Love Action Drama 3 [Jeevan] 489

“ഒരുപാട് നേരമായോ വന്നിട്ട്…”

 

“ഇപ്പോ വന്നേയുള്ളു ആരു…,” വിനുവാണ് പറഞ്ഞത്..

 

“അതെ വെറും അരമണിക്കൂർ…” ഞാനും തട്ടിവിട്ടു… അവൻ രൂക്ഷമായി എന്റെ മുഖത്ത് നോക്കിയപ്പോൾ ഞാൻ പല്ലിളിച്ചു കാട്ടി…

 

“നിങ്ങൾ തൊഴുതോ…”

 

“ഇല്ല… ആരു കൂടെ വന്നിട്ടാകാം എന്ന് കരുതി…”

 

“എന്തോരോലിപ്പ്… ?…”ഞാൻ മനസ്സിൽ പറഞ്ഞു..

 

ഞങ്ങൾ ഒന്നിച്ചു ക്ഷേത്രത്തിൽ കയറി തൊഴുതു… പ്രസാദം വാങ്ങാൻ നേരമാണ് എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു സംഭവം ഉണ്ടായത്…

 

പ്രസാദം വാങ്ങി തിരുമേനിക്ക് അവൻ 50 രൂപ ദക്ഷിണ കൊടുത്തു… രണ്ട് ദിവസം മുൻപ് ഒരു ചായ വാങ്ങിത്തരാൻ പറഞ്ഞപ്പോൾ കൈ മലർത്തിയവൻ ഇന്ന് 50 രൂപ ദക്ഷിണ കൊടുത്തു…

 

“ഒരു പെണ്ണിന്റെ മുന്നിൽ ആളാവാൻ ഇവനൊക്കെ എന്തൊക്കെ ചെയ്യും… ലജ്ജാവഹം… ” ഞാൻ മനസ്സിലോർത്തു…

 

(ഞാൻ എന്തൊക്കെ ചെയ്തു എന്ന് ചോദിക്കരുത്… നമ്മളിപ്പോൾ വിനുവിന്റെ കാര്യമല്ലേ പറയുന്നത് ?.. ഏത്!!!…)

 

ക്ഷേത്രത്തിൽ നിന്നും അവർ മുൻപേയും ഞങ്ങൾ പിന്നിലുമായി ഇറങ്ങി…കുറച്ച് ദൂരം ഫോളോ ചെയ്തു ഞങ്ങൾ ഇട വഴി എത്തി…

 

അവിടെയെത്തിയപ്പോൾ അവർ നിന്നു… ആരതിയെയും വിളിച്ചു വിനു അടുത്തുള്ള കാവിന്റെ മറവിലേക്ക് സംസാരിക്കാനായി മാറി നിന്നു…

 

ഞാനും ആരതിയുടെ അനിയത്തിയും അവരെ കാത്ത് നിന്നു…

 

അല്പം കഴിഞ്ഞ് അവളുടെ അനിയത്തി എന്റെയടുത്തു വന്നു കൈയിൽ തോണ്ടി ഒരു ചോദ്യം….

 

“ചേട്ടാ… അവർ തമ്മിൽ കല്യാണം കഴിക്കുമോ…”

 

പ്രേമത്തിലെ സെലിൻ ചോദിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്… പക്ഷെ അപ്പോളാണ് ഞാൻ +2 കഴിഞ്ഞ് നിക്കുവല്ല എഞ്ചിനീയറിംഗ് കഴിഞ്ഞ് രണ്ട് വർഷവും മുടിച്ചു നിൽകുവാ എന്ന ബോധം വന്നത്…

 

“എനിക്ക് അറിയില്ല മോളെ… നിന്റെ പേര് എന്താ… ഏത് ക്ലാസിലാ പഠിക്കുന്നത്…”

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.