Love Action Drama 3 [Jeevan] 489

“എന്റെ പേര് അനന്യ… വീട്ടിൽ അനു മോളെ എന്ന് വിളിക്കും… ഇനി അഞ്ചാം ക്ലാസ്സിലേക്കാണ്…ചേട്ടനും ഇതേ പോലെ ലൈൻ ഒന്നുമില്ലേ…”

 

അവള്ടെ ചോദ്യം എന്റെ ചങ്കിലാണ് കൊണ്ടത്… ഒരു ഇറുക്ക്‌ കണ്ണുനീർ പൊടിഞ്ഞു… എങ്കിലും ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു –

 

“ഡീ കാ‍ന്താരി… ലൈനോ… നീ ആള് കൊള്ളാമല്ലോ… ചേട്ടന് ഇതൊന്നും ഇഷ്ടമല്ല… ചേട്ടൻ സിംഗിൾ ലൈഫ് എൻജോയ് ചെയുവാ…

 

മോൾടെ പരിചയത്തിലുള്ള ചേച്ചിമാരോടൊക്കെ പറയണം കേട്ടോ… ഒരു അടിപൊളി ചേട്ടനെ പരിചയപെട്ടു…സൂപ്പർ ചേട്ടനാ എന്നൊക്കെ…”?

 

“ചേട്ടൻ കോഴിയാണല്ലേ…”

 

കൊച്ചിന് ബുദ്ധിയുണ്ട്… അവള്ടെ ഒറ്റ ചോദ്യത്തിൽ ഞാൻ വിജ്രംഭിച്ചു പോയി… പിന്നെ അധികം ഞാൻ മിണ്ടാൻ നിന്നില്ല…

 

അൽപനേരം കഴിഞ്ഞ് വിനുവും ആരതിയും വന്നു… യാത്ര പറഞ്ഞു ഞങ്ങൾ പിരിഞ്ഞു…

 

തിരികെ പോകുന്ന വഴിക്ക് ആരതി അടുത്ത മാസം തിരികെ പോകുമെന്ന് വിനു പറഞ്ഞു… ഈ സന്ദർശനം കുറച്ച് ദിവസം കൂടെ ഉണ്ടാകുമെന്നും…

 

അങ്ങനെ അവന്റെ കാര്യങ്ങൾ സ്മൂത്ത്‌ ആയി പൊക്കോണ്ടിരുന്നു… അവർ പല ഇടങ്ങളിലായി കൂടി കാഴ്ച നടത്തും… ഞാൻ അപ്പോളൊക്കെ കൂട്ടിനും പോയിക്കൊണ്ടിരുന്നു…

 

അങ്ങനെ ഒരു സൺ‌ഡേ അവർ ഒന്നിച്ചു സിനിമക്ക് പോകാൻ തീരുമാനിച്ചു…രണ്ട് ദിവസം മുൻപേ എന്നോട് പറഞ്ഞിരുന്നു… ഞാൻ കൂടെ വരാം എന്നും സമ്മതിച്ചു…

 

എന്നാൽ ശനിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചു ഫോണിൽ കുത്തി ഇരുന്നപ്പോളാണ് എന്റെ പിതാശ്രീ വന്നു ഒരു കല്യാണത്തിന്റെ കാര്യം പറയുന്നത്… 

 

അച്ഛന്റെ അടുത്ത സുഹൃത്തും ഞങ്ങളുടെ ഒരു ബന്ധുവുമായ ചന്ദ്രശേഖര മേനോന്റെ മകളുടെ വിവാഹം…

 

പുള്ളിക്കാരന് ബിസിനസ്‌ ഒക്കെയാണ്… അത്യാവിശം നല്ല പൈസാക്കാരനാണ്…ഒറ്റ മോളും…

 

“ഇവിടെ ചന്ദ്രനും മീനാക്ഷിയും ഒരുമിച്ച് വന്ന് ക്ഷണിച്ചതാണ്… നിന്നോടും പ്രത്യേകം പറയാൻ പറഞ്ഞിട്ടുണ്ട്…അത് കൊണ്ട് നാളെ രാവിലെ കൃത്യം 9 മണിക്ക് തന്നെ കല്യാണത്തിന് പോകാൻ റെഡിയായിക്കോണം…”

 

“അച്ഛാ… നാളെ ഞാൻ വിനുവിന്റെ കൂടെ…”

 

“നാളെ നീ വേറെ എങ്ങും പോകുന്നില്ല…നമ്മളല്ലാം ചെല്ലുമെന്നു ഞാൻ ചന്ദ്രന് വാക്ക് കൊടുത്തിട്ടുണ്ട്…”

 

“നാളെ ഞാൻ കൂടെ ചെല്ലാമെന്ന് വിനുവിനും വാക്ക് കൊടുത്തിട്ടുണ്ട്…”

 

“എങ്കിൽ മോന് നാളെ മുതൽ ചിലവിനുള്ളതും വിനു ഉണ്ടാക്കി തരാൻ പറ… എന്റെ ചിലവിൽ നിൽകുമ്പോൾ ഞാൻ പറഞ്ഞത് അനുസരിക്കണം…”

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.