Love Action Drama 3 [Jeevan] 489

“അങ്കിൾ കാര്യങ്ങൾ ഞങ്ങൾ അറിഞ്ഞു… ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള അജിത്തിന് വിവാഹം നോക്കുന്നുണ്ട് ഇപ്പോൾ…ഞങ്ങൾ അവനോടു ചോദിച്ചു… അവനു കുഴപ്പമില്ല… അനുവിനും അവനെ അറിയുമല്ലോ…അവൾക്ക് താല്പര്യം ആണേൽ അത് ആലോചിച്ചു കൂടെ…”

 

എല്ലാരുടെയും മുഖത്ത് ഒരു ആശ്വാസത്തിന്റെ നിഴൽ വന്നു… എല്ലാവരുടെയും നോട്ടം അനുപമയിലേക്കായി… ചന്ദ്രൻ അങ്കിൾ അവളോട്‌ ചോദിച്ചു സമ്മതമാണോ എന്ന്…

 

“അച്ഛനും അമ്മയും തീരുമാനിക്കുന്ന ആരായാലും എനിക്ക് സമ്മതം…”

 

“എത്ര നല്ല കുട്ടി… മാതാപിതാക്കളോട് ഇങ്ങനെ  സ്നേഹമുള്ള കുട്ടിയെ വേണം കല്യാണം കഴിക്കാൻ…” ഞാൻ മനസ്സിലോർത്തു…

 

ആണുങ്ങൾ എല്ലാം അവിടെ നിന്നും മാറി അജിത്തിനെ അങ്ങോട്ട്‌ വിളിച്ചു… സംഭവം എന്താണന്നറിയാൻ ഞാനും അവിടേക്കു നീങ്ങി നിന്നു…

 

ചന്ദ്രൻ അങ്കിൾ… അനുവിന്റെ കുറച്ച് അമ്മാവന്മാർ അച്ഛൻ എല്ലാരും ഉണ്ട്… അജിത്തിന്റെ ചുറ്റിലുമായി അവർ നിന്നു…

 

അനുവിന്റെ മൂത്ത അമ്മാവൻ ചോദിച്ചു തുടങ്ങി –

“മോന്റെ പേര് അജിത് എന്നാണല്ലേ… മോന് സമ്മതമാണോ അനുവിനെ കല്യാണം കഴിക്കാൻ…”

 

“എനിക്ക് സമ്മതമാണ്…”

 

“മോന്റെ വീട്ടുകാരെ അറിയിക്കണ്ടേ…അവർ എതിർത്തലോ…”

 

“ഏയ്… അവർ എന്റെ ഇഷ്ടത്തിന് എതിർ നിൽക്കില്ല…”

 

“ശരി… മോന്റെ നാൾ ഏതാണ്‌…”

 

“അനിഴം…”

 

“മോനെ അനിഴം അവളുടെ നക്ഷത്രവുമായി ചേരില്ല…”

 

“ഇപ്പോ അതൊക്കെ നോക്കണോ…”

 

“മോന്റെ ജോലി എന്താണ്…”

 

“എസ് ർ ഇന്റർനാഷണൽ എന്ന കമ്പനി അസിസ്റ്റന്റ് മാനേജർ ആയി ജോലി നോക്കുന്നു…”

 

അപ്പോളാണ് കരയോഗത്തിന്റെ ആള് ഒരു ചോദ്യം ഉന്നയിച്ചത്-

 

“മോന്റെ ജാതി ഏതാണ്‌…”

 

“*#***##…” (ജാതി പറഞ്ഞതാണ്… എനിക്ക് എഴുതാൻ താല്പര്യമില്ല… അത് കൊണ്ട് ഇങ്ങനെ കുറിച്ചു…)

 

പിന്നെ കുറച്ച് നേരം ആരും മിണ്ടിയില്ല… മുതിർന്ന ആണുങ്ങളും കരയോഗം കാരും കൂടി ചർച്ച തുടങ്ങി…

കരയോഗംകാർ ആദ്യമേ അവരുടെ അഭിപ്രായം അറിയിച്ചു – ” ജാതി ഒന്നല്ലത്താ സ്ഥിതിക്ക് ഞങ്ങൾ കല്യാണചടങ്ങുകൾ നടത്തി തരില്ല… ഞങ്ങൾക്ക് സഹകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്… “

 

അപ്പോൾ മീനു ആന്റിയുടെ അച്ഛൻ –

” നാൾ പൊരുത്തവുമില്ല… മോൾക് ദോഷമാകും… മാത്രമല്ല കീഴ്ജാതിയും…  ഇത്‌ വേണ്ട എന്ന എന്റെ അഭിപ്രായം…”

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.