ആലിയ ഒറ്റവാക്കിൽ മറുപടി നൽകി.
അതിനു ശേഷം അവന്റെ നെഞ്ചിടിപ്പ് ശ്രവിച്ചുകൊണ്ട് അവൾ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ആ മാറിൽ പറ്റി ചേർന്നു.
മഹി നേരിയ ഗൗരവത്തോടെ അവളെ തന്നിൽ നിന്നും പിടിച്ചു മാറ്റി.
എന്നാൽ അവൾ കുതറിക്കൊണ്ട് വീണ്ടും അവനിലേക്ക് പറ്റിച്ചേർന്നു.
എന്നാൽ മഹി ആലിയയെ ബലമായി തന്നിൽ നിന്നും പറിച്ചു മാറ്റി ഒരടി അകലത്തിൽ നിർത്തി.
“നമുക്ക് പോകാം ആലിയ”
“ശരി മഹിഭയ്യാ”
അവൾ മനസ്സില്ലാ മനസോടെ സമ്മതമേകിയതും അവൻ അവളുടെ ചുമലിൽ ഉണ്ടായിരുന്ന ബാഗ് വാങ്ങിയ ശേഷം മുന്നോട്ട് നടന്നു.
ആലിയ ഒരു കൊച്ചു കുഞ്ഞിനെ പോലെ മഹിയെ അനുഗമിച്ചു.
താറാവിനെ പോലെ നിതബമാട്ടിക്കൊണ്ട് കുണുങ്ങി കുണുങ്ങിയുള്ള അവളുടെ നടത്തം സ്റ്റേഷനിൽ കണ്ടു നിന്നവരിലേക്കും ചിരി പടർത്തി.
സ്റ്റേഷന് പുറത്തെത്തി ജീപ്പിലേക്ക് അവൾ ചാടിക്കയറി.
ബാഗ് പുറകിൽ വച്ചു മഹി ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.
“മഹിഭയ്യാ എന്നെ ഓടിക്കാൻ പഠിപ്പിക്കില്ലേ, വാക്ക് തന്നത് ഓർമയില്ലേ?”
“ഹാ ഓർമയുണ്ട് ആലിയ…പിന്നീടൊരിക്കൽ ആവാം..ഇപ്പൊ ചെറിയൊരു പണിയുണ്ട്”
“ഓഹോ ആരുടെ കയ്യും കാലുമാ ഇന്ന് ഒടിച്ചിടാൻ പോകുന്നെ?”
ആലിയ വായ് പൊത്തി ചിരിച്ചു.
“അങ്കിതയെ നിനക്ക് അറിയില്ലേ? അവളെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ട് പോയി”
“ഓഹ് ഗോഡ് എന്നിട്ട്? അങ്കിത സേഫ് ആണോ മഹിഭയ്യാ?”
Ipozhanu vaayichathu..thudakkam kidu
Superb masha?