ശങ്കരൻ മരിക്കുന്നില്ല…[ശിവശങ്കരൻ] 154

Views : 1740

ഹരിക്ക് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല കണ്ണുകൾ നിറഞ്ഞു.

 

“എടാ ശങ്കൂ… എനിക്ക് ഇത് ഓടിച്ചു വല്ല്യ പരിചയം ഇല്ലാ… കുറച്ചു പേടിയുണ്ട് ട്ടോ…”

 

“ഈ ശങ്കരൻ കൂടെയുള്ളപ്പോഴോ മോനെ… നിന്നു കിന്നരിക്കാണ്ട് വണ്ടിയെടുക്കടാ…” ശങ്കരൻ കപടദേഷ്യം കാണിച്ചു പറഞ്ഞു.

 

ഹരി പുഞ്ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു.

 

ഒരു കൊച്ചു വീടിനടുത്ത് എത്തിയപ്പോൾ ശങ്കരൻ വണ്ടി നിർത്താൻ പറഞ്ഞു.

 

ഓടിട്ട ഒരു കൊച്ചു വീട്. മുറ്റത്ത് ഒരു കൊച്ചു തുളസിത്തറ. ഇറയത്തും തിണ്ണയിലുമൊക്കെ ഒരുപാട് ചിരാതുകൾ തിരിയിട്ട് വച്ചിരിക്കുന്നു. പക്ഷേ കത്തിച്ചിട്ടില്ല. അവർ നോക്കിക്കൊണ്ടിരിക്കുമ്പോൾ അകത്തു നിന്നാരോ വരുന്നത് പോലെ തോന്നി.

 

വെള്ളിപ്പാദസരങ്ങളണിഞ്ഞ പൊൻപാദങ്ങളാണ് ആദ്യം ഹരി കണ്ടത്. പിന്നാലെ ഒരു ചുവന്ന പട്ടുപാവാടയും ബ്ലൗസുമിട്ട ഒരു പെൺകുട്ടി, കത്തിച്ച ഒരു ചിരാതുമായി നടന്നു വരുന്നു. വലം കയ്യിൽ പിടിച്ച ചിരാത്, കാറ്റുവന്നു കെടാതിരിക്കാനായി, ഇടം കൈകൊണ്ട് മറച്ചു പിടിച്ചിരിക്കുന്നു.

 

“അച്ചൂ… ബാ… നമുക്ക് ദീപം തെളിയിക്കാം…” മധുരമായ ശബ്ദത്തിൽ അവൾ വിളിക്കുമ്പോൾ നിക്കറിട്ട ഒരു കുഞ്ഞു പയ്യൻ ഓടി അവൾക്കൊപ്പം വരുന്നുണ്ടായിരുന്നു. അതാണ്‌ അവളുടെ കുഞ്ഞനിയൻ.

 

“മോനെ ശങ്കൂ… നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തരട്ടെ…”

 

“എന്താടാ… എന്ത് സുന്ദരിയാടാ എന്റെ അനിയത്തി” ഹരി പറഞ്ഞത് കേട്ട് ശങ്കരൻ ചിരിച്ചു.

 

“അതേ,  വേഗം അമ്മയോടും അച്ഛനോടും പറഞ്ഞു കാര്യം തീരുമാനമാക്കണം, അതിനു മുന്നേ ഇപ്പൊ നീ എന്നെ വീട്ടിൽ കൊണ്ടാക്ക്.”

 

 

“നീയല്ലേ വണ്ടി ഓടിക്കുന്നെ, എടുക്കടാ പൊട്ടാ…”

ചിരിച്ചുകൊണ്ട് ശങ്കരൻ പറഞ്ഞതും, ഹരി വണ്ടിയെടുത്തതും ചീറിപ്പാഞ്ഞു വന്ന ഒരു ലോറി ബൈക്കിൽ ഇടിച്ചതും ഒന്നിച്ചായിരുന്നു…

ബൈക്കിനൊപ്പം നിരങ്ങിപ്പോയ ഹരി കഷ്ടപ്പെട്ട് കണ്ണ് തുറക്കുമ്പോൾ തന്റെ പ്രിയപ്പെട്ട ക്യാമറ പൊട്ടിക്കിടക്കുന്നത് കണ്ടു. അവന്റെ കണ്ണുകൾ പ്രിയപ്പെട്ട സഹോദരനായി തിരയുമ്പോൾ, ദേഹത്തുകൂടെ ആ ഭാരമേറിയ വാഹനത്തിന്റെ വലിയ ചക്രങ്ങൾ കയറിപ്പോയ വേദനയിൽ, ശങ്കരൻ പുളയുന്നുണ്ടായിരുന്നു…

 

****ഒരു വർഷത്തിന് ശേഷം****

 

“മോനെ…” ലക്ഷ്മിയമ്മയുടെ നേർത്ത ശബ്ദം പോലും ഹരിയിൽ പ്രകമ്പനങ്ങൾ ഉണ്ടാക്കി.

 

“എന്തിനാടാ ഇങ്ങനെ പേടിക്കുന്നെ… അമ്മയാടാ… നീ ഒന്ന് മിണ്ടടാ, നേരാം വണ്ണം…”

ലക്ഷ്മിയമ്മ മകന്റെ അവസ്ഥയോർത്തു വിലപിച്ചുകൊണ്ടിരുന്നു. ഹരി അവരുടെ മുഖത്ത് നോക്കി ഇരുന്നു… പഴയ ഓർമയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു.

Recent Stories

The Author

ശിവശങ്കരൻ

34 Comments

  1. So touching …. terribly wonderful..
    All the best.

    1. ശിവശങ്കരൻ

      താങ്ക്സ് ❤❤❤

  2. അഗ്നിദേവ്

    Good story.👍👍👍👍👍

    1. ശിവശങ്കരൻ

      അഗ്നിദേവന് പ്രണാമം ❤❤❤

  3. Valare simple aayit kann nirappichu 🥺💔

    1. ശിവശങ്കരൻ

      നല്ല മനസ്സുള്ളവർക്കേ വേഗം കണ്ണു നിറയൂന്നാ കേട്ടിരിക്കുന്നെ… വായനക്കും വാക്കുകൾക്കും നന്ദി അച്ചൂസേ ❤❤❤

  4. Valare simple aayitte oru heart feel story good broo

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി Mr. E. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤❤❤

  5. Beautiful story
    thanks 🙂

    1. ശിവശങ്കരൻ

      ഒരുപാട് നന്ദി, വായനക്കും വാക്കുകൾക്കും… 😍😍😍

  6. ശിവശങ്കരൻ

    ഗയ്‌സ്, എഴുതുന്നവർ ആരേലും ഇണ്ടോ, ഞാൻ പേജ് ബ്രേക്ക്‌ കൊടുത്തിട്ട് വരുന്നില്ല 🥺🥺🥺 ഒരു വഴി പറഞ്ഞു തരാമോ..???

    1. r u an author?
      If yes, you could make it in the edit page.

      otherwise, adhmin bros athokke cheythaanallo post cheyyuka.

      1. ശിവശങ്കരൻ

        ഞാൻ author ആണ്. മുൻപൊക്കെ സ്വയം ചെയ്തിട്ടുമുണ്ട്. ഇനി എന്റെ chrominte പ്രശ്നമാണോ എന്നറിയില്ല. പേജ് ബ്രേക്ക്‌ കൊടുത്തിട്ടും വന്നില്ല 🥺

  7. മണവാളൻ

    കൊള്ളാം നന്നായിട്ടുണ്ട് ♥️

    1. ശിവശങ്കരൻ

      നന്ദി 😍😍😍

  8. ജിത്തു

    ശങ്കര+BGM 😊😊

    1. ശിവശങ്കരൻ

      😍😍😍😍

  9. മുളവൂർകാരൻ

    തങ്കളം ജംഗ്ഷനീന്നു ഇടത്തേക്ക് 10 മിനുട്ട് അല്ലെ……

    എന്തോരം പിന്നെ കറങ്ങിയാല അയ്യപ്പൻമുടി എത്തുന്നത്…..

    പോയാലി മല ആണ് vibe..

    1. ശിവശങ്കരൻ

      ബ്രോ, ഈ കഥ എഴുതുന്നത് വരെ ഞാനാ സ്ഥലം കണ്ടിട്ടില്ലായിരുന്നു… ഈ കഥ എഴുതി പിന്നത്തെ ഞായറാഴ്ചയാണ് അങ്ങോട്ടേക്ക് പോയത്… അവിടേക്കൊക്കെ എത്താൻ വൈകിപ്പോയെന്നു അന്നാ മനസ്സിലായത് 😍😍😍

      1. മുളവൂർകാരൻ

        ഞാൻ സ്ഥിരം പോകാറുണ്ട് ആഴ്ചയിൽ 3 തവണ എങ്കിലും പക്ഷെ അമ്പലത്തിന്റെ അടുത്ത് അല്ല അങ്ങേ മലയിൽ മര ചുവട്ടിൽ പോയി ഇരിക്കും… അമ്പലത്തിന്റെ അടുത്ത് എപ്പോഴും ആൾ ആയിരിക്കും

        1. ശിവശങ്കരൻ

          എന്നെ ഗൂഗിൾ ചേച്ചി വഴി തെറ്റിച്ചു മൂന്നാമത്തെ മലയിലേക്ക് ആണ് എത്തിച്ചത്. മൂന്നു മല ടോട്ടൽ കയറിയിട്ടാ പോന്നേ 😁 ശബരിമലയിൽ പോകാത്ത എന്നെക്കൊണ്ട് മൂന്നുമല കയറ്റി.സ്വാമി ശരണം 😂

          1. മുളവൂർകാരൻ

            ഞാൻ ആദ്യം പോയപ്പോ അങ്ങനെ പറ്റിയതാ ഏതോ കാട്ടിൽ ചെന്നു കേറി…. പിന്നെ ഞങ്ങൾ വഴി ചോദിച്ചു ചോദിച്ചു അവിടെ എത്തി

  10. കൊള്ളാം നന്നായിട്ടുണ്ട് ♥️

    നല്ല എഴുത്ത് 😍

    1. ഭ്രാന്തി കുട്ടി എന്നതേക്കെ കാണും ബ്രോ?

      1. 1 വീക്ക്‌

    2. ശിവശങ്കരൻ

      നന്ദി വായനക്കും വാക്കുകൾക്കും 😍😍😍

  11. ശങ്കരന് മരണം മാത്രം അല്ല ഇല്ലാത്തത് പേരും ഇല്ലാലോ 🤔

    1. 😂😂

      Pinnae Vann peruu..👐😂

      1. ശിവശങ്കരൻ

        ഒരു കൈയബദ്ധം… 🙆‍♂️😁

    2. ശിവശങ്കരൻ

      എഡിറ്റ്‌ ചെയ്തൂലോ 🙈

  12. 🤔🤨🧐

    1. ശിവശങ്കരൻ

      എന്ത് പറ്റി? 🤔

      1. പേര് വന്നല്ലെ .ഞാൻ നോക്കിയപ്പോ പേരിലായിരുന്നു😅

        1. ശിവശങ്കരൻ

          ഒരു കൈയബദ്ധം 🙆‍♂️🙆‍♂️😊😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com