആദി ???…
      അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് add ചെയ്യാൻ ഞാൻ തീർച്ചയായും ശ്രദ്ധിക്കാം ???

Comments are closed.