? മരണാനന്തരം : ചില ചിന്തകളിലൂടെ ? [??????? ????????] 106

ഇന്ന് ദാ ഇത്തിരി മുമ്പാണു ഞാൻ മരിച്ചത്. അടുക്കളയിൽ പണിയെടുത്തുകൊണ്ടു നിൽക്കുകയായിരുന്നു. അനുവിനുള്ള അവിയലിൽ അരപ്പ് ചേർത്തിളക്കി, വെളിച്ചെണ്ണയൊഴിച്ച് രണ്ടു കപ്പു കറിവേപ്പില താഴ്ത്തുമ്പോഴാണു പെട്ടെന്നു നെഞ്ചിന്റെ ഇടതുഭാഗത്താരു പിടുത്തം. ശ്വാസം വിടാൻ പ്രയാസം, പിന്നെയൊരു പഴന്തുണി പോലെ കുഴഞ്ഞു പോകുന്നതും ഞാനറിഞ്ഞു.

 

ഇത്തിരി നേരം കഴിഞ്ഞു നോക്കിയപ്പോൾ കാണുന്നത്. എപ്പോഴും വേണ്ടാത്ത ഗ്ലാസുകളും പാത്രങ്ങളും അടുക്കിവയ്ക്കാൻ വാർത്ത തട്ടിനു മുകളിലൂടെ, ചിമ്മിനിക്കടുത്തു കൂടെ അടച്ചിട്ട കബോർഡുകൾക്കു മുന്നിലൂടെയൊക്കെ ഒരപ്പൂപ്പൻ താടി പോലെ പറക്കുന്ന എന്നെയാണ്.

 

താഴെ കുക്കിങ് റേഞ്ചിനും ഊൺമേശയ്ക്കുമിടയിലുള്ള ഇത്തിരി സ്ഥലത്ത് ഇക്കഴിഞ്ഞ ഓണത്തിനു വാങ്ങിയ കരയുള്ള മുണ്ടും വേഷ്ടിയും ഉടുത്ത, എനിക്കു നല്ല പരിചയമുള്ള മിസ്സിസ്സ് രാജലക്ഷ്മി രാജന്റെ ദേഹം ഒരു വശം ചരിഞ്ഞു കിടക്കുന്നതും കണ്ടു. മുഖത്ത് അസഹ്യമായ വേദനയുടെ ഒരു ദയനീയഭാവവും അവശേഷിച്ചിട്ടുണ്ട്.

 

ഞാൻ മരിച്ചുപോയതാണോ എന്ന് അപ്പോഴാണ് എനിക്കു സംശയം തോന്നിയത്, ഇത്ര എളുപ്പമാണോ മരിക്കാൻ.

‘ചതുപ്പിനിടയിൽ പുതഞ്ഞു കിടക്കുന്ന ഒരു വായു കുമിള പതുക്കെ ഉയർന്നുയർന്നു പുറത്തെത്തുന്നതുപോലെ’

 

അങ്ങനെയാണ് എനിക്ക് തോന്നിയത്. ആദ്യത്തെ അത്യധികമായ വേദന ഓർമയുണ്ട്.പക്ഷേ, പിന്നെ ഒരു വിഷമവും തോന്നിയില്ലല്ലോ ഇത് എപ്പത്തിൽ നടക്കുന്ന ഒരു കാര്യത്തെയാണോ ഞാൻ പേടിച്ചു നടക്കുന്നത്.

 

മരണവേദന എന്നാക്കെ ആരാണിത്ര ഭയയങ്കര സംഭവമായി വർണിച്ചു വച്ചത്. ഓർക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. പിന്നെ ഒരു കാര്യമുണ്ട്, ഈ വർണിക്കുന്നവരും മരിച്ചവരൊന്നുമല്ലല്ലോ.

11 Comments

  1. കൊള്ളാം Foodie?❤️

    1. അശ്വിനി കുമാരൻ

      ഹി ഹി ??

  2. അടിപൊളി ??

    1. അശ്വിനി കുമാരൻ

      താങ്ക്സ് Dd ബ്രോ ?❤️?

  3. Kumar ജി

    1. കഥ കൊള്ളാം ?

      1. അശ്വിനി കുമാരൻ

        ?❤️✨️ താങ്ക്യൂ ഡിയർ ഡെവിൾ…?

  4. അശ്വിൻ..

    നല്ല കഥ..

    I liked it ❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ?… ❤️✨️

  5. Kure maranaananthara paachaka chinthakal ????

    I loved it.

    1. അശ്വിനി കുമാരൻ

      Thank you ?❤️✨️

Comments are closed.