? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

അതും പറഞ്ഞുകൊണ്ട് ശ്രീദേവി ഫോണെടുത്ത് ദേവൻറെ നമ്പറിലേക്ക് വിളിച്ചു.,.,., ഫോൺ റിംഗ് ചെയ്യുന്നുണ്ട് എങ്കിലും കോൾ അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല.,.,.,.

അതേസമയം ശ്രീദേവിയുടെ കോൾ ദേവൻറെ ഫോണിലേക്ക് വരുന്നത് ശ്രീഹരി കണ്ടിരുന്നു.,., പക്ഷേ ശ്രീദേവി ഇത്ര വൈകിയ നേരത്ത് ദേവനെ വിളിക്കേണ്ട യാതൊരു ആവശ്യവും ഇല്ലാത്തതിനാൽ ആ വിളിക്കുന്നത് ഇന്ദു ആയിരിക്കും എന്ന് അവൻ ഊഹിച്ചു,.,.,..,

അതുകൊണ്ടുതന്നെ അവൻ ആ കോൾ എടുക്കാൻ കൂട്ടാക്കിയില്ല.,.,.,.,

ഒരുതവണ ഫുൾ റിങ്ങ് ചെയ്തതിനുശേഷം കോൾ കട്ടായി.,.,,.

ദേവൻ കോൾ എടുക്കാതെ ആയപ്പോൾ ശ്രീദേവിക്കും ചെറിയ ഒരു പരിഭ്രമം തോന്നി.,.,.,, എങ്കിലും.,.,., അവൾ അത് ഇന്ദുവിന്റെ അടുത്ത് പ്രകടിപ്പിക്കാതെ വേഗം തന്നെ ശ്രീഹരിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.,..

ദേവൻറെ ഫോണിലേക്ക് വന്ന ശ്രീദേവിയുടെ കോൾ കട്ട് ആയപ്പോൾ ശ്രീഹരി ഒന്ന് ആശ്വസിച്ചു.,.,. പക്ഷെ അപ്പോഴേക്കും അവൻറെ ഫോണിലേക്ക് ശ്രീദേവിയുടെ നമ്പറിൽ നിന്നും കോൾ എത്തി.,.,.

ലാപ്ടോപ്പിൽ വളരെ കാര്യമായി എന്തോ തിരഞ്ഞു കൊണ്ടിരുന്ന അവന് ശ്രീദേവിയോട് എന്തു മറുപടി പറയണമെന്ന് പെട്ടെന്ന് ആലോചിച്ചപ്പോൾ ഒന്നും തന്നെ മനസ്സിലേക്ക് വന്നില്ല.,.,.,

അതുകൊണ്ടുതന്നെ അവൻ ആ കോൾ കട്ട് ചെയ്തു അതിനുശേഷം അവൾക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് റിപ്ലൈ ആയി നൽകി.,.,.,

” വി ആർ ഇൻ എ മീറ്റിങ്.,.,,. വിൽ കാൾ യൂ ലേറ്റർ.,.,.,

ആ മെസ്സേജ് അയച്ചു കൊണ്ട് അവൻ ഫോൺ ഒരു സൈഡിലേക്ക് മാറ്റി വച്ചു.,.. എന്നിട്ട് ലാപ്ടോപ്പിൽ ചെയ്തുകൊണ്ടിരുന്ന കാര്യത്തിലേക്ക് ശ്രദ്ധ കൊടുത്തു.,.,.,

അവൻറെ മുഖത്ത് താൻ അന്വേഷിച്ചു നടന്നത് കണ്ടെത്തി എന്ന രീതിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.,.,.,

ഇതേസമയം ശ്രീഹരി കൂടി കോൾ കട്ട് ചെയ്തപ്പോൾ ശ്രീദേവിയും ചെറുതായിട്ടൊന്ന് ഭയന്നു തുടങ്ങി,…, എങ്കിലും അത് അവൾക്ക് ഇന്ദുവിന്റെ മുന്നിൽ പ്രകടിപ്പിക്കാൻ സാധിക്കുമായിരുന്നില്ല.,.,.

ഇന്ദുവാണെങ്കിൽ ശ്രീദേവി ഫോൺ വിളിച്ചിട്ട് എന്താണ് മറുപടി പറയുന്നത് എന്നും കാത്ത് അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു,.,.,

പെട്ടെന്നാണ് ശ്രീദേവിയുടെ മൊബൈലിലേക്ക് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്.,..,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.