? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

ശ്രീഹരി തൻറെ കൈകൾ ഉപയോഗിച്ച് അത് ബ്ലോക്ക് ചെയ്തു എങ്കിലും അടിയുടെ ശക്തി മൂലം അവൻ  അല്പം പുറകോട്ടു പോയി.,.,.,.

പെട്ടെന്ന് തന്നെ ബ്രൂണോ തൻറെ വലത്തെ കൈ ഉപയോഗിച്ച് ശ്രീഹരിയുടെ മുഖത്തേക്ക് ഇടിച്ചു.,.,.

വായിൽ രക്തം കിനിഞ്ഞിറങ്ങുന്നതിന്റെ രുചി അവൻ അറിഞ്ഞു.,..,, ഒപ്പം ഒരു നീറ്റലും.,.,

വീണ്ടും ബ്രൂണോ ശ്രീഹരിയുടെ മുഖത്തിന് നേരെ ഇടിക്കാൻ ആഞ്ഞു.,.,.,.,

പക്ഷേ ശ്രീഹരി അതിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് കുനിഞ്ഞിരുന്നു അവൻറെ വാരിയെല്ലു നോക്കി ശക്തമായി ഇടിച്ചു,.,.,.

വേദനകൊണ്ട് അവൻ കുനിഞ്ഞിരുന്നു പോയി.,.,.

ബ്രൂണോക്ക് പെട്ടന്ന് ശ്വാസം നിലക്കുന്നതുപോലെ തോന്നി.,.,., സ്വല്പം ശ്രമപ്പെട്ട് ആണെങ്കിലും അവൻ എഴുന്നേറ്റു നിന്നു.,.,.

എന്നിട്ട് അവൻ ശ്രീഹരിയുടെ നേർക്ക് ഓടി വന്നു..,,.

അതുകണ്ട ശ്രീഹരി നിന്ന നിൽപ്പിൽ ഉയർന്നു ചാടി കൊണ്ട് ഒരു ടൊർണാഡോ കിക്ക് വഴി അവനെ സൈഡിലേക്ക് ചവിട്ടി തെറിപ്പിച്ചു.,.,.

ബ്രൂണോ പുറകിൽ നിർത്തിയിട്ടിരുന്ന വാനിൻറെ ഫ്രണ്ട് ഗ്ലാസ് തകർത്ത് അതിൻറെ ഉള്ളിലേക്ക് തെറിച്ചുവീണു…,,., ബ്രൂണോ അവിടെനിന്ന് ഒന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു എങ്കിലും അവന് അത് സാധിച്ചില്ല.,..,.,

പെട്ടെന്ന് തന്നെ ശ്രീഹരിയുടെ പുറത്തേക്ക് ശക്തമായൊരു ഒരു അടി കിട്ടി മുന്നോട്ടേക്ക് തെറിച്ചുവീണു.,.,.,.

മുഖം അടിച്ചാണ് വീണത്.,..,,., അതുകൊണ്ടുതന്നെ അവന്റെ കീഴ്ച്ചുണ്ട് കൂടി പൊട്ടി ചെറുതായി ചോര പുറത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.,..

രാജൻ ഒരു ഇരുമ്പുവടിയും കയ്യിൽ പിടിച്ച് അവന് നേരെ ഓടിയടുത്തു.,.,.,

അവൻ തിരിഞ്ഞു നോക്കി കൊണ്ട് പതിയെ എഴുന്നേറ്റു.,.,., എന്നിട്ട് ഇടം കൈകൊണ്ട് ചുണ്ടിൽ നിന്നും താഴേക്ക് ഒലിച്ചിറങ്ങുന്ന ചോര തുടച്ചു കളഞ്ഞു , , ,

ഇരുമ്പുവടികൊണ്ട് ശ്രീഹരിയുടെ തല ലക്ഷ്യമാക്കിയുള്ള രാജൻറെ വീശലിൽ നിന്നും അവൻ വളരെ പെട്ടെന്നുതന്നെ ഒഴിഞ്ഞുമാറി,.,.,

അതിന്ശേഷം വളരെ പെട്ടെന്ന് തന്നെ രാജന്റെ പുറകിലേക്ക് വന്നു,.., എന്നിട്ട്  പുറം കഴുത്ത് നോക്കി  മുട്ടുകൈകൊണ്ട് ശക്തമായി ഇടിച്ചു.,,.

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.