നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1490

“കഴിക്ക് റോഷൻ… “

അവൾ കൊണ്ടുവന്നു തന്ന വസ്തു ഞാൻ നോക്കി.. ഏതോ മൃഗത്തിന്റെ ഇറച്ചി ചുട്ടത് ആണ്.. ഒപ്പം തൈര് പോലെ എന്തോ ഒന്ന്. ചപ്പാത്തി പോലെ പൊള്ളിച്ചു എടുത്ത വേറെ മൂന്ന് വസ്തു..

കുറച്ചു ഇറച്ചി പിച്ചി എടുത്തു വായിൽ വച്ച് നോക്കി.. രുചി ഉണ്ട്.. എന്നാൽ പോത്തിന്റെ രുചി അല്ല.. വേറെ എന്തോ രുചി. നാവിൽ നിറഞ്ഞു നിൽക്കുന്നു.

“ഇഷ്ടമായോ?”

അവൾ എന്റെ കവിളിൽ തലോടി…

“മ്മ്മ് നല്ല രുചി ഉണ്ട്… ഇതെന്താണ്?”

“ക്രയേക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ജീവിയുടെ ഇറച്ചി ആണ്..
ഇതിനെ കിട്ടാൻ ബുദ്ധിമുട്ട് ആണ് എന്നാൽ നിനക്ക് വേണ്ടി പെണ്ണുങ്ങൾ പിടിച്ചു കൊണ്ടുവന്നത് ആണ്..

കൂടാതെ ഇത് ഇവിടെ കൃഷി ചെയ്യുന്ന ധാന്യം.. പിന്നെ വെളുത്ത നിറത്തിൽ ഉള്ളത് ഒരു പൂവിന്റെ തേൻ ആണ്.. ഇത് മൂന്നും ഹൈ പ്രോടീൻ ആണ്.. നിന്നെ നന്നായി നോക്കി ശക്തൻ ആക്കി ആ മരുന്ന് ഒന്ന് കൂടി തരും.. അതിശക്തൻ ആകണം എന്റെ ചെക്കൻ…”

അവൾ എന്റെ ചുണ്ടിൽ ചുംബിച്ചു.. സ്നേഹത്തോടെ..

അവളെ ഒരു നിമിഷം എങ്കിലും സ്പേസിൽ നിന്നും തെറ്റുധരിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി..

അത് മുഴുവൻ അവൾ എന്നെക്കൊണ്ട് കഴിപ്പിച്ചു.. അതിനു ശേഷം ഒരു പാനീയം കൂടി തന്നു.. വയറ് നന്നായി നിറഞ്ഞു.. പക്ഷെ അത് കഴിച്ച ശേഷം വല്ലാത്തൊരു ഉണർവ് തോന്നി.. എന്തോ ശക്തി കൂടിയത് പോലെ.

“ഇനി വാ.. പുറത്തു പോകാം.. ഇത് ഇട്ടോ..”

അവൾ വേറെ ഒരുതരം ഗ്രേ കളർ വസ്ത്രം എന്റെ നേരെ നീട്ടി.. ഞാൻ അത് വാങ്ങി ആ റൂമിൽ തന്നെ ഉള്ള കൊച്ചു ബാത്‌റൂമിൽ പോയി മാറി.. ഇതെനിക്ക് വേണ്ടി തന്നെ ഉണ്ടാക്കിയ റൂം ആണ്..

വേഷം ധരിച്ചു അതിന്റെ തലയിൽ ഇടുന്ന ഭാഗം കൊണ്ട് തല മൂടി ചുറ്റി കെട്ടി.. ഇപ്പോൾ ഒരു അറബിയെ പോലെ ഉണ്ട് എന്നെ കാണാൻ.. ഇവിടെ പകൽ സമയങ്ങളിൽ പുറത്തു പോകുമ്പോൾ എല്ലാവരും തല മൂടികെട്ടും.. മൂന്ന് സൂര്യന്റെ ശക്തി കുറച്ചു കൂടുതൽ ആണ്.

ഞാൻ പുറത്തു ഇറങ്ങി.. ട്രിനിറ്റി എന്നെ കണ്ടു കണ്ണ് വിടർത്തി ചിരിച്ചു..

അവൾ എന്റെ കയ്യും പിടിച്ചു പുറത്തേക്ക് ഇറങ്ങി.. പെണ്ണുങ്ങൾ ഒക്കെ എന്തൊക്കെയോ തിരക്കിൽ ആണ്..

നിലം മുട്ടാത്ത കാറുകൾ പാഞ്ഞു പോകുന്നു.. എന്നെ നേരിൽ കണ്ട കൃതിരിന് പെണ്ണുങ്ങൾ തല കുനിച്ചു ഒരു നിമിഷം എന്നെ വണങ്ങി.. ചിരിച്ചു..

ഞാൻ അത് തിരിച്ചു ചെയ്തപ്പോൾ അതിൽ ഒരുവൾ പകപ്പോടെ ട്രിനിറ്റിയെ നോക്കി..
അവൾ ചിരിച്ചു..

“റോഷൻ.. അവർ നിന്നെ അവരുടെ ഭർത്താവിന്റെ സ്ഥാനത്തു കണ്ടാണ് വണങ്ങുന്നത്.. തിരിച്ചു വണങ്ങണം എന്നില്ല..”

“എന്നാലും സാരമില്ല.. പിന്നെ ഇവിടെ എനിക്ക് ഒരു ഭാര്യയെ ഉള്ളു.. അത് നീയാണ്..”

അവൾ എന്നെ ഒന്ന് നോക്കി.. മുഖം കുനിച്ചു.. ഒരു കൃതരിൻ പെണ്ണ് നാണിക്കുന്നത് കാണാൻ എന്ത് രസമാണ്. പൂച്ച വാൽ ഇളക്കുന്നത് പോലെ വാൽ അനങ്ങുന്നു.. ഇവർക്ക് നാണം വന്നാൽ വാൽ ഇട്ടു വെട്ടിക്കും.

“നാണം വന്നോ?”

അവൾ ചിരിച്ചു.. അവൾ എന്നെ കൂട്ടി കൊണ്ടുപോയത് അവരുടെ ജീവിത രീതി കാണിച്ചു തരാൻ ആയിരുന്നു.

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.