? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

അവിടെ ശ്രീഹരിയും ദേവനും കൂടി രാധമ്മയോട് അവരുടെ  പഴയ എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചിരിക്കുകയായിരുന്നു.,.,.,

ഇന്ദുവും ശ്രീദേവിയും മെല്ലെ ആ സംസാരത്തിൽ പങ്ക് ചേർന്നു.,.,., എന്നിട്ട് പതിയെ അതിനിടക്ക് ഈ വിഷയം എടുത്തിട്ടു.,.,.,.

അതിന് ആദ്യം ആദ്യം മുടക്ക് പറഞ്ഞത് വയ്യാതെ ഇരിക്കുന്ന ദേവനായിരുന്നു..,,.,.

രണ്ട് ദിവസം അടങ്ങി നിൽക്കാൻ പറഞ്ഞ് ഇന്ദു വാശി പിടിക്കുന്നുണ്ട്,.,.., ദേവനെ ഇന്ദുവിന് പേടിയില്ല.,.,., അവർ കൂട്ടുകാരെപ്പോലെയാണ്.,.,.

” ഏട്ടത്തി.,….. ദേ… ദേവേട്ടൻ കുറച്ചു ദിവസത്തേക്ക് പുറത്തെങ്ങും പോവില്ല..,.,.,, അതു ഞാൻ ഉറപ്പ് തരാം.,.,..,, പക്ഷെ.,.,.

” എന്താ ഒരു പക്ഷെ.,..,

” ശ്രിയേട്ടനെ ഏട്ടത്തി തന്നെ സമ്മതിപ്പിക്കണം…,,., എനിക്ക് പേടിയാണ്.,..,.,

ശ്രീദേവി ഇന്ദുവിനെ നോക്കി ഒന്നു പുഞ്ചിരിച്ചു,.,.,. എന്നിട്ടു വേഗം ശ്രീഹരിക്കു മുന്നിൽ ചെന്ന് നിന്നു..,.,.

അതിനുശേഷം അവൻ്റെ വലതു കൈ എടുത്ത് തൻ്റെ തലയിൽ വെച്ചു കൊണ്ട് അവൾ ഇന്ദുവിനെ നോക്കിക്കൊണ്ട് പറഞ്ഞു..,.,.

” എന്റെ തലയിൽ തൊട്ട് പറയ് , ,.. ശ്രിയേട്ടൻ കുറച്ചു ദിവസത്തേക്ക് എന്നെക്കൂട്ടാതെ എവിടെയും പോവില്ല എന്ന്.,.,.,

” ശ്രീക്കുട്ടി…

” ശ്രീയേട്ടന് എന്നോട് ഇഷ്ടമുണ്ടെങ്കിൽ,.,.,.സത്യം ചെയ്യ്.,.,.,.,

അവളുടെ വാക്കുകളെ ശ്രീഹരിക്ക് തിരസ്‌കരിക്കാൻ സാധിച്ചില്ല.,.,. അവൻ അതിനു സമ്മതം മൂളി,.,.,.,

അവളുടെ ഉദ്ദേശവും അത് തന്നെയായിരുന്നു.,.,., ഈ പ്രശ്നത്തിന്റെ പുറകെ പോകുകയാണെങ്കിൽ ഒരിക്കലും ശ്രീയേട്ടൻ തന്നെ കൂടെ കൂട്ടില്ല.,.,

അപ്പൊ തന്നെ കൂട്ടാതെ പുറത്ത് പോകില്ല എന്ന് സത്യം ചെയ്യിച്ചാൽ ശ്രീയേട്ടന് ഈ പ്രശ്നത്തിന്റെ പുറകെ പോകാനും പറ്റില്ല.,.,.,.അങ്ങനെ ആ പ്രശ്നത്തിന് ഒരു പരിഹാരമായി.,.,.,

പിന്നീടുള്ള ദിനങ്ങൾ ദേവന് സ്വർഗ്ഗമായിരുന്നു..,. ഇന്ദുവിൻ്റെയും രാധമ്മയുടെയും പരിപാലനം,.,.,. ഇഷ്ടഭക്ഷണം.,.,.,.,

എന്നാൽ ശ്രീഹരി തടവിലായിരുന്നു.,.,..,, ശ്രീദേവിയുടെ മിഴികൾക്കു മുന്നിൽ.,.,.,, ശ്രീഹരി എവിടേക്കു തിരിഞ്ഞാലും അവളുടെ മിഴികൾ അവനെ പിന്തുടർന്നു..,.,.

ഒരു അഞ്ചു നിമിഷം ശ്രീഹരിയെ കാണാതെ ആയാൽ പോലും ഉടനെ അവൻറെ ഫോണിലേക്ക് ശ്രീദേവിയുടെ കോൾ വരും.,.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.