? ഭഗവതിയുടെ മുഹബ്ബത്ത് 1 ? [നെപ്പോളിയൻ] 103

ഭഗവതിയുടെ മുഹബ്ബത്ത് 1

Bhagavathiyude Muhabathu Part 1 | Author : Napoleon 

 

ലോകം മതത്തിന്റെ വേലിക്കെട്ട് മാറ്റി ഡിജിറ്റൽ യുഗത്തിലേക്ക് വന്നിട്ടും നമ്മുടെ നാട്ടിൽമതങ്ങളുടെ ഇടയിൽ പെട്ട് കാലഹരണപ്പെട്ട ചിന്തകളോട് ജീവിക്കുന്ന മനുഷ്യർക്കിടയിലേക്ക് ചിന്തിക്കാനുംമനുഷ്യൻ ആവാനും വേണ്ടി ഒരു പ്രണയ കഥ …

കുറേ നാളുകൾക്ക് ശേഷമാണ് ഒരു ആഘോഷത്തിന് പോകുന്നത്…തന്റെ ലോകം തന്നെ ഈ വീടായി മാറിയിട്ട്രണ്ട്  വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു…കടുംനീല നിറമുള്ള സാരി ചുറ്റികൊണ്ട് ആരതി  കണ്ണാടിക്കു മുൻപിൽനിന്നു…ഒന്ന് ശരിക്കും ഒരുങ്ങാൻ തന്നെ താൻ മറന്നിരിക്കുന്നു…

അങ്ങനെ ഓരോന്ന് ചിന്തിച്ചുനിൽക്കുമ്പോഴാണ്…അർച്ചന  മുല്ലപ്പൂവുമായി വന്നത്….ചേച്ചി ദേ ഇത് കൂടെവയ്ക്കൂ എന്നാലേ പൂർണമാവൂ…മുടിയൊക്കെ ഭംഗിയിൽ കെട്ടി ഒരുങ്ങി നിൽക്കുന്ന ചേച്ചിയെ കാണാൻ എന്തുഭംഗിയാണ്…ശരിക്കും കാവിലെ ഭഗവതി ഇറങ്ങി വന്ന പോലെയുണ്ട്…അവൾ പൊട്ടിച്ചിരിച്ചു…

അച്ചു , കളിയാക്കാതെ പോ പെണ്ണെ…ഇതുതന്നെ കല്യാണത്തിനല്ലേ പോവുന്നെ എന്ന് കരുതിയാ.. ഇനിമുല്ലപൂവും കൂടെ.. ആളുകൾക്ക് ഓരോന്ന് പറഞ്ഞ് ചിരിക്കാനുള്ള കാരണമാവും…

ഞാൻ അരുണേട്ടനോട് എത്ര തവണ ഓർമിപ്പിച്ചിട്ട് കൊണ്ടുവന്നതാണെന്ന് അറിയുമോ…നീണ്ടു കിടക്കുന്നഇടതൂർന്ന മുടിയിൽ അവൾ പാതി വിടർന്ന മുല്ലപ്പൂവ്  നിർബന്ധിച്ച് വച്ചു കൊടുത്തു…

ചേച്ചി…, അവൾ ആരതിയുടെ മുഖം കൈകൾ കൊണ്ട് പിടിച്ച് ഉയർത്തി…ഇപ്പോ സുന്ദരിയായിട്ടുണ്ട് പക്ഷേ ഈവിഷാദഭാവം ഈ മുഖത്തിന് ചേരില്ല…ഒന്ന് ചിരിച്ചേ..ആരതി അച്ചുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി…

ആരതിയുടെ  അമ്മായിയുടെ മകളാണ് അർച്ചന..കൂടാതെ ആരതിയുടെ അനിയൻ അരുൺ കല്യാണംകഴിയ്ക്കാൻ പറഞ്ഞുവച്ചിരിക്കുന്ന പെണ്ണും…അച്ഛനും അമ്മായിയും അവർ ചെറുപ്പത്തിലേ തന്നെ പറഞ്ഞുവച്ചിരിക്കുന്ന ബന്ധം…

ചേച്ചിയോടൊപ്പം ഞാൻ കൂടി വന്നേനെ പക്ഷെ ചേച്ചിയുടെ കൂട്ടുകാരിയല്ലേ..മ്മളെ വിളിച്ചിട്ടില്ലല്ലോ..അവൾവിഷാദഭാവത്തിൽ പറഞ്ഞു..വിളിക്കാത്ത കല്യാണത്തിനായാലും ഞാൻ വന്നേനെ നമുക്ക് അങ്ങനെയുള്ളഅഹങ്കാരം ഒന്നുമില്ല കേട്ടോ.. പക്ഷേ നിങ്ങളൊക്കെ അഭിമാനികളല്ലേ എന്തുചെയ്യാം..

നീ വന്നോടി ഇവിടെ ക്ഷണമുണ്ട്…നിന്റെ അരുണേട്ടനെയും.. അപ്പോൾ നിനക്കും വരാലോ…

വോ വേണ്ട അത് പിന്നീടല്ലേ.. അവൾ നാണത്താൽ ചിരിച്ചു…

അല്ലെങ്കിൽ ഞാൻ പോണോ അച്ചു…എന്തോ മനസ്സിനൊരു സുഖം ഇല്ലാത്ത പോലെ…

ദേ..,  ചേച്ചി പെണ്ണെ ബസിന് സമയമായി വേഗം ചെല്ലൂ..അച്ചു ആരതിക്കു പിന്നാലെ പതുക്കെ തള്ളി..ലിവിങ്റൂമിൽ ആരതിയുടെ അച്ഛനും അമ്മയും അരുണും മുത്തശ്ശിയും എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു…ആരതിയെകണ്ടപ്പോഴേക്കും എല്ലാവരുടെ മുഖത്തും സന്തോഷം അലതല്ലി…

എത്ര കാലായി ന്റെ കുട്ടി ഈ വീട് വിട്ട് പുറത്തേക്ക് ഇറങ്ങിയിട്ട് ഇങ്ങനെ ഒരുങ്ങി കണ്ടിട്ട്.. മുത്തശ്ശിയുടെകണ്ണുകൾ നിറഞ്ഞു….

ഞാൻ കൊണ്ട് വിടാം ചേച്ചി അരുൺ ബൈക്കിന്റെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങി…അർച്ചന അവരുടെപോക്കും നോക്കി മുഖത്ത് ഒരു പുഞ്ചിരിയുമായി നിന്നു..

8 Comments

  1. ഖുറേഷി അബ്രഹാം

    ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.

    ഖുറേഷി അബ്രഹാം,,,,,,

  2. നെപ്പോളിയൻ

    ✅✅✅

    സ്നേഹം ❤️❤️❤️

  3. അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ❣️ഇല്ലെ ദാ ഇവിടെ ആരോട്……

    1. നെപ്പോളിയൻ

      ??

  4. തുടരണം….❤❤❤❤❤❤❤❤❤❤

    1. നെപ്പോളിയൻ

      ❤️❤️❤️❤️❤️???

  5. കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി

    1. നെപ്പോളിയൻ

      ?❤️❤️❤️muthe ❤️❤️❤️

Comments are closed.