Love Action Drama 3 [Jeevan] 489

തന്തപ്പടി ഇടഞ്ഞു നിക്കുവാണ്‌ …ഇനി  നിന്ന് കഥാപ്രസംഘം പറഞ്ഞാൽ ഗെറ്റ് ഔട്ട്‌ അടിക്കാൻ ചാൻസ് ഉണ്ട്…

 

അതുകൊണ്ട് തന്നെ ലാലേട്ടൻ പറഞ്ഞ പോലെ ഇടഞ്ഞ കൊമ്പന്റെ കണ്ണിൽ തോട്ടി കയറ്റി കളിക്കാതെ അവിടെ നിന്നും ഞാൻ നൈസ് ആയി സ്കൂട്ടായി റൂമിൽ വന്ന് വിനുവിനെ വിളിച്ചു നാളെ വരാനാകില്ല എന്ന കാര്യം പറഞ്ഞു… പകരം അർജുവിനേം സെറ്റ് ആക്കി കൊടുത്തിട്ടു, ഞാൻ കല്യാണത്തിന് പോകാൻ തീരുമാനിച്ചു…

 

പിറ്റേന്ന് രാവിലെ തന്നെ കുളിച്ചു റെഡി ആയി നല്ല ഡ്രെസ്സ് തപ്പി തുടങ്ങി… റിച്ച് കല്യാണമാണ് കിടിലൻ കിളികൾ വരാൻ ചാൻസ് ഉള്ളത്കൊണ്ട് മാക്സിമം ഒരുങ്ങി പോകണം…

 

ആവിശ്യത്തിന് ലുക്ക്‌ ഉണ്ടായിട്ടും ഇത് വരെ ഒരെണ്ണം പോലും വീണിട്ടില്ല… വർക്കിൽ ലോക തോൽവി ആയോണ്ട് ലുക്കിൽ പിടിച്ചു നിക്കണം…

 

കൂടിയ ജെട്ടിയടക്കം ഇട്ടു പോകാം എന്ന് വച്ചു…ജെട്ടിയടക്കം സകലമാന സാധവും കഴുകുന്നത് അമ്മ ആയതു കൊണ്ട് അമ്മക്കു തോന്നുന്നിടത്തെ കൊണ്ട് മടക്കി വയ്ക്കു…

 

എന്റെ ടോമി ഹിൽഫിഗർ ചുവപ്പ് ജെട്ടി തന്നെ ഇടാൻ തീരുമാനിച്ചു…ഏകദേശം 800 രൂപ വിലയുണ്ട്…ഇത്തിരി പോഷ് ആയിക്കോട്ടെ…വില കൂടിയ ജെട്ടിയിട്ടാൽ എന്തോ ഒരു ആത്മവിശ്വാസമാണ്…

 

പക്ഷെ വീട്ടിൽ 200 രൂപയിൽ കൂടുതൽ ഉള്ളത് വാങ്ങാൻ സമ്മതിക്കാത്തത് കൊണ്ട്(ടൈപ്പിക്കൽ ഗ്രാമവാസിസ്‌ ?) കോളേജിൽ പഠിച്ചപ്പോൾ പൈസ ഉഡായിപ്പിറക്കി ഉണ്ടാക്കി വാങ്ങിയതാണ്…

 

ഈ സാധനം അത് കൊണ്ട് തന്നെ ഇത് പോലെയുള്ള ചില പ്രധാന ചടങ്ങിനെ ഇടാറുള്ളു… വാങ്ങിട്ടു രണ്ട് കൊല്ലം ആയി എങ്കിലും 10 തവണ പോലും ഇട്ടട്ടുണ്ടാകില്ല…എന്തായാലും ഇന്ന് ഇടാൻ തീരുമാനിച്ചു തപ്പിയപ്പോൾ സാധനം കാണാനില്ല…

 

“ഈ അമ്മയുടെ ഒരു കാര്യം… എവിടെ കൊണ്ട് വച്ചു ആവോ???… അമ്മേ… അമ്മേ… എന്റെ ചൊവ്വന്ന ടോമി ഹിൽഫിഗർ ജെട്ടി കണ്ടോ???… ഞാൻ കിടന്നു അലറി…”

 

“ഡാ അത് അവിടെ ഉണ്ടല്ലോ…”

 

“എവിടെയാ…”

 

“ഡാ അവിടെ…”

 

“അത് എവിടെയാ എന്ന്….”

 

“ഡാ നിന്നോടല്ലെ പറഞ്ഞേ അവിടെയുണ്ട് എന്ന്…”

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.