Love Action Drama 3 [Jeevan] 489

“അവൾ MBA കഴിഞ്ഞ് നിൽകുവാ… ചെക്കനും MBA കഴിഞ്ഞ് മൾട്ടി നാഷണൽ കമ്പനിയിൽ ആണ് ജോലി…”

 

അച്ഛൻ എന്നെ എരി കയറ്റാൻ എന്നോണം പറഞ്ഞു കൊണ്ടിരുന്നു… എന്നാൽ ഞാൻ ഇതൊന്നും കേൾക്കാത്ത മട്ടിൽ അവിടെ ഫോണും കുത്തി ഇരുന്നു…

 

അപ്പോളാണ്‌ ചന്ദ്രൻ അങ്കിൾ അവിടേക്ക് വന്നത്… പെണ്ണിന്റെ കൈയിൽ നിന്നും ദക്ഷിണ വാങ്ങാൻ അച്ഛനെ വിളിക്കാൻ വന്നത് ആയിരുന്നു…

 

അതിനായി അച്ഛൻ ഡ്രെസ്സിങ് റൂമിന് അപ്പുറമുള്ള വിശ്രമ മുറിയിലേക്ക് ചന്ദ്രൻ അങ്കിളിൻ്റെ ഒപ്പം നടന്നു…

 

അനുവിനെ ഒന്ന് കണ്ട് കളയാം എന്ന് കരുതി ഞാനും അവരുടെ പിന്നാലെ അങ്ങോട്ട്‌ നടന്നു…

 

അവിടെ എത്തിയപ്പോൾ മറ്റ് ചില ബന്ധുക്കൾക്കു ദക്ഷിണ കൊടുക്കുകയായിരുന്നു… റെഡ്‌ഡിഷ് ബ്രൗൺ സാരീയുടുത്തു നിറയെ ആഭരണമൊക്കെയായി അതി സുന്ദരി ആയിട്ടുണ്ട് അനുപമ… പണ്ട് കണ്ടതിൽ നിന്നും ഒരുപാട് മാറി ഒത്തൊരു പെണ്ണായിട്ടുണ്ട് അവൾ…ആരും ഒന്ന് കൊതിച്ചു പോകും… ഞാനും നോക്കി വെള്ളമിറക്കി…

 

അടുത്തത് അച്ഛൻ ദക്ഷിണ വാങ്ങാനായി നിന്നപ്പോഴാണ് ചന്ദ്രൻ അങ്കിളിന്റെ അളിയൻ പുള്ളിയുടെ അടുത്ത് വന്ന് ആ വിവരം പറഞ്ഞത്….

 

“കല്യാണ ചെക്കൻ വേറെ പെണ്ണിന്റെയൊപ്പം ഒളിച്ചോടി പോയി… “

 

എല്ലാരും ഞെട്ടി…കല്യാണത്തിന്റെ മൂഡ് മാറി മരണ വീട് പോലെയായി…

 

മീനു ആന്റി വലിയ വായിൽ കരയാൻ തുടങ്ങി… എന്റെ അമ്മ അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…

 

അനുപമയും ആകെ വല്ലാതെയായി… അവളുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി…

 

ചന്ദ്രൻ അങ്കിൾ അച്ഛന്റെ തോളിൽ തല വച്ച് നിന്നു…

 

എന്ത് ചെയ്യും എന്ന് തലപ്പുകഞ്ഞുള്ള ആലോചന നടന്ന സമയം….

 

പുള്ളിക്കാരന്റെ അളിയൻ വീണ്ടും വന്ന് പറഞ്ഞു-

 

“മുഹൂർത്തമാകാൻ ഇനിയും സമയമുണ്ട്…അതിന്റെ ഇടക്ക് ഒരു ചെക്കനെ കണ്ട് പിടിച്ചാൽ നമുക്ക് കാര്യം നടത്താം…”

 

“ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ആരെ കണ്ടെത്താനാ… അങ്ങനെ ഏതേലും ഒരാളുടെ തലയിൽ കെട്ടി വെക്കാനാകുമോ എന്റെ മോളെ…”

 

അപ്പോളാണ് അനുവിന്റെ കുറച്ച് കൂട്ടുകാർ സംഭവം അറിഞ്ഞു അങ്ങോട്ടേക്ക് വന്നത്… അവരിൽ ഒരാൾ പറഞ്ഞു –

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.