നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1502

നിയോഗം തുടരുന്നു…

View post on imgur.com

നിയോഗം 2 Dark World part 6

“അവൻ എവിടെ പോകുന്നു എന്നാണ് പറഞ്ഞത്? അതും ഫോണോ വാലറ്റോ ഒന്നും ഇല്ലാതെ?”

മെറിൻ ആശങ്കയോടെ ചോദിച്ചു..

അവർ വന്നപ്പോൾ 12 കഴിഞ്ഞിരുന്നു.. കയറി വന്നപ്പോൾ കരഞ്ഞു കൊണ്ട് ഇരിക്കുന്ന അർച്ചനയും മീനുവും.. മെറിന് അറിയാമായിരുന്നു ഇന്ന് മീനുവിനെ റോഷൻ കല്യാണം കഴിച്ചു എന്ന്.. അർച്ചന അവൾക്ക് ടെക്സ്റ്റ് ചെയ്തിരുന്നു.

“ഒരു ഫ്രണ്ടിനെ കാണാൻ പോവ്വാ പറഞ്ഞു ചേച്ചി.. ഇപ്പൊ വരാമെന്നും പറഞ്ഞു.. ഇപ്പൊ സമയം കണ്ടില്ലേ.. എനിക്ക് പേടി ആകുന്നു…”

അർച്ചന കരഞ്ഞു വീർത്ത കണ്ണും ആയി തലയിൽ കൈ വച്ചു ഇരുന്നു..

മീനു കരഞ്ഞു തളർന്നു ഒരു മൂലക്ക് ഇരുന്നിരുന്നു..

“ഛെ.. സാധാരണ ഈ സമയം.. എന്താ മെറിൻ ചെയ്യുക? എനിക്ക് തോന്നുന്നു അവൻ വരും.. എന്തെങ്കിലും ന്യൂസ് കിട്ടിയിട്ടുണ്ടാകും.. അവൻ അങ്ങനെ ആപത്തിൽ ഒന്നും പോയി ചാടില്ല പിള്ളേരെ.. കീപ് ഇറ്റ് കൂൾ…നിങ്ങളൊക്ക ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ??”

ലിസ എല്ലാവരെയും നോക്കി പറഞ്ഞു..

“വരും.. വേറെ ആരും അല്ലല്ലോ.. റോഷൻ അല്ലെ.. “

മെറിൻ സെറ്റിയിൽ ഇരുന്നു.. മീനു ഒന്നും മിണ്ടിയില്ല.

മെറിൻ റോഷന്റെ ഫോൺ പരിശോധിച്ച് നോക്കി.. ഒന്നും ഇല്ല.. ലാസ്‌റ് വിളിച്ചത് എസിപി എന്ന പേരിൽ സേവ് ചെയ്ത അവളുടെ നമ്പർ തന്നെ ആണ്.

അവർ അവനെ കാത്തിരുന്നു..

പക്ഷെ അവർക്ക് അറിയില്ലല്ലോ മനുഷ്യൻ എത്താത്ത സ്ഥലത്തു ആണ് റോഷൻ എന്ന്.

****

ഭൂമിയിൽ നിന്നും അകലെ..

“എന്ററിങ് ഇൻടു ദി വോംഹോൾ…”

അടുത്ത അന്നൗൺസ്‌മെന്റ് വന്നപ്പോൾ എന്റെ മനസിന്റെ നിയന്ത്രണം ഒക്കെ പോകുന്നത് പോലെ തോന്നി.. പ്രാന്ത് പിടിക്കുന്നത് പോലെ.

വേറെ ഒരു യൂണിവേഴ്സിലേക്ക് പോകുകയാണ്..
ഇനി തിരിച്ചു ഒരു വരവ് ഉണ്ടാകുമോ എന്നറിയില്ല.. ഇല്ലെങ്കിൽ.. ഇനി അവിടെ ആകില്ലേ ജീവിതം?

ട്രിനിറ്റി വന്നു ബെൽറ്റ് ഒക്കെ അഴിച്ചു എന്നെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു..
ഞാൻ ഉടനെ കസേരയിൽ നിന്നും പൊങ്ങി.. അവൾ എന്നെ പിടിച്ചു വച്ചു.. ഇവിടെ വന്നപ്പോൾ ഗ്രാവിറ്റി ഇല്ല.

അവൾ എങ്ങനെ നിലത്ത് നിൽക്കുന്നു എന്ന് എനിക്ക് മനസിലായില്ല.
അവൾ എന്റെ കാലുകൾ നിലത്തു ഉറപ്പിച്ചപ്പോൾ എനിക്കും നിലത്ത് നില്ക്കാൻ കഴിഞ്ഞു..
അവൾ കാലിൽ പാമ്പിന്റെ തോല് പോലെ എന്തോ ഇട്ടതു ഞാൻ കുനിഞ്ഞു നോക്കി..
അതിൽ ആയിരിക്കണം ബാലൻസ്..

അവൾ എന്നെ മെല്ലെ നടത്തിച്ചു കൊണ്ടുപോയി ഷിപ്പിന്റെ മുൻപിൽ എത്തിച്ചു.. എന്റെ ജീവൻ പോയത് പോലെ ഒരു തോന്നൽ..

കുറച്ചു മാറി നമ്മൾ ചിത്രത്തിൽ മാത്രം കണ്ടിരിക്കുന്ന മാർസ്..
അതങ്ങനെ ഓറഞ്ചു നിറത്തിൽ തിളങ്ങി നിൽക്കുന്നു.. അതിന്റെ അടുത്ത് ആകാശത്തിലേക്ക് ഒരു ചുഴി പോലെ എന്തോ ഒരു വെളിച്ചം… അതങ്ങനെ ചുറ്റി തിരിയുന്നു.. ഒരു ടൊർണാഡോ പോലെ..

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.