ശങ്കരൻ മരിക്കുന്നില്ല…[ശിവശങ്കരൻ] 154

Views : 1741

 

“മോനെ, പ്രിയമോൾ വന്നിട്ടുണ്ട്… എന്നോട് മിണ്ടിയില്ലെങ്കിൽ വേണ്ട, നീ അവളോടെങ്കിലും ഒന്ന് മിണ്ടടാ…” അതും പറഞ്ഞു അമ്മ അവിടെ നിന്നും പോയി. അപ്പോഴേക്കും ശിവപ്രിയ അങ്ങോട്ടേക്ക് എത്തി. അവളുടെ കയ്യിൽ ഒരു ഡയറി ഉണ്ടായിരുന്നു. അവൾ പതുക്കെ ഹരിയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു.

 

അവന്റെ ക്രമം തെറ്റി വളർന്ന മുടിയും താടിയും മീശയും, ശരിക്കും ശിവശങ്കരനെ ഓർമിപ്പിക്കുന്നതായിരുന്നു. പ്രിയയുടെ നേരെ നോക്കാനുള്ള കെൽപ്പില്ലാതെ മുഖം കുനിച്ചിരുന്ന ഹരിയുടെ താടിയിൽ പിടിച്ചു, അവൾ അവന്റെ മുഖമുയർത്തി തന്റെ നേരെയാക്കി. അവന്റെ കണ്ണുകളിൽ നിന്നുതിർന്ന അശ്രുകണങ്ങൾ അവളുടെ കണ്ണുകളെയും ഈറനണിയിച്ചു.

 

“ഏട്ടാ… എന്റെ കുഞ്ഞേട്ടൻ എന്തിനാ കരയണേ…”

അവളുടെ സങ്കടത്തോടെയുള്ള ചോദ്യത്തിൽ അവൻ വിങ്ങിപ്പൊട്ടി.

 

“എന്റെ ശങ്കരൻ… അവൻ… ഞാൻ കാരണം…” വാക്കുകൾ തൊണ്ടയിൽ തടയുന്ന പോലെ തോന്നി ഹരിക്ക്.

 

“ഒരിക്കലും അല്ല ഏട്ടാ… ഏട്ടൻ കാരണം അല്ല… എന്റെ ഏട്ടനെ ദൈവത്തിനു ഒത്തിരി ഇഷ്ടായിരുന്നു… അതാ നമുക്ക് തരാതെ ഏട്ടനെ നേരത്തെ കൊണ്ടുപോയത്…” അതും പറഞ്ഞു ഹരിയുടെ നെറ്റിയിൽ തന്റെ ശിരസ്സ് മുട്ടിച്ചു കണ്ണീരോഴുക്കി കുറെ കരഞ്ഞു അവൾ…

ഹരിയുടെ അവസ്ഥയും വേറൊന്നായിരുന്നില്ല.

 

അവൾ തന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു.

 

“എന്റെ ഏട്ടാ… എന്താ ഈ കോലം… എന്റെ ഏട്ടനെന്തിനാ സങ്കടപ്പെടണേ, ഈ കുഞ്ഞി ഇവിടുള്ളപ്പോ എന്റെ ഏട്ടൻ സങ്കടപ്പെടാൻ പാടില്ല. പിന്നെ ശങ്കരേട്ടന്റെ കാര്യം ആലോചിച്ചാണെങ്കിൽ, ഏട്ടൻ എവിടെയും പോയിട്ടില്ല… ഏട്ടൻ ഒന്ന് കണ്ണടച്ചേ…”

 

അവൾ പറയുന്നതൊക്കെ കേട്ടിരുന്ന ഹരി, മെല്ലെ മിഴികൾ പൂട്ടി.

 

“ശങ്കരേട്ടനെ ഒന്ന് മനസ്സിൽ വിചാരിച്ചേ…”

 

വിചാരിക്കേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല ഹരിക്ക്, ഊണിലും ഉറക്കത്തിലും കണ്ണടച്ചാലും കൺ തുറന്നാലും ചിരിക്കുന്ന ശങ്കരന്റെ മുഖം മാത്രമേ അവനിൽ ഉണ്ടായിരുന്നുള്ളൂ…

ഹരിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി.

 

“ഏട്ടാ… കരയല്ലേ…” പ്രിയ അവനെ കെട്ടിപ്പിടിച്ചു, അവളും വിതുമ്പാൻ തുടങ്ങി.

 

എന്തോ ഓർത്തത്‌ പോലെ അവൾ വേഗം കണ്ണുകൾ തുടച്ചു, ഹരിയെ നേരെ പിടിച്ചിരുത്തി.

“അതേ ഇങ്ങനെ എന്റെ ഏട്ടനെ കാണാൻ എനിക്കിഷ്ടമല്ല…”

ഹരി ചോദ്യഭാവത്തിൽ അനിയത്തിയെ നോക്കി…

 

“അന്ന് രണ്ടാളും പോയി കണ്ട ആ കുട്ടിയില്ലേ, ആ കുട്ടിയെ കുഞ്ഞേട്ടൻ വിവാഹം കഴിക്കണം…”

 

നടുങ്ങിപ്പോയി ഹരി.

Recent Stories

The Author

ശിവശങ്കരൻ

34 Comments

  1. So touching …. terribly wonderful..
    All the best.

    1. ശിവശങ്കരൻ

      താങ്ക്സ് ❤❤❤

  2. അഗ്നിദേവ്

    Good story.👍👍👍👍👍

    1. ശിവശങ്കരൻ

      അഗ്നിദേവന് പ്രണാമം ❤❤❤

  3. Valare simple aayit kann nirappichu 🥺💔

    1. ശിവശങ്കരൻ

      നല്ല മനസ്സുള്ളവർക്കേ വേഗം കണ്ണു നിറയൂന്നാ കേട്ടിരിക്കുന്നെ… വായനക്കും വാക്കുകൾക്കും നന്ദി അച്ചൂസേ ❤❤❤

  4. Valare simple aayitte oru heart feel story good broo

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി Mr. E. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤❤❤

  5. Beautiful story
    thanks 🙂

    1. ശിവശങ്കരൻ

      ഒരുപാട് നന്ദി, വായനക്കും വാക്കുകൾക്കും… 😍😍😍

  6. ശിവശങ്കരൻ

    ഗയ്‌സ്, എഴുതുന്നവർ ആരേലും ഇണ്ടോ, ഞാൻ പേജ് ബ്രേക്ക്‌ കൊടുത്തിട്ട് വരുന്നില്ല 🥺🥺🥺 ഒരു വഴി പറഞ്ഞു തരാമോ..???

    1. r u an author?
      If yes, you could make it in the edit page.

      otherwise, adhmin bros athokke cheythaanallo post cheyyuka.

      1. ശിവശങ്കരൻ

        ഞാൻ author ആണ്. മുൻപൊക്കെ സ്വയം ചെയ്തിട്ടുമുണ്ട്. ഇനി എന്റെ chrominte പ്രശ്നമാണോ എന്നറിയില്ല. പേജ് ബ്രേക്ക്‌ കൊടുത്തിട്ടും വന്നില്ല 🥺

  7. മണവാളൻ

    കൊള്ളാം നന്നായിട്ടുണ്ട് ♥️

    1. ശിവശങ്കരൻ

      നന്ദി 😍😍😍

  8. ജിത്തു

    ശങ്കര+BGM 😊😊

    1. ശിവശങ്കരൻ

      😍😍😍😍

  9. മുളവൂർകാരൻ

    തങ്കളം ജംഗ്ഷനീന്നു ഇടത്തേക്ക് 10 മിനുട്ട് അല്ലെ……

    എന്തോരം പിന്നെ കറങ്ങിയാല അയ്യപ്പൻമുടി എത്തുന്നത്…..

    പോയാലി മല ആണ് vibe..

    1. ശിവശങ്കരൻ

      ബ്രോ, ഈ കഥ എഴുതുന്നത് വരെ ഞാനാ സ്ഥലം കണ്ടിട്ടില്ലായിരുന്നു… ഈ കഥ എഴുതി പിന്നത്തെ ഞായറാഴ്ചയാണ് അങ്ങോട്ടേക്ക് പോയത്… അവിടേക്കൊക്കെ എത്താൻ വൈകിപ്പോയെന്നു അന്നാ മനസ്സിലായത് 😍😍😍

      1. മുളവൂർകാരൻ

        ഞാൻ സ്ഥിരം പോകാറുണ്ട് ആഴ്ചയിൽ 3 തവണ എങ്കിലും പക്ഷെ അമ്പലത്തിന്റെ അടുത്ത് അല്ല അങ്ങേ മലയിൽ മര ചുവട്ടിൽ പോയി ഇരിക്കും… അമ്പലത്തിന്റെ അടുത്ത് എപ്പോഴും ആൾ ആയിരിക്കും

        1. ശിവശങ്കരൻ

          എന്നെ ഗൂഗിൾ ചേച്ചി വഴി തെറ്റിച്ചു മൂന്നാമത്തെ മലയിലേക്ക് ആണ് എത്തിച്ചത്. മൂന്നു മല ടോട്ടൽ കയറിയിട്ടാ പോന്നേ 😁 ശബരിമലയിൽ പോകാത്ത എന്നെക്കൊണ്ട് മൂന്നുമല കയറ്റി.സ്വാമി ശരണം 😂

          1. മുളവൂർകാരൻ

            ഞാൻ ആദ്യം പോയപ്പോ അങ്ങനെ പറ്റിയതാ ഏതോ കാട്ടിൽ ചെന്നു കേറി…. പിന്നെ ഞങ്ങൾ വഴി ചോദിച്ചു ചോദിച്ചു അവിടെ എത്തി

  10. കൊള്ളാം നന്നായിട്ടുണ്ട് ♥️

    നല്ല എഴുത്ത് 😍

    1. ഭ്രാന്തി കുട്ടി എന്നതേക്കെ കാണും ബ്രോ?

      1. 1 വീക്ക്‌

    2. ശിവശങ്കരൻ

      നന്ദി വായനക്കും വാക്കുകൾക്കും 😍😍😍

  11. ശങ്കരന് മരണം മാത്രം അല്ല ഇല്ലാത്തത് പേരും ഇല്ലാലോ 🤔

    1. 😂😂

      Pinnae Vann peruu..👐😂

      1. ശിവശങ്കരൻ

        ഒരു കൈയബദ്ധം… 🙆‍♂️😁

    2. ശിവശങ്കരൻ

      എഡിറ്റ്‌ ചെയ്തൂലോ 🙈

  12. 🤔🤨🧐

    1. ശിവശങ്കരൻ

      എന്ത് പറ്റി? 🤔

      1. പേര് വന്നല്ലെ .ഞാൻ നോക്കിയപ്പോ പേരിലായിരുന്നു😅

        1. ശിവശങ്കരൻ

          ഒരു കൈയബദ്ധം 🙆‍♂️🙆‍♂️😊😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com