നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1490

“ഈ താഴ്മ ആണ് നിന്റെ വിജയം…”

അവൾ മെല്ലെ പുഞ്ചിരിച്ചു.. അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി..

മെർസാനിയാത്തി.. അതാണ് അവരുടെ ക്വീൻ.. പണ്ട് അക്രമം നടന്നപ്പോൾ കൃതിരിന് കുട്ടികളെ സംരക്ഷിച്ച രാജകുമാരി.. അവൾ ഒറ്റ ഒരുത്തി ആണ് ട്രിനിറ്റിയെ അടക്കം ഇത്ര നാൾ നോക്കി നടത്തിയത്..

ക്വീൻ ഓഫ് മെർവൂൺ.

****

കൊച്ചി.

“ലിസ.. അവൻ ഇവരുടെ കയ്യിൽ ഉണ്ടാകുമോ? അങ്ങനെ അവനെ കിട്ടുമോ? നമ്മളെ പോലെ അല്ല.. ഹി ഈസ് ബ്ലെസ്സഡ് ബൈ എ ഫാന്റം…”

മെറിൻ ലിസയോട് പറഞ്ഞു..

“ഫാന്റം? യു മീൻ ആൻ ഔട്ട്ലാൻഡർ?”

“യെസ് ലിസ. ഞാനും അവനും കടന്നു പോയ സാഹചര്യങ്ങൾ കുറച്ചു മോശം ആണ്.. പക്ഷെ.. അതിജീവിച്ചു.. എന്നാൽ ഇതാ അവൻ എങ്ങോട്ടോ.. ഞാൻ ആ പെണ്ണുങ്ങളോട് എന്ത് പറയും ലിസ?? “

“മെറിൻ.. പ്ലീസ് ഡോണ്ട്.. അവൻ അവിടെ ഉണ്ടാകും.. “

“ഉണ്ടായാൽ അവർക്ക് നല്ലത്…”

മെറിൻ പല്ലു ഞെരിച്ചു വണ്ടി വെടിച്ചില്ലു പോലെ മുൻപോട്ട് പായിച്ചു..

***
മട്ടാഞ്ചേരി.

മെറിനും ലിസയും വണ്ടി ഒതുക്കി അവർ പറഞ്ഞ ലൊക്കേഷനിലേക്ക് മെല്ലെ നടന്നു. കൂടുതൽ വീടുകളും ആൾ ഒഴിഞ്ഞു കിടക്കുകയാണ്. സമയം രാവിലെ ഏഴു മണി ആകുന്നു.. എന്നാലും ഒരു അനക്കവും ഇല്ല എവിടെയും..

അവർ ആ വീട് കണ്ടുപിടിച്ചു.. ഒരു പഴയ ഇരുനില വീട്.. പൊട്ടി പൊളിഞ്ഞു കിടക്കുകയാണ് മുഴുവൻ. വലിയ മതിലും അല്പം മരങ്ങളും നിറഞ്ഞ സ്ഥലം.

മെറിൻ ചുറ്റും നോക്കി ഒരൊറ്റ ചാട്ടത്തിന് തന്നെ അതിന്റെ മതിൽ ചാടി അകത്ത് കയറി. ലിസ പുറകെ ചാടി..
മൊത്തം കാട്.. അവിടെ ആകെ കുപ്പികൾ ഒക്കെ ചിതറി കിടക്കുന്നു.. എന്തോ ഒരു തരം മണവും..

എന്നാൽ ഗേറ്റിൽ നിന്നും രണ്ടു ടയർ പാടുകൾ പുറകിലേക്ക് പോകുന്നുണ്ട്.. അവൾ മെല്ലെ അതിൽ കൂടി നടന്നു.. പുറകിൽ എത്തി.

വീടിന്റെ പുറകിൽ ഒരു ഷട്ടർ ആണ്..

ടയർ പാടുകൾ അതിന്റെ ഉള്ളിലേക്ക് പോകുന്നു.

അപ്പോഴാണ് അപ്പുറത്തു കുറച്ചു മാറി ഒരു ഗാരേജ് കണ്ടത്.. അതിൽ ചെന്ന് നോക്കിയപ്പോൾ അതിന്റെ ഉള്ളിൽ കുറെ മരപ്പലക കൂട്ടി ഇട്ടിരിക്കുന്നു.. വേറെ കുറെ പൊട്ടി പൊളിഞ്ഞ ഫർണിച്ചറും..

തിരിച്ചു നടന്ന മെറിൻ എന്തോ തോന്നി അതിന്റെ ഒഴിഞ്ഞു കിടന്ന ഇടയിൽ കൂടി നടന്നു അപ്പുറം ചെന്നു..

അവൾ ലിസയെ കൈ കാട്ടി വിളിച്ചു… ലിസ വേഗം ചെന്നു നോക്കി… ഒരു വലിയ കുഴി. അത് മൂടാൻ പാകത്തിന് ഒരു വലിയ ഇരുമ്പ് അടപ്പ്.. അത് അടച്ചിട്ടില്ല.

മഴക്കാലത്തു ഒക്കെ രൂപപ്പെടുന്ന തരത്തിൽ ഉള്ള ഒരു വലിയ കുഴി.. അതിലൂടെ നോക്കിയപ്പോൾ കണ്ടത് ഒരു കോവണി ആണ്. അതാരും അങ്ങനെ ശ്രദ്ധിക്കില്ല. അതിന്റെ ഉള്ളിൽ ഒരു വെളിച്ചം..

മെറിൻ കൂടുതൽ ഒന്നും ആലോചിക്കാതെ അതിൽ കൂടി ഇറങ്ങി..
ലിസ പുറകെയും..

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.