നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1489

Views : 117043

“മ്മ്മ്.. മനസിലായി …ഞാൻ നീ പറയുന്നത് മാത്രം കേൾക്കാം..”

ഞാൻ അവളുടെ കവിളിൽ ഒന്ന് കൈ ഉരസി… അവൾ എന്റെ കൈ പിടിച്ചു മെല്ലെ ഒന്ന് കടിച്ചു.

“വാ.. പോകാം…”

അവൾ എന്റെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുപോയി.. ഞാൻ പുറത്തെത്തി..
ഒരു വലിയ മരത്തിന്റെ തണലിൽ കൂടു പോലെ ഉള്ള കൊച്ചു വീട്ടിൽ ആണ് ഞാൻ കിടന്നത്.. അവിടെ വേറെ വീടുകൾ ഒന്നും ഇല്ല.

എന്നാൽ കുറച്ചു മാറി പലതരം കെട്ടിടങ്ങൾ കണ്ടപ്പോൾ ഞാൻ കണ്ണ് മിഴിച്ചു…
ഒരു തരം നീളൻ വണ്ടികൾ വഴിയിലൂടെ പോകുന്നു.. അവർ എന്നെ കണ്ടപ്പോൾ അത് നിർത്തി അതിൽ നിന്നും ഇറങ്ങി എന്റെ അടുത്തേക്ക് വന്നു..

ചുറ്റും നോക്കിയപ്പോൾ ആണ് കുറെ കൂട്ടം എന്റെ ചുറ്റിനും ഉണ്ടെന്നു മനസിലായത്..

അവരൊക്കെ എന്നെ നോക്കി പരസ്പരം എന്തൊക്കെയോ പറയുന്നു..

ഒരുവൾ മുൻപോട്ട് വന്നു.. ദേഷ്യം ആണ് മുഖത്ത്.. അവൾ ഇട്ടിരിക്കുന്ന വേഷം ഗ്രേ കളർ പ്ലാസ്റ്റിക് പോലെ മുറുകിയ വേഷം.. തലയിൽ ഒരു കൊച്ചു വലയം പോലെ എന്തോ പിടിപ്പിച്ചിരിക്കുന്നു.. കാണാൻ നല്ല ഭംഗി ഉണ്ട്.

“നമ്മുടെ കുട്ടികളുടെ പിതാവിന്റെ ശക്തി കാണേണ്ടേ നിങ്ങൾക്ക്??”

അവൾ ചുറ്റും നിന്നവരോട് ചോദിച്ചു.. ഒരു തരം പുച്ഛ ചിരിയോടെ.. ആ ശബ്ദം.. ട്രിനിറ്റി പറഞ്ഞവൾ

“ഡെൽറ്റ.. അവൻ ഇവിടെ വന്നിട്ടേ ഉള്ളു.. നീ എന്നെയാണ് അപമാനിക്കുന്നത്..”

ട്രിനിറ്റി അവളോട് പറഞ്ഞു.. എന്നാൽ അവൾ അത് ശ്രദ്ധിക്കാതെ മുൻപോട്ട് വന്നു എന്റെ കൈ പിടിച്ചു പുറത്തേക്ക് വലിച്ചു വെയിലത്ത് നിർത്തി..

“മുകളിലേക്ക് നോക്ക്..”

അവൾ എന്നോട് പറഞ്ഞപ്പോൾ ഞാൻ മുകളിലേക്ക് നോക്കി..

വാ പൊളിഞ്ഞു പോയി.. മൂന്ന് സൂര്യന്മാർ.. അതും ഏകദേശം അടുത്ത് അടുത്ത്..

ഒരെണ്ണം ചുവപ്പ്.. ഒരെണ്ണം നീല.. മറ്റു ഒരെണ്ണം ഭൂമിയിലെ പോലെ.. അതിൽ നിന്നും ശക്തമായ വെളിച്ചം എന്റെ ദേഹത്ത് അടിച്ചു..

നിമിഷ നേരം കൊണ്ട് തന്നെ ഞാൻ തളർന്നു നിലത്തു വീണു.. ബോധം മറഞ്ഞു വരുന്നു.

“കണ്ടില്ലേ? ഇവൻ ആണ് നമ്മുടെ കുട്ടികളുടെ പിതാവ്.. എനിക്ക് നാണക്കേട് തോന്നുന്നു..”

അവൾ മറ്റുളളവരോട് പറഞ്ഞപ്പോൾ ആരും ഒന്നും തിരിച്ചു പറഞ്ഞില്ല..

ട്രിനിറ്റി സങ്കടത്തോടെ മുഖം കുനിച്ചത് ഞാൻ കണ്ടു.. അവളുടെ പുറകിൽ സങ്കടം നിറഞ്ഞ വേറെ രണ്ടു കൊച്ചു മുഖങ്ങൾ.. അതോടെ എന്റെ ബോധം മൊത്തം മറഞ്ഞു..

***

കൊച്ചി

മെറിൻ റൂമിൽ കണ്ണാടിയുടെ മുൻപിൽ ഒരു നിമിഷം നിന്നു…

അവൾ ബാത്‌റൂമിൽ കയറി വേഗം കുളിച്ചു വന്നു..

സമയം വെളിപ്പിന് 4 മണി കഴിഞ്ഞു.. ഇനിയും അവൻ വന്നില്ല. ഇനി കാത്തിരുന്നിട്ട് കാര്യം ഇല്ല.

അവൾ ശരീരം മൊത്തം ഉണക്കി.. കറുത്ത ഇലാസ്റ്റിക് ടൈപ്പ് പാന്റും, കറുത്ത ബനിയനും ഇട്ടു ഒരു ഹാറ്റ് കൂടി എടുത്തു വെച്ചു..

ഒരു ജാക്കറ്റ് ഇട്ടു.. അലമാരയുടെ അടിവശത്തു നിന്നും രണ്ടു സ്വിസ് മെയ്ഡ് പിസ്റ്റൾ എടുത്തു അതിൽ മാഗസിൻ കയറ്റി, അരയിൽ തിരുകി.. സ്വിസ് മെയ്ഡ് നൈഫ് എടുത്തു ബെൽറ്റിൽ ലോക്ക് ചെയ്തു.

Recent Stories

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. 👌👌

  4. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next😊

  5. നിധീഷ്

    ❤❤❤❤

  6. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  7. ❤️❤️

  8. Super story
    Hollywood movie kanda feel

  9. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  10. ❤️
    ❤️
    ❤️

  11. മാത്തപ്പൻ

    ✨️

  12. നെൻ 1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com