“എവിടാണെന്ന് ചെറിയൊരു വിവരം കിട്ടിയിട്ടുണ്ട്….നിന്നെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയ ശേഷം വേണം എനിക്കവളെ കണ്ടുപിടിക്കാൻ….ഗ്രാമം മുഴുവൻ അവൾക്ക് വേണ്ടി കാത്തിരിക്കുവാ”
“മഹി ഭയ്യാ എങ്കിൽ ഞാനും വരാം….നമുക്ക് ഒരുമിച്ചു കണ്ടുപിടിക്കാം”
“അതുവേണ്ട ആലിയ ഇത് അപകടം പിടിച്ച പണിയാണ്….എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല”
“അപ്പൊ സത്യായിട്ടും എന്നെ കൊണ്ടു പോകില്ലേ?”
ഇടുപ്പിൽ കൈകുത്തി മുഖം ചുളിച്ചുകൊണ്ട് അവൾ നോക്കി.
“പറ്റില്ല ആലിയ അയാം സോറി”
“ഓക്കേ എങ്കിൽ ഞാൻ മഹിഭയ്യയുടെ ലീലാവിലാസങ്ങൾ രാധമ്മയോട് പറയാം എന്താ പോരെ?”
ഭീഷണി നിറഞ്ഞ അവളുടെ ചോദ്യം അവന്റെ കാതിൽ പതിഞ്ഞു.
രാധമ്മ എന്ന പേര് കേട്ടതും മഹി കിടന്ന് വിറക്കാൻ തുടങ്ങി.
രാധമ്മ മഹിയുടെ അമ്മയാണ്.
അച്ഛൻ മോഹൻ മഹിയ്ക്ക് പത്തു വയസുള്ളപ്പോൾ ഇഹലോകവാസം വെടിഞ്ഞു.
അവരുടെ സീമന്ത പുത്രൻ ആയിരുന്നു മഹി എന്ന മഹാദേവ്.
മഹി കുഞ്ഞായിരിക്കെ കേരളത്തിൽ നിന്നും രാജസ്ഥാനിലേക്ക് കുടിയേറിയതാണ് അവരുടെ കുടുംബം.
ഒരു ഒളിച്ചോട്ട കല്യാണമായതിനാൽ ആസാദി കുടുംബം അവർക്ക് ഒരഭയം നൽകുകയായിരുന്നു.
പിന്നീട് മോഹൻ ആസാദി കുടുംബതിൻറെ കണക്കപിള്ളയായി മാറി.
ഉമാദേവിക്കും ചന്ദ്രശേഖരിനും അവർ സ്വന്തം കുടുംബത്തെ പോലെയായിരുന്നു.
പ്രത്യേകിച്ച് ഉമാദേവിക്ക് മഹി സ്വന്തം മകനെ പോലെ തന്നെയായിരുന്നു.
അവൻ വന്നു കയറിയ ശേഷമാണ് അവരുടെ കുടുംബം സാമ്പത്തികമായും മറ്റും ഉന്നതിയിൽ ആയതെന്ന് അവർ അന്ധമായി വിശ്വസിച്ചിരുന്നു.
എന്നാൽ മോഹന്റെ മരണം രാധയെ വല്ലാതെ തളർത്തി.
Ipozhanu vaayichathu..thudakkam kidu
Superb masha?