Love Action Drama 3 [Jeevan] 489

“ഡാ…നമ്മൾ ഒരു നല്ല കാര്യത്തിന് പോകുന്നതല്ലേ… അല്പം നേരത്തെ എത്തിയാലും കുഴപ്പമില്ലല്ലോ…”

 

“നേരത്തെ എന്ന് പറഞ്ഞാൽ ഒരു മണിക്കൂർ മുന്നേ പോണോ…”

 

“അല്ല… ആരു മോളെ കാണാൻ വേണ്ടിമാത്രം ആദ്യമായി ഞാൻ പോകുന്നതല്ലേ… അവൾക്കും ഒരു സന്തോഷം ആയിരിക്കുമല്ലോ…”

 

“എന്ത് മോള്…ആരു മോളോ… ഡേയ്… ഇന്നലെ വരെ പ്രണയവും പെണ്ണിനേം പുച്ഛിച്ചു നടന്ന നീ തന്നെയാണോ ഇത്‌…”

 

“എടാ… ആരു മോൾ പാവമാണ്… അവൾ എന്റെ കാഴ്ച്ചപ്പാടെ മാറ്റിക്കളഞ്ഞു…”

 

ഞാൻ പിന്നേ കൂടുതൽ മിണ്ടാൻ നിന്നില്ല… ആഴ്ചയിൽ ഒരിക്കൽ കുളിക്കാൻ മടിയുള്ളവനാണ് കുളിച്ചു അലക്കി തേച്ച ഡ്രെസ്സുമിട്ട്, ഒരു ടിൻ പൌഡറും വാരിപ്പൊത്തി എന്റെ മുന്നിൽ കോമളനായി നിൽക്കുന്നത്…

 

പെണ്ണ് സെറ്റയാൽ ഇത്രയും മാറ്റമോ.. അതും ഒറ്റ ദിവസം കൊണ്ട് …

 

ഞാൻ വേഗം കുളിച്ചു ഡ്രെസ്സും മാറി വന്നു…

 

ഞങ്ങൾ പുറത്തേക് ഇറങ്ങാൻ തുടങ്ങിയപ്പോളാണ് അമ്മ പറമ്പിൽ നിന്നും അകത്തേക്ക് വന്നത്… ഞങ്ങൾ രണ്ടും കുളിച്ചു ഒരുങ്ങി പുറത്തേക്കിറങ്ങുന്നത് കണ്ട് അമ്മക്ക് സംശയം…

 

“രണ്ടാളും കൂടെ മേക്കപ്പ് ഒകെയിട്ട് എങ്ങോട്ടാ…”

 

വിനു ആണ് മറുപടി കൊടുത്തത് -“അതമ്മേ… ഞങ്ങൾ അമ്പലത്തിൽ ഒന്ന് പോയി വരാം എന്ന് വിചാരിച്ചു… “

 

“അമ്പലത്തിലോ… നീയൊക്കയോ…ഏതേലും അവളുമാരെ വായിനോക്കാനാകും…”

 

ഞാൻ മനസ്സിൽ -“അമ്മ വേറെ ലെവൽ… ഒറ്റയടിക്ക് മനസ്സിലാക്കിക്കളഞ്ഞു… “

 

പിന്നെ അധികം നിന്ന് “ഡാണ്ടുണ്ടു” അടിക്കാതെ നൈസ് ആയി ഞങ്ങൾ അവിടെ നിന്നും സ്കൂട്ടായി…

 

കൃത്യം 5.30 മണിക്ക് അമ്പലം തുറന്നപ്പോൾ ഞങ്ങൾ അവിടെയെത്തി… ഉള്ളിൽ കയറാതെ ആൽത്തറയിൽ അവളേം കാത്ത് ഇരുപ്പ് തുടങ്ങി…

 

ആ ഇരുപ്പ് അരമണിക്കൂർ ഇരിക്കേണ്ട വന്നു… ഇത്‌ വരെ ഇങ്ങനെയുള്ള കാര്യത്തിന് ഞാൻ തന്നെ പോകുന്നത് കൊണ്ട് കാത്തിരിപ്പിന്റെ വിരസത അറിയേണ്ടി വന്നിട്ടില്ല…

 

പക്ഷെ ആദ്യമായി കൂടെ ഉള്ളവന് വേണ്ടി ഇരിക്കേണ്ട വന്നപ്പോൾ എത്ര ബോർ പരുപാടി ആണ് ഇതെന്ന് മനസ്സിലായത്…

 

ഏകദേശം ആറ് മണി കഴിഞ്ഞിരുന്നു അവൾ വന്നപ്പോൾ… കൂടെ ഒരു കൊച്ചു കുട്ടിയുമുണ്ട്…അർജുവിന്റെ വീട്ടിൽ പോയപ്പോൾ കണ്ടിട്ടുണ്ട് അതിനെ…

 

ആരതിയുടെ കുഞ്ഞമ്മയുടെ മോൾ…അതായത് അർജുവിന്റെ അയൽക്കാരന്റെ മകൾ…

 

അവർ ഞങ്ങളുടെ അടുത്തെത്തി നിന്നു… അവൾ ഞങ്ങളെ നോക്കി ചിരിച്ചു… ഞാനും ഒരു ചിരി പാസ്സാക്കി…

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.