നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1489

Views : 117043

“അതിന്റെ ഉള്ളിൽ കൂടി ആണ് നമ്മൾ പോകുന്നത്…”

ട്രിനിറ്റി എന്നെ ഒരു ചെയറിൽ ഇരുത്തി ബന്ധിച്ചു.. എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി.. ഒരു സ്വപ്നം ആയിരുന്നെങ്കിൽ..

“ഓൺ മൈ മാർക്ക്.. ത്രീ.. ടു.. വൺ…”

ഷിപ്പ് ഓപ്പറേറ്റ് ചെയ്തു കൊണ്ടിരുന്നവൾ വാണിംഗ് തന്നു..

ഉടനെ തന്നെ മദർഷിപ് മുൻപോട്ട് കുതിച്ചു.. മെല്ലെ മുകളിലേക്ക് ചെരിഞ്ഞു ചുഴിയോട് അടുത്തു..

വല്ലാത്തൊരു കുലുക്കത്തോടെ അത് ആ ചുഴിയിലേക്ക് വലിച്ചു എടുക്കപ്പെട്ടു..

ആ ചുഴിയിൽ രണ്ടോ മൂന്നോ പ്രാവശ്യം കറങ്ങിയ ശേഷം അതിന്റെ ഉള്ളിലേക്ക് കയറിയ മദർഷിപ് അതി ശക്തം ആയി മുകളിലേക്ക് ഉയർന്നു…

മൊത്തം ഒരു വിറയൽ.. കണ്മുൻപിൽ പല നിറങ്ങൾ മാറി മാറി വരുന്നു..

ഞാൻ ട്രിനിറ്റിയെ നോക്കി.. മുഖം കണ്ടില്ല.. അവൾ മദർഷിപ്പ് പ്രവർത്തനം നിർത്തിയിരിക്കുന്നു.. ഇപ്പോൾ ആ ചുഴിയുടെ നിയന്ത്രണത്തിൽ ആണ് ഷിപ്പ്..

ആകെ എന്തൊക്കെയോ വെളിച്ചം.. എന്റെ തല കറങ്ങി.. ഇരു വശത്ത് നിന്നും ഉള്ള ഗ്രാവിറ്റി പുൾ എന്റെ ശരീരത്തെ ഇഞ്ചു ഇഞ്ച് ആക്കി വേദനിപ്പിച്ചു.. എല്ലിൽ നിന്നും മാംസം വേർതിരിഞ്ഞു പോകുന്നത് പോലെ.

അതി ശക്തമായ വലിയിൽ മദർഷിപ് എങ്ങോട്ടോ തെറിച്ചു പോകുന്നത് പോലെ.. അങ്ങനെ കുറച്ചു നിമിഷങ്ങൾ.. തൊണ്ട വരണ്ടു.. കണ്ണ് മറിഞ്ഞു.. എന്നാലും ഞാൻ കണ്ണ് ആഞ്ഞു വലിച്ചു തുറന്നു..

ഇപ്പോഴും ചുഴിയിൽ ആണ് ഷിപ്പ്..

അതിനു ശേഷം ഒരു വൻ ശബ്ദത്തോടെ മദർഷിപ് എങ്ങോട്ടോ എടുത്തു എറിയപെട്ടു.. ഒരു കറക്കം കറങ്ങിയ ശേഷം അതിൽ പവർ വരികയും അത് നേരെ നിന്നു മെല്ലെ മുൻപോട്ട് സഞ്ചരിക്കാൻ തുടങ്ങി..

“ആർ യു ഓക്കേ?”

മുൻപിൽ നിന്നും ഒരുത്തി വന്നു എന്റെ മുഖം പിടിച്ചു കണ്ണൊക്കെ നോക്കി.. എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.. നാക്കൊക്കെ വായിൽ ഉണ്ടോ എന്ന് പോലും അറിയുന്നില്ല..

ട്രിനിറ്റി വന്നു എന്റെ കവിളിൽ മെല്ലെ തട്ടി..

“റോഷൻ…. “

എന്റെ തല പൊട്ടിപൊളിയുന്നു.. വല്ലാത്ത വേദന.. അതിനിടയിലും ഞാൻ കണ്ടു അകലെ കുറെ ഗ്രഹങ്ങൾ.. പല നിറത്തിൽ..

“അതിലേക്കാണ് നമ്മൾ പോകുന്നത്…”

ട്രിനിറ്റി വിരൽ ചൂണ്ടി.. ഞാൻ അങ്ങോട്ട് നോക്കി..

അകലെ പച്ച നിറത്തിൽ തിളങ്ങുന്ന ഒരു ഗ്രഹം..
മെയ്‌വൂൺ ഗ്രഹം..

അതങ്ങനെ അടുത്ത് അടുത്ത് വന്നു.. ഭൂമിയുടെ അത്ര വലിപ്പം തോന്നിയില്ല..

മദർഷിപ് വല്ലാത്ത കുലുക്കത്തോടെ അതിന്റെ അന്തരീക്ഷത്തിലേക്ക് ഇടിച്ചു കയറി..

ഇത്ര നേരം ഫ്രീ ആയിരുന്ന ശരീരത്തിൽ വലിവ് വരാൻ തുടങ്ങി.. ഗ്രാവിറ്റി വലിക്കുന്നു.. മുൻപോട്ട് ആരോ വലിച്ചു പറിക്കുന്നത് പോലെ…

വളരെ വേഗത്തിൽ തന്നെ ഷിപ്പ് മെയ്‌വൂണിന്റെ അന്തരീക്ഷത്തിൽ എത്തി..

മദർഷിപ് അതിന്റെ ചിറകുകൾ വിരിച്ചു അന്തരീക്ഷത്തിൽ ഇറങ്ങി താഴ്ന്നു പറക്കാൻ തുടങ്ങി.. നല്ല വേഗതയിൽ തന്നെ

ശക്തിയിൽ അത് താഴ്ന്നു ഏതോ പർവതത്തിന്റെ മുകളിൽ നിന്നും താഴേക്ക് കുതിച്ചപ്പോൾ എന്റെ ബോധം പോയി..

Recent Stories

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. 👌👌

  4. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next😊

  5. നിധീഷ്

    ❤❤❤❤

  6. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  7. ❤️❤️

  8. Super story
    Hollywood movie kanda feel

  9. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  10. ❤️
    ❤️
    ❤️

  11. മാത്തപ്പൻ

    ✨️

  12. നെൻ 1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com