ശങ്കരൻ മരിക്കുന്നില്ല…[ശിവശങ്കരൻ] 154

Views : 1738

ശങ്കരൻ മരിക്കുന്നില്ല…

Author: ശിവശങ്കരൻ 

 

 

“അച്ഛാ… എങ്ങനെയുണ്ട്…”

 

ചിരാതുകളിൽ തിരി തെളിയിക്കുകയായിരുന്ന ഗൗരി ഉറക്കെ ചോദിച്ചു. പല ആംഗിളിൽ നിന്നും അവളുടെ ഫോട്ടോസ് എടുക്കുകയായിരുന്നു അച്ഛൻ ഹരി.

 

ദീപാവലി… ദീപങ്ങളുടെ ഉത്സവം…

 

ഹരിക്ക് പക്ഷേ, നഷ്ടങ്ങളുടെ ഓർമ്മകൾ സമ്മാനിക്കുന്ന ദിവസം.

 

വർഷങ്ങൾക്കു മുൻപ്…

 

“അമ്മേ, പോണൂട്ടാ…”

ഓടി മുറ്റത്തേക്കിറങ്ങി ചെരുപ്പിടുന്നതിനിടെ, ഹരി വിളിച്ചു പറഞ്ഞു.

 

“എന്തെങ്കിലും കഴിച്ചിട്ട് പോടാ…” ലക്ഷ്മിയമ്മ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു.

 

അത് കേൾക്കാഞ്ഞതോ, സമയമില്ലാഞ്ഞിട്ടു ഗൗനിക്കാഞ്ഞതോ, അവൻ ബൈക്കിൽ കേറി പാഞ്ഞു.

കുറച്ചു ദൂരം എത്തിയപ്പോളാണ് അവൻ ഓർത്തത്, ‘അയ്യോ മറന്നു… മറന്നു…’

അതേ സ്പീഡിൽ അവൻ തിരിച്ചു വന്നു.

 

“എന്ത്യേടാ… വായു പിടിച്ചു പോയിട്ടു?” അടുക്കളയിൽ നിന്നു അമ്മ പുച്ഛിച്ചു. “പതിവ് പോലെ മറന്നു ലേ…”

 

“ഹീ…” അവൻ ഇളിച്ചു കാണിച്ചുകൊണ്ട് അവൻ തന്റെ റൂമിൽ നിന്നും ക്യാമറ കയ്യിൽ എടുത്തു ബാഗിൽ ആക്കി ഓടി.

 

“അതിൽ പുസ്തകം വല്ലതും ഉണ്ടോടാ…” അമ്മ പിന്നെയും പുച്ഛിച്ചു.

 

“ഓ…” അവൻ വിളിച്ചു പറഞ്ഞുകൊണ്ട് ഓടി.

“ടാ ഇതെങ്കിലും ഒന്ന് കഴിച്ചിട്ട് പോടാ…” അമ്മ ഒരു പ്ലേറ്റിൽ ദോശയും അല്പം സാമ്പാറും ആയി വന്നു.

 

“സമയില്ല അമ്മേ… വൈകീട്ട് കഴിക്കാം.” അമ്മ നീട്ടിപ്പിടിച്ച ദോശയിൽ നോക്കാതെ അവൻ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി.

 

“ഒന്ന് പതുക്കെ പോടാ…” അച്ഛൻ വാങ്ങിക്കൊടുത്ത പഴയ ഗ്ലാമർ ബൈക്കിന്റെ അമറുന്ന ശബ്ദം കേട്ട് അമ്മ അകത്തു നിന്നു വിളിച്ചു പറഞ്ഞപ്പോഴേക്കും, അവൻ ബൈക്കുമായി മുന്നോട്ട് പോയിരുന്നു…

 

അവന്റെ പോക്ക് കണ്ടു അകത്തു നിന്നു ഓടിവന്ന അമ്മയുടെ കയ്യിൽ, മകന് കൊടുക്കാനുള്ള സാമ്പാറിൽ മുക്കിയ ഒരു കുഞ്ഞു കഷ്ണം ദോശയുണ്ടായിരുന്നു…

********************

 

“എടാ ഹരീ ഈവെനിംഗ് എന്താ പരിപാടി?”

ക്യാമറ ലെൻസിലൂടെ ലോകം കണ്ടുകൊണ്ടിരുന്ന ഹരിയോട് ശങ്കരൻ ചോദിച്ചു.

 

“വൈകീട്ട് നോ പ്രോഗ്രാംസ് മാൻ, മിസ്സിസ് ലക്ഷ്മിമാധവ് ഞാൻ ചെല്ലുന്നതും നോക്കി ഇരിക്കും. വേഗം എത്തണം. രാവിലെ ഒന്നും കഴിക്കാതെ പോന്നതിന്റെ പരിഭവം ഉണ്ടാകും അത് തീർക്കണം. പിന്നെ അമ്മയേം കൂട്ടി അമ്പലത്തിൽ പോകണം. ഇന്ന് ദീപാവലി അല്ലേടാ… അതിനിടയിൽ, ആ ഫോട്ടോഗ്രാഫി കോമ്പറ്റിഷന് അയക്കാൻ പറ്റിയ ഒന്ന് രണ്ടു പിക് എടുക്കണം. അതിനി എങ്ങനെയെന്നാ… ഒരു ഐഡിയയും തോന്നുന്നില്ലല്ലോ എന്റെ ശങ്കരാ…” ഹരി മേലേക്ക് നോക്കി വിളിച്ചു.

Recent Stories

The Author

ശിവശങ്കരൻ

34 Comments

  1. So touching …. terribly wonderful..
    All the best.

    1. ശിവശങ്കരൻ

      താങ്ക്സ് ❤❤❤

  2. അഗ്നിദേവ്

    Good story.👍👍👍👍👍

    1. ശിവശങ്കരൻ

      അഗ്നിദേവന് പ്രണാമം ❤❤❤

  3. Valare simple aayit kann nirappichu 🥺💔

    1. ശിവശങ്കരൻ

      നല്ല മനസ്സുള്ളവർക്കേ വേഗം കണ്ണു നിറയൂന്നാ കേട്ടിരിക്കുന്നെ… വായനക്കും വാക്കുകൾക്കും നന്ദി അച്ചൂസേ ❤❤❤

  4. Valare simple aayitte oru heart feel story good broo

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി Mr. E. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤❤❤

  5. Beautiful story
    thanks 🙂

    1. ശിവശങ്കരൻ

      ഒരുപാട് നന്ദി, വായനക്കും വാക്കുകൾക്കും… 😍😍😍

  6. ശിവശങ്കരൻ

    ഗയ്‌സ്, എഴുതുന്നവർ ആരേലും ഇണ്ടോ, ഞാൻ പേജ് ബ്രേക്ക്‌ കൊടുത്തിട്ട് വരുന്നില്ല 🥺🥺🥺 ഒരു വഴി പറഞ്ഞു തരാമോ..???

    1. r u an author?
      If yes, you could make it in the edit page.

      otherwise, adhmin bros athokke cheythaanallo post cheyyuka.

      1. ശിവശങ്കരൻ

        ഞാൻ author ആണ്. മുൻപൊക്കെ സ്വയം ചെയ്തിട്ടുമുണ്ട്. ഇനി എന്റെ chrominte പ്രശ്നമാണോ എന്നറിയില്ല. പേജ് ബ്രേക്ക്‌ കൊടുത്തിട്ടും വന്നില്ല 🥺

  7. മണവാളൻ

    കൊള്ളാം നന്നായിട്ടുണ്ട് ♥️

    1. ശിവശങ്കരൻ

      നന്ദി 😍😍😍

  8. ജിത്തു

    ശങ്കര+BGM 😊😊

    1. ശിവശങ്കരൻ

      😍😍😍😍

  9. മുളവൂർകാരൻ

    തങ്കളം ജംഗ്ഷനീന്നു ഇടത്തേക്ക് 10 മിനുട്ട് അല്ലെ……

    എന്തോരം പിന്നെ കറങ്ങിയാല അയ്യപ്പൻമുടി എത്തുന്നത്…..

    പോയാലി മല ആണ് vibe..

    1. ശിവശങ്കരൻ

      ബ്രോ, ഈ കഥ എഴുതുന്നത് വരെ ഞാനാ സ്ഥലം കണ്ടിട്ടില്ലായിരുന്നു… ഈ കഥ എഴുതി പിന്നത്തെ ഞായറാഴ്ചയാണ് അങ്ങോട്ടേക്ക് പോയത്… അവിടേക്കൊക്കെ എത്താൻ വൈകിപ്പോയെന്നു അന്നാ മനസ്സിലായത് 😍😍😍

      1. മുളവൂർകാരൻ

        ഞാൻ സ്ഥിരം പോകാറുണ്ട് ആഴ്ചയിൽ 3 തവണ എങ്കിലും പക്ഷെ അമ്പലത്തിന്റെ അടുത്ത് അല്ല അങ്ങേ മലയിൽ മര ചുവട്ടിൽ പോയി ഇരിക്കും… അമ്പലത്തിന്റെ അടുത്ത് എപ്പോഴും ആൾ ആയിരിക്കും

        1. ശിവശങ്കരൻ

          എന്നെ ഗൂഗിൾ ചേച്ചി വഴി തെറ്റിച്ചു മൂന്നാമത്തെ മലയിലേക്ക് ആണ് എത്തിച്ചത്. മൂന്നു മല ടോട്ടൽ കയറിയിട്ടാ പോന്നേ 😁 ശബരിമലയിൽ പോകാത്ത എന്നെക്കൊണ്ട് മൂന്നുമല കയറ്റി.സ്വാമി ശരണം 😂

          1. മുളവൂർകാരൻ

            ഞാൻ ആദ്യം പോയപ്പോ അങ്ങനെ പറ്റിയതാ ഏതോ കാട്ടിൽ ചെന്നു കേറി…. പിന്നെ ഞങ്ങൾ വഴി ചോദിച്ചു ചോദിച്ചു അവിടെ എത്തി

  10. കൊള്ളാം നന്നായിട്ടുണ്ട് ♥️

    നല്ല എഴുത്ത് 😍

    1. ഭ്രാന്തി കുട്ടി എന്നതേക്കെ കാണും ബ്രോ?

      1. 1 വീക്ക്‌

    2. ശിവശങ്കരൻ

      നന്ദി വായനക്കും വാക്കുകൾക്കും 😍😍😍

  11. ശങ്കരന് മരണം മാത്രം അല്ല ഇല്ലാത്തത് പേരും ഇല്ലാലോ 🤔

    1. 😂😂

      Pinnae Vann peruu..👐😂

      1. ശിവശങ്കരൻ

        ഒരു കൈയബദ്ധം… 🙆‍♂️😁

    2. ശിവശങ്കരൻ

      എഡിറ്റ്‌ ചെയ്തൂലോ 🙈

  12. 🤔🤨🧐

    1. ശിവശങ്കരൻ

      എന്ത് പറ്റി? 🤔

      1. പേര് വന്നല്ലെ .ഞാൻ നോക്കിയപ്പോ പേരിലായിരുന്നു😅

        1. ശിവശങ്കരൻ

          ഒരു കൈയബദ്ധം 🙆‍♂️🙆‍♂️😊😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com