Love Action Drama 3 [Jeevan] 489

ആമുഖം,

പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം.

 

ലവ് ആക്ഷന്‍ ഡ്രാമ 3

Love Action Drama 3 | Author : Jeevan | Previous Parts

 

അർജുവിനോട് അതും പറഞ്ഞു ഫോൺ വച്ച് റൂമിന്റെ വാതിലും കുറ്റിയിട്ടു കണ്ണാടിയുടെ മുന്നിൽ പോയി ഞാൻ ഒരു ചിരി പാസ്സ് ആക്കി…

 

എന്നിട്ട് എന്നോട് തന്നെ ഞാൻ പറഞ്ഞു…

 

“മാസ്സ് കാ ബാപ്‌ ?…”

 

ഒരു സെക്കന്റ്‌ കഴിഞ്ഞ് മുഖം അല്പം വാടി….

 

പിന്നീട്….

 

ങ്ങഔ…….

 

ഒരു ഒറ്റ മോങ്ങലായിരുന്നു… ഏങ്ങലടിച്ചു കരഞ്ഞു… പൊട്ടി പൊട്ടി കരഞ്ഞു…

 

അപ്പോളാണ് കതകിൽ ഒരു മുട്ട് കേട്ടത്…

 

“മോനേ…മോനെ വരുണെ… കതക് തുറന്നേടാ…”

 

ഒറ്റയടിക്ക് ഞാൻ കരച്ചിൽ നിർത്തി ഷർട്ടിന്റെ തോളിൽ കണ്ണും തുടച്ച് കണ്ണാടി നോക്കി എല്ലാം ഓക്കെ അല്ലേ എന്ന് ഉറപ്പും വരുത്തി കതകിന്റെ കുറ്റിയുമെടുത്തു കറങ്ങി തിരിഞ്ഞു കട്ടിലിൽ പോയി കിടന്നു…കണ്ടാൽ കരഞ്ഞെന്ന് തോന്നുമോ എന്ന ആശങ്കയോടെ…

 

എല്ലാം ധോണിയുടെ സ്റ്റമ്പിങ്ങിലും വേഗത്തിൽ…

 

അപ്പോൾ തന്നെ അമ്മ കതകും തള്ളിത്തുറന്നു ഉള്ളിൽ വന്നൊരു ചോദ്യം…

 

“എന്തുവാഡാ… എന്തുവാ ഇവിടെ പട്ടി മോങ്ങുന്ന ശബ്ദം കേട്ടത്…”

 

ഞാൻ മനസ്സിൽ – “പുല്ല്… വീണ്ടും തേഞ്ഞു… ഇന്ന് ആരെയാണാവോ കണികണ്ടത്…”

 

“ആഹ്… എന്ത്… ഞാൻ ഒന്നും കേട്ടില്ലല്ലോ…”

 

“ഞാൻ കേട്ടതാടാ… ഇനി നിന്റെ ക്ലിയോപാട്രാ എങ്ങാനം കട്ടിലിന് അടിയിൽ കയറി കിടപ്പുണ്ടോ…” എന്നും പറഞ്ഞു അമ്മ കട്ടിലിന് അടിയിൽ നോക്കി… ഭാഗ്യത്തിന് അവൾ അവിടെ ഉണ്ടായിരുന്നു…

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.