ശങ്കരൻ മരിക്കുന്നില്ല…[ശിവശങ്കരൻ] 154

Views : 1740

 

“എന്താ കുഞ്ഞീ… എന്താ നീ പറഞ്ഞെ… ഇല്ലാ… ഒരിക്കലും നടക്കില്ല… നടക്കാൻ പാടില്ല… എന്റെ ശങ്കരന്റെ… അവന്റെ പെണ്ണാ അവൾ… ആ അവളെ…”

 

“ആര് പറഞ്ഞു… ആര് പറഞ്ഞു അവൾ ശങ്കരന്റെ പെണ്ണാണെന്ന്… ദാ വായിച്ചു നോക്ക്…” അവൾ അനുതാപപൂർവം ഹരിയെ നോക്കി, എന്നിട്ട് കയ്യിലിരുന്ന ഡയറി ഹരിക്ക് നൽകി.

 

അവൻ അത് തുറന്നു,

 

“ഇന്നവളെ വീണ്ടും കണ്ടു, ഒപ്പം ഹരിയും ഉണ്ടായിരുന്നു. അവനോട് പറഞ്ഞിട്ടില്ല. പറയണം. ഈ കുറുമ്പിയെ എന്റെ ഹരിക്ക് കൊടുക്കണം. എന്നും നഷ്ടങ്ങൾ സഹിച്ച എന്റെ ലക്ഷ്മിയമ്മക്ക് നല്ലൊരു മരുമകളാകും അവൾ എനിക്കുറപ്പാ. എന്തായാലും കുഞ്ഞിക്ക് ഇഷ്ടായി. അവനും ഇഷ്ടാവും.”

 

കഴിഞ്ഞ ദീപാവലിക്ക് മുൻപ്, അതായത് അപകടം നടന്നതിനു മുൻപ് ഒരിക്കൽ തന്നെയും കൊണ്ട് ശങ്കരൻ ഇതേ റൂട്ടിൽ പോയത് ഹരി ആലോചിച്ചു. അന്ന്  കോതമംഗലം തന്നെ പോകണം എന്ന് താൻ വാശിപിടിച്ചതുകൊണ്ടാണല്ലോ അന്ന് നേരെ പോയത്…

 

ആ കാര്യങ്ങളൊക്കെ ഹരിയുടെ മനസ്സിൽ വന്നു.

 

അവൻ നിലവിട്ട് ആ ഡയറിയും കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു…

 

“ശങ്കരാ…” അവൻ അലറികരഞ്ഞു… കൂടെ അവനരികിൽ നിന്നു ശിവപ്രിയയും…

 

ആ മിഴിനീർത്തുള്ളികൾക്ക് കൂട്ടായി മാനവും കരയാൻ തുടങ്ങി…

***********************

 

“എന്താ ഹരിയേട്ടാ, ആലോചിച്ചു ഇരിക്കണേ… ”

അകത്തു നിന്നും ഗീത ഇറങ്ങിവന്നു.

 

“ഏയ്‌… ദീപങ്ങൾ ഒക്കെ കണ്ടപ്പോൾ കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ആലോചിച്ചു പോയി…”

 

“ആഹ്… മനസ്സിലായി… അതിപ്പോ, ശങ്കരേട്ടനെ പറ്റി ആലോചിക്കാൻ ഏട്ടന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ…”

 

ഗീത വന്നു ഹരിയുടെ സമീപം ഇരുന്നു. ഇരുവരും ഗൗരിമോളുടെ കളികൾ കണ്ടു ഇരുന്നു.

 

“ഇനി നമുക്കൊരു മോൻ വേണം, അവനു ഞാൻ ശിവശങ്കർ എന്ന് പേരിടും… എന്റെ ശങ്കരനായി വളർത്തും.” ഹരിയുടെ വാക്കുകൾ കേട്ട് ഗീത പുഞ്ചിരിച്ചു.

*********************************

 

***ഹരിയുടെയും ഗീതയുടെയും വിവാഹ നാൾ***

 

താലികെട്ടിന്റെ സമയം…

ഗട്ടിമേളം മുഴങ്ങി…

ഹരി ഗീതയുടെ കഴുത്തിൽ താലി ചാർത്തി…

എല്ലാവരും പുഷ്പവൃഷ്ടി നടത്തി…

ഹരിയുടെ അമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചു…

 

ശിവപ്രിയയെ എങ്ങും കാണുന്നില്ലായിരുന്നു…

 

അയ്യപ്പന്മുടി കുന്നിന് മുകളിൽ, ആ അയ്യപ്പക്ഷേത്രത്തിനരികിൽ ഏട്ടന്റെ ഡയറിയും ഫോട്ടോയും കെട്ടിപ്പിടിച്ചു ഇരിക്കുകയാണ് ശിവപ്രിയ എന്ന കുഞ്ഞി. കരഞ്ഞു കലങ്ങിയ കണ്മഷി എഴുതാത്ത കണ്ണുകൾ ചുവന്നിരുന്നു…

Recent Stories

The Author

ശിവശങ്കരൻ

34 Comments

  1. So touching …. terribly wonderful..
    All the best.

    1. ശിവശങ്കരൻ

      താങ്ക്സ് ❤❤❤

  2. അഗ്നിദേവ്

    Good story.👍👍👍👍👍

    1. ശിവശങ്കരൻ

      അഗ്നിദേവന് പ്രണാമം ❤❤❤

  3. Valare simple aayit kann nirappichu 🥺💔

    1. ശിവശങ്കരൻ

      നല്ല മനസ്സുള്ളവർക്കേ വേഗം കണ്ണു നിറയൂന്നാ കേട്ടിരിക്കുന്നെ… വായനക്കും വാക്കുകൾക്കും നന്ദി അച്ചൂസേ ❤❤❤

  4. Valare simple aayitte oru heart feel story good broo

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി Mr. E. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤❤❤

  5. Beautiful story
    thanks 🙂

    1. ശിവശങ്കരൻ

      ഒരുപാട് നന്ദി, വായനക്കും വാക്കുകൾക്കും… 😍😍😍

  6. ശിവശങ്കരൻ

    ഗയ്‌സ്, എഴുതുന്നവർ ആരേലും ഇണ്ടോ, ഞാൻ പേജ് ബ്രേക്ക്‌ കൊടുത്തിട്ട് വരുന്നില്ല 🥺🥺🥺 ഒരു വഴി പറഞ്ഞു തരാമോ..???

    1. r u an author?
      If yes, you could make it in the edit page.

      otherwise, adhmin bros athokke cheythaanallo post cheyyuka.

      1. ശിവശങ്കരൻ

        ഞാൻ author ആണ്. മുൻപൊക്കെ സ്വയം ചെയ്തിട്ടുമുണ്ട്. ഇനി എന്റെ chrominte പ്രശ്നമാണോ എന്നറിയില്ല. പേജ് ബ്രേക്ക്‌ കൊടുത്തിട്ടും വന്നില്ല 🥺

  7. മണവാളൻ

    കൊള്ളാം നന്നായിട്ടുണ്ട് ♥️

    1. ശിവശങ്കരൻ

      നന്ദി 😍😍😍

  8. ജിത്തു

    ശങ്കര+BGM 😊😊

    1. ശിവശങ്കരൻ

      😍😍😍😍

  9. മുളവൂർകാരൻ

    തങ്കളം ജംഗ്ഷനീന്നു ഇടത്തേക്ക് 10 മിനുട്ട് അല്ലെ……

    എന്തോരം പിന്നെ കറങ്ങിയാല അയ്യപ്പൻമുടി എത്തുന്നത്…..

    പോയാലി മല ആണ് vibe..

    1. ശിവശങ്കരൻ

      ബ്രോ, ഈ കഥ എഴുതുന്നത് വരെ ഞാനാ സ്ഥലം കണ്ടിട്ടില്ലായിരുന്നു… ഈ കഥ എഴുതി പിന്നത്തെ ഞായറാഴ്ചയാണ് അങ്ങോട്ടേക്ക് പോയത്… അവിടേക്കൊക്കെ എത്താൻ വൈകിപ്പോയെന്നു അന്നാ മനസ്സിലായത് 😍😍😍

      1. മുളവൂർകാരൻ

        ഞാൻ സ്ഥിരം പോകാറുണ്ട് ആഴ്ചയിൽ 3 തവണ എങ്കിലും പക്ഷെ അമ്പലത്തിന്റെ അടുത്ത് അല്ല അങ്ങേ മലയിൽ മര ചുവട്ടിൽ പോയി ഇരിക്കും… അമ്പലത്തിന്റെ അടുത്ത് എപ്പോഴും ആൾ ആയിരിക്കും

        1. ശിവശങ്കരൻ

          എന്നെ ഗൂഗിൾ ചേച്ചി വഴി തെറ്റിച്ചു മൂന്നാമത്തെ മലയിലേക്ക് ആണ് എത്തിച്ചത്. മൂന്നു മല ടോട്ടൽ കയറിയിട്ടാ പോന്നേ 😁 ശബരിമലയിൽ പോകാത്ത എന്നെക്കൊണ്ട് മൂന്നുമല കയറ്റി.സ്വാമി ശരണം 😂

          1. മുളവൂർകാരൻ

            ഞാൻ ആദ്യം പോയപ്പോ അങ്ങനെ പറ്റിയതാ ഏതോ കാട്ടിൽ ചെന്നു കേറി…. പിന്നെ ഞങ്ങൾ വഴി ചോദിച്ചു ചോദിച്ചു അവിടെ എത്തി

  10. കൊള്ളാം നന്നായിട്ടുണ്ട് ♥️

    നല്ല എഴുത്ത് 😍

    1. ഭ്രാന്തി കുട്ടി എന്നതേക്കെ കാണും ബ്രോ?

      1. 1 വീക്ക്‌

    2. ശിവശങ്കരൻ

      നന്ദി വായനക്കും വാക്കുകൾക്കും 😍😍😍

  11. ശങ്കരന് മരണം മാത്രം അല്ല ഇല്ലാത്തത് പേരും ഇല്ലാലോ 🤔

    1. 😂😂

      Pinnae Vann peruu..👐😂

      1. ശിവശങ്കരൻ

        ഒരു കൈയബദ്ധം… 🙆‍♂️😁

    2. ശിവശങ്കരൻ

      എഡിറ്റ്‌ ചെയ്തൂലോ 🙈

  12. 🤔🤨🧐

    1. ശിവശങ്കരൻ

      എന്ത് പറ്റി? 🤔

      1. പേര് വന്നല്ലെ .ഞാൻ നോക്കിയപ്പോ പേരിലായിരുന്നു😅

        1. ശിവശങ്കരൻ

          ഒരു കൈയബദ്ധം 🙆‍♂️🙆‍♂️😊😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com