ശങ്കരൻ മരിക്കുന്നില്ല…[ശിവശങ്കരൻ] 154

Views : 1740

 

അവർ പൊയ്ക്കൊണ്ടിരുന്നു… കോതമംഗലം റൂട്ടിൽ പൊയ്ക്കൊണ്ടിരുന്ന ശങ്കരന്റെ ബൈക്കിന്റെ ദിശ കണ്ടു ഹരി പറഞ്ഞു,

“എന്തുവാടാ, ഈ കോതമംഗലം ഹൈറേഞ്ച് ആണോ നീ ഇത്രവല്ല്യ സംഭവാന്നു പറഞ്ഞെ, നമ്മളിവിടെ വരാത്തതൊന്നും അല്ലല്ലോ…”

 

“ഒന്ന് പെടക്കാണ്ടിരിക്കടാ…” ശങ്കരൻ ഒച്ചയെടുക്കുന്നത് കണ്ടു ഹരി പിന്നെ ഒന്നും മിണ്ടിയില്ല. കാലന് ദേഷ്യം വന്നാൽ വേണെങ്കിൽ ഇവിടെ ഇറക്കിവിട്ടിട്ട് പോകും. ഇവന്റെ മുടിയും താടിയും മീശയും ആളിന്റെ അസുരസ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഹരി ഓർത്തു, ഇവൻ ആർക്കെങ്കിലും മുന്നിൽ കീഴടങ്ങുന്നെങ്കിൽ അവന്റെ അച്ഛനും അമ്മയ്ക്കും കുഞ്ഞിക്കും ശേഷം, തനിക്ക് മുന്നിൽ മാത്രമാണ്…

 

പക്ഷേ, ബൈക്ക് കോതമംഗലത്തേക്ക് പോകാതെ, തങ്കളം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞപ്പോൾ ഹരിയുടെ നെറ്റി ചുളിഞ്ഞു. പക്ഷേ, ഒന്നും മിണ്ടാൻ പോയില്ല.

 

ഒരു ഇരുപതു മിനിറ്റ് കഷ്ടിച്ച് ആയപ്പോഴേക്കും അവൻ വണ്ടി ഒതുക്കി നിർത്തി. ടാറിട്ട റോഡിൽ നിന്നും വേർതിരിയുന്ന വനപാത. പഴകിത്തുടങ്ങിയ ബോർഡ് ഹരി മെല്ലെ വായിച്ചു “അയ്യപ്പന്മുടി”

അവൻ തന്നെ നോക്കി പുഞ്ചിരിക്കുന്ന ശങ്കരനെ നോക്കി…

 

“എങ്ങനെ ശങ്കരാ…”

 

“എന്ത്?”

 

“ഇമ്മാതിരി സ്ഥലങ്ങൾ നിന്റെ മാത്രം കണ്ണിൽ പെടുന്നത്…”

 

“എടാ ഇത് നമ്മുടെ കുഞ്ഞീടെ കണ്ടുപിടിത്തമാടാ… കഴിഞ്ഞ ദീപാവലിക്ക്… ആ അത് പറയാം നീ വാ…” ഹരിയെയും വിളിച്ചുകൊണ്ട്, വഴിയിലേക്ക് നീണ്ടു നിൽക്കുന്ന പുൽച്ചെടികളെ വകഞ്ഞു മാറ്റി, ശങ്കരൻ മുന്നേ നടന്നു…

ഇടതൂർന്ന വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റി അവന്റെ പിന്നാലെ നടക്കുമ്പോഴും കണ്ണിൽ പെടുന്നതെല്ലാം മനോഹരങ്ങളായ ചിത്രങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു, ഹരി. ആ ചെറുവനം അവസാനിക്കുന്നിടത്ത് അവരെ കാത്തിരുന്നത് പരന്നു കിടന്ന ഒരു കരിംപാറപ്പുറമാണ്. ആ പാറപ്പുറത്ത് ഒത്ത നടുക്ക്, ഒരു ക്ഷേത്രം. ഹരിയും ശങ്കരനും ഒന്നിച്ചപ്പോൾ ജനിച്ച അയ്യപ്പന്റെ ക്ഷേത്രം.

 

മേലേ ആകാശം സന്ധ്യയുടെ സിന്ദൂരം വാരിപ്പൂശി നിൽക്കവേ, താഴെ പച്ചപ്പട്ടണിഞ്ഞ ഭൂമി നാണത്താൽ മുഖം പൊത്താൻ ഒരുങ്ങി നിൽക്കുന്നു. ആ പാറപ്പുറത്തിന്റെ ഒരരികിൽക്കൂടി, കുറച്ചു ആദിവാസികൾ വരിയായി നടന്നു നീങ്ങുന്നു. ചിലരുടെ തലയിൽ തട്ടുകളായി വച്ചിരിക്കുന്ന മൺകുടങ്ങൾ, ചിലരുടെ തലയിൽ വിറകുകെട്ടുകളും. ആ ദൃശ്യം വേഗം അവൻ തന്റെ ഛായാഗ്രഹണോപാധിയിൽ പകർത്തി.

 

“ഹരീ…” ശങ്കരന്റെ വിളി കേട്ട് തിരിഞ്ഞു നോക്കിയ അവൻ കാണുന്നത്, ആ കുഞ്ഞു ശ്രീകോവിലിനു ചുറ്റും വൃത്താകൃതിയിൽ നിരത്തിവച്ചിരിക്കുന്ന ചിരാതുകളിൽ എണ്ണ പകരുകയായിരുന്നു ശങ്കരൻ.

Recent Stories

The Author

ശിവശങ്കരൻ

34 Comments

  1. So touching …. terribly wonderful..
    All the best.

    1. ശിവശങ്കരൻ

      താങ്ക്സ് ❤❤❤

  2. അഗ്നിദേവ്

    Good story.👍👍👍👍👍

    1. ശിവശങ്കരൻ

      അഗ്നിദേവന് പ്രണാമം ❤❤❤

  3. Valare simple aayit kann nirappichu 🥺💔

    1. ശിവശങ്കരൻ

      നല്ല മനസ്സുള്ളവർക്കേ വേഗം കണ്ണു നിറയൂന്നാ കേട്ടിരിക്കുന്നെ… വായനക്കും വാക്കുകൾക്കും നന്ദി അച്ചൂസേ ❤❤❤

  4. Valare simple aayitte oru heart feel story good broo

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി Mr. E. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤❤❤

  5. Beautiful story
    thanks 🙂

    1. ശിവശങ്കരൻ

      ഒരുപാട് നന്ദി, വായനക്കും വാക്കുകൾക്കും… 😍😍😍

  6. ശിവശങ്കരൻ

    ഗയ്‌സ്, എഴുതുന്നവർ ആരേലും ഇണ്ടോ, ഞാൻ പേജ് ബ്രേക്ക്‌ കൊടുത്തിട്ട് വരുന്നില്ല 🥺🥺🥺 ഒരു വഴി പറഞ്ഞു തരാമോ..???

    1. r u an author?
      If yes, you could make it in the edit page.

      otherwise, adhmin bros athokke cheythaanallo post cheyyuka.

      1. ശിവശങ്കരൻ

        ഞാൻ author ആണ്. മുൻപൊക്കെ സ്വയം ചെയ്തിട്ടുമുണ്ട്. ഇനി എന്റെ chrominte പ്രശ്നമാണോ എന്നറിയില്ല. പേജ് ബ്രേക്ക്‌ കൊടുത്തിട്ടും വന്നില്ല 🥺

  7. മണവാളൻ

    കൊള്ളാം നന്നായിട്ടുണ്ട് ♥️

    1. ശിവശങ്കരൻ

      നന്ദി 😍😍😍

  8. ജിത്തു

    ശങ്കര+BGM 😊😊

    1. ശിവശങ്കരൻ

      😍😍😍😍

  9. മുളവൂർകാരൻ

    തങ്കളം ജംഗ്ഷനീന്നു ഇടത്തേക്ക് 10 മിനുട്ട് അല്ലെ……

    എന്തോരം പിന്നെ കറങ്ങിയാല അയ്യപ്പൻമുടി എത്തുന്നത്…..

    പോയാലി മല ആണ് vibe..

    1. ശിവശങ്കരൻ

      ബ്രോ, ഈ കഥ എഴുതുന്നത് വരെ ഞാനാ സ്ഥലം കണ്ടിട്ടില്ലായിരുന്നു… ഈ കഥ എഴുതി പിന്നത്തെ ഞായറാഴ്ചയാണ് അങ്ങോട്ടേക്ക് പോയത്… അവിടേക്കൊക്കെ എത്താൻ വൈകിപ്പോയെന്നു അന്നാ മനസ്സിലായത് 😍😍😍

      1. മുളവൂർകാരൻ

        ഞാൻ സ്ഥിരം പോകാറുണ്ട് ആഴ്ചയിൽ 3 തവണ എങ്കിലും പക്ഷെ അമ്പലത്തിന്റെ അടുത്ത് അല്ല അങ്ങേ മലയിൽ മര ചുവട്ടിൽ പോയി ഇരിക്കും… അമ്പലത്തിന്റെ അടുത്ത് എപ്പോഴും ആൾ ആയിരിക്കും

        1. ശിവശങ്കരൻ

          എന്നെ ഗൂഗിൾ ചേച്ചി വഴി തെറ്റിച്ചു മൂന്നാമത്തെ മലയിലേക്ക് ആണ് എത്തിച്ചത്. മൂന്നു മല ടോട്ടൽ കയറിയിട്ടാ പോന്നേ 😁 ശബരിമലയിൽ പോകാത്ത എന്നെക്കൊണ്ട് മൂന്നുമല കയറ്റി.സ്വാമി ശരണം 😂

          1. മുളവൂർകാരൻ

            ഞാൻ ആദ്യം പോയപ്പോ അങ്ങനെ പറ്റിയതാ ഏതോ കാട്ടിൽ ചെന്നു കേറി…. പിന്നെ ഞങ്ങൾ വഴി ചോദിച്ചു ചോദിച്ചു അവിടെ എത്തി

  10. കൊള്ളാം നന്നായിട്ടുണ്ട് ♥️

    നല്ല എഴുത്ത് 😍

    1. ഭ്രാന്തി കുട്ടി എന്നതേക്കെ കാണും ബ്രോ?

      1. 1 വീക്ക്‌

    2. ശിവശങ്കരൻ

      നന്ദി വായനക്കും വാക്കുകൾക്കും 😍😍😍

  11. ശങ്കരന് മരണം മാത്രം അല്ല ഇല്ലാത്തത് പേരും ഇല്ലാലോ 🤔

    1. 😂😂

      Pinnae Vann peruu..👐😂

      1. ശിവശങ്കരൻ

        ഒരു കൈയബദ്ധം… 🙆‍♂️😁

    2. ശിവശങ്കരൻ

      എഡിറ്റ്‌ ചെയ്തൂലോ 🙈

  12. 🤔🤨🧐

    1. ശിവശങ്കരൻ

      എന്ത് പറ്റി? 🤔

      1. പേര് വന്നല്ലെ .ഞാൻ നോക്കിയപ്പോ പേരിലായിരുന്നു😅

        1. ശിവശങ്കരൻ

          ഒരു കൈയബദ്ധം 🙆‍♂️🙆‍♂️😊😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com