നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1489

Views : 117043

“ടൈം റ്റു വെക് ദാറ്റ് ബിച്ച്…”

മെറിൻ പറഞ്ഞ ഉടനെ ലിസ അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു..
അതോടെ അവൾ ഞെട്ടി കുതറാൻ നോക്കി.. അൽപ നേരം കുതറി അവൾ ശ്രമം ഉപക്ഷിച്ചു ലിസയെ ഭീതിയോടെ നോക്കി..
കറുത്ത കണ്ണുകൾ ഉള്ള ഒരു സുന്ദരി.. അവളുടെ വലിയ കണ്ണുകളിൽ മരണഭയം..

ലിസ പിസ്റ്റൾ എടുത്തു അവളുടെ കഴുത്തിൽ മുട്ടിച്ചു..

“ഷോ കാണിച്ചാൽ.. ഇന്ന് നീ നരകത്തിൽ അപ്പം ചുടും…”

അതോടെ അവളുടെ കണ്ണ് ഉരുണ്ട് വന്നു.. ലിസയുടെ ഡയലോഗ് കേട്ട് മെറിൻ പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി..

ലിസ അവളുടെ വായിൽ ഒട്ടിച്ച ടേപ്പ് വലിച്ചു ഊരി.. അവൾ ഒന്നും മിണ്ടിയില്ല..

മെറിൻ വണ്ടി ഒതുക്കി..

“എന്താ നിന്റെ പേര്?”

ലിസ അവളോട് ചോദിച്ചു..

“സെലിൻ…”

അവൾ പേടിയോടെ വേഗം മറുപടി കൊടുത്തു.. അവൾക്ക് നല്ല പേടി ഉണ്ടെന്നു മുഖഭാവം വ്യക്തം ആക്കി.. വല്ലാതെ ഭയക്കുന്നു അവൾ.

“പറ. നീ എങ്ങോട്ട് പോകുന്നു?, ഈ വണ്ടിയിൽ ഒന്നും ഇല്ലേ? അതോ ഡ്രഗ്സ് ഉണ്ടോ?”

ലിസയുടെ അടുത്ത ചോദ്യം കേട്ട അവൾ ഒന്ന് ഞെട്ടി..

“അപ്പോൾ ഈ വണ്ടിയിൽ എന്തോ ഉണ്ട്…”

അവളുടെ മുഖം മാറി ലിസ പറഞ്ഞത് വ്യക്തം ആണെന്ന് തെളിഞ്ഞു.. വിളറി വെളുത്ത മുഖം.

ലിസ പുറകിൽ നോക്കി. ഒന്നും കണ്ടില്ല.. ഒരു കൊച്ചു ബാഗ് പോലും ഇല്ല.. മെറിൻ മുൻപിൽ ഒക്കെ നോക്കി.. ഇല്ല ഒന്നും ഇല്ല.

“മെറിൻ.. ബൂട്ട് ഒന്ന് തുറക്കാമോ..!”

ഉടനെ മെറിൻ ഡിക്കി തുറക്കുന്ന സ്വിച്ച് അമർത്തി.

“അതിൽ.. അതിൽ ഒന്നും.. ഇല്ല..”

ഉടനെ അവൾ പരിഭ്രമത്തോടെ പറഞ്ഞു..

ലിസ അവളെ ഒന്ന് ഇരുത്തി നോക്കി പുറത്ത് ഇറങ്ങി ബാക്കിൽ എത്തി.. തുറന്നു വന്ന ബൂട്ട്സ്പേസിലേക്ക് നോക്കിയപ്പോൾ അവൾ ഞെട്ടി..

“മെറിൻ…!!”

ഉടനെ അവൾ വിളിച്ചു.. മെറിൻ വണ്ടിയിൽ നിന്നും വേഗം ഇറങ്ങി ബാക്കിലേക്ക് ചെന്നു..

അവളും ഒന്ന് ഞെട്ടി…

ഏകദേശം പതിനഞ്ചു വയസോളം തോന്നിക്കുന്ന ഒരു പെൺകുട്ടി.. സ്കൂൾ യൂണിഫോം ആണ് വേഷം.. കണ്ടാൽ അറിയാം ഏതോ നല്ല കുടുംബത്തിലെ ആണെന്ന്..

കിഡ്നാപ്പിംഗ് ആണെന്ന് വ്യക്തം ആയി.. അവൾ തളർന്നു കിടക്കുകയാണ്..

മെറിൻ അവളെ വലിച്ചു കോരി എടുത്തു.. എന്തോ ഡ്രഗ് കൊടുത്തു മയക്കിയതാണ്.. മുഖത്ത് തട്ടിയപ്പോൾ അവൾ ഒന്ന് ഞരങ്ങി..

“മമ്മി….”

അവളുടെ അമ്മ ആണെന്ന് കരുതി ആകണം അവൾ മെറിന്റെ നെഞ്ചിലേക്ക് തല ചേർത്ത് വച്ചു.. മയക്കത്തിൽ തന്നെ ആണ്.

ലിസ ഉടനെ പോലീസിനെ വിളിച്ചു.. മെറിൻ അവളെ ബോണറ്റിൽ കിടത്തി.. ഇവളെ എങ്ങനെ കിഡ്നാപ് ചെയ്തോ ആവൊ..

“നായിന്റെ മോളെ.. പെൺകുട്ടിയെ കൊണ്ടുപോയി കൊല്ലാൻ ആണോ പട്ടി??”

ലിസ അവളെ വലിച്ചു ഇറക്കി അടിവയറിൽ കാലു കയറ്റി ഒരു ഇടി ഇടിച്ചു..

“അമ്മെ…..!”

അവൾ തളർന്നു നിലത്തു വീഴാൻ പോയപ്പോൾ ലിസ അവളെ വണ്ടിയിൽ ചാരി നിർത്തി..

അവളുടെ കഴുത്തിൽ കുത്തി പിടിച്ചു..

Recent Stories

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. 👌👌

  4. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next😊

  5. നിധീഷ്

    ❤❤❤❤

  6. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  7. ❤️❤️

  8. Super story
    Hollywood movie kanda feel

  9. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  10. ❤️
    ❤️
    ❤️

  11. മാത്തപ്പൻ

    ✨️

  12. നെൻ 1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com