നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1490

മനുഷ്യനോട് കൂടുതൽ സാമ്യം ഉള്ള ജീവിതം.. കെട്ടിടങ്ങളും വണ്ടികളും ഓഫീസുകളും.. അങ്ങനെ എല്ലാം ഉണ്ട്.. പക്ഷെ എല്ലാം വളരെ മികവിൽ ആണ്.

അതിന് ശേഷം പോയത് കൊട്ടാരത്തിലേക്ക് ആണ്.. അവൾ എന്നെ ഒരു വണ്ടിയിൽ കയറ്റി..

ഒരു ബന്ധവും ഇല്ലാതെ വെള്ളത്തിൽ കിടക്കുന്ന തോണി പോലെ റോഡിൽ പൊങ്ങി നിൽക്കുന്ന നീളൻ വണ്ടികൾ..

അവൾ അത് ഓൺ ചെയ്തു… അത് ഒരു കുലുക്കവും അനക്കവും ഇല്ലാതെ മുൻപോട്ട് നീങ്ങി.. സ്റ്റിയറിംഗ് വീൽ ഒന്നും ഇല്ല.. അത് തന്നെ ആണ് പോകുന്നത്.

“മാഗ്നെറ്റിക് ഫീൽഡ് ജെനെററ്റ് ചെയ്താണോ ഈ വണ്ടികൾ ഓടുന്നത്??”

ഞാൻ ആകാംഷയോടെ അവളോട് ചോദിച്ചു..

“അതെ റോഷൻ.. ഇവിടെ നിങ്ങളുടെ നാട്ടിലെ പോലെ പെട്രോളിയം ഒന്നും ഇല്ല.. മാഗ്നെറ്റിക്, പല തരം രാസവസ്തുക്കൾ ഒക്കെ ഉപയോഗിച്ചാണ് ഇവിടെ വണ്ടികൾ ഓടുന്നത്.. “

അവൾ പറഞ്ഞു തീർന്നപ്പോഴേക്കും കൊട്ടാരത്തിലേക്ക് വണ്ടി എത്തി.. കൂർത്ത കെട്ടിടങ്ങൾ.. അതിനൊക്കെ തിളങ്ങുന്ന കറുപ്പ് കളർ ആണ്..

വണ്ടി നേരെ അകത്ത് ചെന്നു.. വാതിൽക്കൽ നിന്നിരുന്ന കൃതിരിൻ പെണ്ണുങ്ങൾ എന്നെ കണ്ടു ചിരിച്ചു.. അവരുടെ കയ്യിൽ ഒന്നും ആയുധം കണ്ടില്ല..

ട്രിനിറ്റി എന്നെയും കൊണ്ട് അകത്ത് ചെന്നു.. ഒരു ഹാൾ കടന്നു നേരെ അകത്തളത്തിൽ എത്തി..

ഇവരെക്കാളും വലിപ്പം ഉള്ള ഒരു കൃതിരിൻ പെണ്ണ് അവിടെ ഇരുന്നിരുന്നു.. സ്വർണ നിറമുള്ള ഗൗൺ..

വെട്ടി തിളങ്ങുന്ന കിരീടം.. അവളുടെ സിംഹാസനം അടക്കം വെട്ടി തിളങ്ങുന്നു.. ഒരു ഗ്രീക്ക് കഥയിലെ രാജാവിന്റെ ഇരിപ്പടം പോലെ ഒക്കെ ആണ് എനിക്ക് തോന്നിയത്.

അതിന് അല്പം മാറി കുറെ അധികം ചുവന്ന വേഷം ധരിച്ച പെൺ പടയാളികൾ ഉണ്ടായിരുന്നു.. അവരുടെ അരയിൽ ഒരുതരം തോക്കുകളും കയ്യിൽ നീളൻ ഇരുമ്പ് വടി പോലെ ഒരു വസ്തുവും.

ട്രിനിറ്റി സിംഹാസനത്തിൽ ഇരുന്നവളെ വണങ്ങി… ഞാനും ഒരു നിമിഷം തല കുനിച്ചു..

“വേണ്ട.. അത് വേണ്ട.. “

അവൾ എന്നെ പുഞ്ചിരിയോടെ വിലക്കി .. അതിനു ശേഷം അവിടെ നിന്നും ഇറങ്ങി വന്നു.. എന്റെ കയ്യിൽ പിടിച്ചു..

“നീ ഇവിടുത്തെ മാർവോക് ആണ്.. അതായത് ഞങ്ങളുടെ രാജാവിന്റെ സ്ഥാനം.. ഈ കുട്ടികളെ ഞാൻ ഇത്ര നാളും വളർത്തി..

ഞങ്ങളുടെ വർഗം ഞങ്ങളൂടെ അവസാനിക്കേണ്ടത് ആയിരുന്നു.. എന്നാൽ ട്രിനിറ്റിയുടെ കഴിവും നിന്റെ സഹകരണവും അതിനെ മാറ്റി മറിച്ചു.. ഞാൻ നന്ദി പറയുന്നു നിന്നോട്…”

അവൾ എന്റെ കൈ എടുത്തു ചുംബിച്ചു നെറ്റിയിൽ മുട്ടിച്ചു.. അതിനു ശേഷം വെട്ടിതിളങ്ങുന്ന ഒരു ബ്രേസ്‌ലെറ് എന്റെ കയ്യിൽ അണിയിച്ചു…

അവിടെ നിന്ന പെണ്ണുങ്ങൾ തറയിലേക്ക് അവരുടെ നീണ്ട വടി ശക്തിയിൽ മൂന്ന് പ്രാവശ്യം കുത്തി..

ഉടനെ ട്രിനിറ്റി, പിന്നെ അവിടെ നിന്ന മറ്റു പെണ്ണുങ്ങൾ എല്ലാം കുനിഞ്ഞു എന്നെ വണങ്ങി.. ഞാൻ ആകെ പകച്ചു പോയി..

“ഇതൊന്നും വേണ്ട എന്ന് പറയു.. പ്ലീസ്? എനിക്ക് സന്തോഷം ആണ്.. സ്നേഹം മതി.. സ്ഥാനം ഒന്നും വേണ്ട.. “
ഞാൻ അവരുടെ നേരെ നോക്കി കൈ കൂപ്പി പറഞ്ഞു.. അവൾ എന്റെ കയ്യിൽ പിടിച്ചു..

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.