? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

നടന്നു വന്ന ആളുടെ പേര് ദേവൻ മനസ്സിൽ പറഞ്ഞു.,., മുൻപ് ലാപ്ടോപ്പ് കൊടുക്കാനും ശ്രീദേവിയുടെ കൊട്ടേഷൻ എടുക്കാനും ചെന്നപ്പോൾ രാജനെ മുൻപ് കണ്ടിട്ടുണ്ട് ,.,.,.,

എന്നാൽ ആ രണ്ട് സമയത്തും മാസ്ക്ക് വച്ചിരിക്കുന്നതിനാൽ ദേവൻറെ മുഖം രാജന് അത്രയ്ക്ക് പരിചിതമായിരുന്നില്ല.,.,.,

” മോനെ ദേവ,.,.,. കിടന്നു കാറാതെ ഞങ്ങളോട് ഒന്ന് സഹകരിക്കു.,.,.,

” ഓഹ്..,,.ആയിക്കോട്ടെ…..

” നീ എന്തിനാണ് ഗുരുവായൂർ അമ്പലത്തിൽ പോയത്.,.,.

” ഗുരുവായൂർ അമ്പലത്തിൽ പോകുന്നത്.,., തൊഴാൻ അല്ലാതെ വേറെ എന്തിനാണ്.,.,.,

” എന്നിട്ട് നീ.,., പാർക്കിങ് ഏരിയയിൽ നിന്നും പുറത്തു പോലും പോയില്ലല്ലോ.,.,.,

ദേവൻ ആ ചോദ്യം കേട്ടപ്പോൾ ഒരു നിമിഷം ഒന്ന് ആലോചിക്കുന്നത് പോലെ കാണിച്ചു.,.,,,. എന്നിട്ട് മറുപടി പറഞ്ഞു,.,.,

” ഗുരുവായൂർ അമ്പലത്തിൽ ചെന്നപ്പോഴാണ് ഞാൻ കുളിച്ചിട്ടില്ലല്ലോ എന്നോർത്തത്.,.,.,

അപ്പോൾ പിന്നെ എങ്ങനെ.,.,എവിടെ പോയി കുളിക്കും എന്നായി ചിന്ത.,.,.,

അങ്ങനെ അവസാനം കുളത്തിൽ പോയി കുളിക്കാം എന്ന് തീരുമാനിച്ചപ്പോഴാണ് കൈയ്യിൽ തോർത്ത് ഇല്ലല്ലോ എന്ന് ഓർമ്മവന്നത്.,.,.,

എങ്കിൽ പിന്നെ തോർത്തു ഒരെണ്ണം വാങ്ങിച്ചാലോ എന്ന് ആലോചിച്ചു.,.,.,

അപ്പോഴാണ് ആണ് നേരം വെളുക്കാതെ തുണികടകൾ ഒന്നും തുറക്കില്ലല്ലോ എന്നോർത്തത്.,.,.

അപ്പോൾ പിന്നെ വെറുതെ ഇരുന്നു എങ്ങനെ നേരെ വെളുപ്പിക്കാം എന്ന് വണ്ടിയുടെ പുറത്ത് നിന്ന് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു.,.,.,

അപ്പോഴാണ് ഈ നായിൻറെ മോൻ പുറകിലൂടെ വന്ന് എന്റെ തലയ്ക്ക് അടിച്ചു ബോധം കെടുത്തി ഇങ്ങോട്ട് കൊണ്ടുവന്നത്,.,.,.,

ദേവൻറെ ആക്കിയുള്ള മറുപടികേട്ടപ്പോൾ രാജന് ആകെ വിറഞ്ഞു കയറി,.,,.അയാൾ ദേവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു.,.,.,.

ദേവൻറെ വായിൽ നിന്നും രക്തം പുറത്തേക്ക് ഒഴുകി.,.,.,

*******************

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.