Love Action Drama 3 [Jeevan] 489

ഞങ്ങൾ 8ആം ക്ലാസ്സ്‌ വരെ ഒന്നിച്ചാണ് പഠിച്ചത്… അവൾ ലോക പഠിപ്പിയും ഞാൻ വെറും ആവറേജും..

 

ക്ലാസ്സിലും വീട്ടിലും ഇവൾ നല്ല പാരയായപ്പോൾ…ഞാൻ അവൾക്ക് ഇട്ട് ഒരെണ്ണം കൊടുത്തു…എന്റെ അടിയിൽ അവള്ടെ മൂക്കിൽ നിന്നും ചോര വന്നു…

 

സംഭവം ആകെ സീൻ ആയി…അച്ഛനെ വിളിപ്പിച്ചു…ലാസ്റ്റിൽ അവള്ടെ അച്ഛൻ, അതായത് ഈ ചന്ദ്രൻ അങ്കിളും വന്നു…എനിക്ക് ഇട്ട് നല്ല പോലെ സ്കൂളിൽ ഇട്ട് കിട്ടി… ചന്ദ്രൻ അങ്കിൾ അച്ഛനെ അന്ന് പിടിച്ചു മാറ്റിയത് കൊണ്ട് ഞാൻ ചത്തില്ല…

 

ലാസ്റ്റിൽ അവളേം പൊക്കി എടുത്ത് ഹോസ്പിറ്റലിൽ പോയപ്പോൾ മൂക്കിനുള്ളിൽ എന്തോ ചെറിയ തൊലി പൊട്ടിയിട്ടു മറ്റോ ഉള്ളു…

 

എന്തായാലും അതോടെ എന്നെ സ്കൂൾ മാറ്റി… ഞാൻ രക്ഷപ്പെട്ടു… അതിന് ശേഷം അവളെ കണ്ടിട്ടുമില്ല…

 

എല്ലാം ഓർത്തപ്പോൾ അന്ന് ചന്തിക്ക് കിട്ടിയതിന്റെ വേദന ഇന്നും മനസ്സിൽ വന്നു ഞാൻ ചന്തയിൽ ഒന്ന് തടവി…

 

അച്ഛൻ മുകളിലേക്ക് പോകാൻ വിളിച്ചപ്പോളാണ് ഞാൻ വാർത്തമാനകാലത്തിൽ തിരികെ വന്നത്…

 

ഞാൻ അച്ഛന്റെയൊപ്പം മണ്ഡപത്തിന്റെ ഭാഗത്തേക്ക്‌ നടന്നു…സദ്യാലയത്തിന്റെ മുന്നിലൂടെയാണ് പോകുന്നത്… നല്ല സദ്യയുടെ മണം മൂക്കിലേക്ക് അടിച്ചു കയറി…വായിലും വെള്ളം നിറഞ്ഞു…

 

ഇതൊക്കെയുള്ളു… സദ്യയുടെ ഏറ്റവും കുഴപ്പം ഒരുപാട് കഴിക്കാൻ ആകില്ല എന്നത് തന്നെയാണ്… എനിക്ക് ബിരിയാണി ഫ്രൈഡ് റൈസ് ഒക്കെ ആയിരുന്നു പ്രിയം…

 

വൈകിട്ട് ചെറുക്കന്റെ വീട്ടിൽ റിസപ്ഷന് വിളിച്ചിട്ടുണ്ട്… ഇനി തന്തപ്പടി എങ്ങാണം അഭിമാനം മൂത്ത് പോകണ്ട എന്ന് പറഞ്ഞാൽ അത് മിസ്സ്‌ ആകും…

 

ചെറുക്കന്റെ വീട്ടിൽ റിസപ്ഷന് എന്താകും സ്പെഷ്യൽ എന്നോർത്ത് ഞാൻ അച്ഛനൊപ്പം നടന്നു…

 

ഞങ്ങൾ നേരെ മണ്ഡപത്തിന്റെ മുന്നിലെത്തി അവിടെ ഒരു കസേരയിൽ ഇരുന്നു…

 

നല്ല പോഷ് ആയി അലങ്കരിച്ച മണ്ഡപം…നടുക്ക് തന്നെ “അനുപമ വെഡ്സ് അരവിന്ദ് ” എന്ന് എഴുതിട്ടുണ്ട്…

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.