നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1489

Views : 117043

മദർഷിപ് കുലുങ്ങി നിലത്ത് ഉറക്കുന്നതും ട്രിനിറ്റി എന്നെ തട്ടി വിളിക്കുന്നതും അതിനു ശേഷം കസേരയിൽ നിന്നും എന്നെ പൊക്കി കയ്യിൽ എടുത്തു പുറത്തേക്ക് ചെല്ലുന്നതും ഞാൻ അറിഞ്ഞു..

വല്ലാത്ത സുഖം ഉള്ള ഒരു അന്തരീക്ഷത്തിൽ ആണ് അവൾ എന്നെ ഇറക്കിയത്..

ചുറ്റിനും കുറെ മുഖങ്ങൾ… കൊച്ചു മുഖങ്ങൾ ആകാംഷയോടെ എന്നെ നോക്കുന്നു.. എന്തൊക്കെയോ ചോദിക്കുന്നു..

കുറെ കൃതിരിൻ പെണ്ണുങ്ങൾ എന്നെ തൊട്ടു നോക്കുന്നു.. ആരോ എന്തോ വായിൽ വച്ച് തന്നു..
തേൻ പോലെ.. അതങ്ങനെ മെല്ലെ നാവിൽ ഉരസി വയറ്റിൽ എത്തി..

എന്നെ എവിടെയോ കൊണ്ടുപോയി കിടത്തി..

“മാർവോക്ക് ഉണർന്നാൽ.. ഇനി എല്ലാവരും ഇവിടെ ഈ ഭാഷ സംസാരിക്കണം.. നമ്മുടെ ഭാഷ വേണ്ട…”

ട്രിനിറ്റി പറയുന്നു .. ആരാണാവോ ഈ മാർവോക്ക്…

“തളർന്നു പോകുമോ? ലക്ഷണം കണ്ടിട്ട് എണീക്കുമോ എന്ന് സംശയം…”

“ഇത്ര വീക്ക് ആയ ഒരാളെ ആണോ നീ കണ്ടുപിടിച്ചത്? ട്രിനിറ്റി??
എന്റെ കുട്ടികളുടെ ഉറവിടം ഇവനിൽ നിന്ന് ആണെന്ന് ഓർക്കുമ്പോൾ എനിക്ക് നാണക്കേട് തോന്നുന്നു..”

“ഡെൽറ്റ…! മാന്യമായി സംസാരിക്കണം.. അദ്ദേഹം ഇനി നമ്മുടെ മാർവോക്ക് ആണ്. അതിരു വിടരുത്..”

ഇത്രയും ഞാൻ കേട്ടു.. പിന്നെ പൂർണമായി ഇരുട്ട്..

****
കൊച്ചി.

അർച്ചന പരിചയം ഉള്ളവരെ ഒക്കെ വിളിച്ചു നോക്കി.. ആരും കണ്ടിട്ടില്ല..

വീട്ടിലും വിളിച്ചു.. അവിടെ എത്തിയോ എന്നറിയാൻ..അത് കേട്ടതോടെ ഏടത്തിയും കരച്ചിൽ ആണ്..

മെറിൻ അവളുടെ റൂമിൽ എത്തി.. അവൾ അവളുടെ അലമാര തുറന്നു ആ രത്‌നം എടുത്തു തുറന്നു..

അതിനോട് എന്താ പറയേണ്ടത് എന്ന് അവൾക്ക് അറിയില്ലായിരുന്നു.. റോഷൻ അതിനോട് സംസാരിക്കാറുണ്ട് എന്ന് അവൾക്ക് അറിയാം..

“റോഷൻ.. അവൻ തിരിച്ചു വരും എന്നാണ് എന്റെ വിശ്വാസം…”

അവൾ മെല്ലെ ആ കല്ല് നോക്കി പറഞ്ഞു..

എന്നാൽ അതിനു ഒരു അനക്കവും ഉണ്ടായില്ല.. സാധാരണ വെട്ടിത്തിളങ്ങാറുള്ള രത്‌നം അന്ന് മങ്ങി തന്നെ ഇരുന്നു.. ഒരു അനക്കം പോലും ഇല്ലാതെ..

അവൾ നിരാശയോടെ അപ്പുറത്തെ റൂമിൽ ചെന്ന് നോക്കി.. അർച്ചനയും മീനുവും ബെഡിൽ കിടക്കുന്നുണ്ട്.. അകെ മൊത്തം മൂകത..
ഇനി ആ ക്വീൻ എങ്ങാനും? അതോ ഇന്നലെ വന്നവരോ?

ഹാളിൽ നോക്കിയപ്പോൾ ലിസ അവിടെ എന്തോ ആലോചിച്ചു ഇരിക്കുന്നുണ്ട്..

“ലിസ….?”

അവൾ തല പൊക്കി മെറിനെ നോക്കി..

“ഗെറ്റ് സം സ്ലീപ്.. വി ഹാവ് വർക്ക് റ്റു ഡു…”

അവൾ അത് പറഞ്ഞപ്പോൾ ലിസ മെറിന്റെ മുഖം നോക്കി..

കളിച്ചു ചിരിച്ചു നടക്കുന്ന മെറിനെ അല്ല ലിസ കണ്ടത്.. എസിപി മെറിൻ..!

***

അർച്ചനയുടെ മടിയിൽ കിടക്കുകയായിരുന്നു ഞാൻ.. അവൾ എന്റെ തലമുടി മെല്ലെ കോതി തന്നു..

Recent Stories

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. 👌👌

  4. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next😊

  5. നിധീഷ്

    ❤❤❤❤

  6. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  7. ❤️❤️

  8. Super story
    Hollywood movie kanda feel

  9. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  10. ❤️
    ❤️
    ❤️

  11. മാത്തപ്പൻ

    ✨️

  12. നെൻ 1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com