?കരിനാഗം?[ചാണക്യൻ] 189

നാല് കൂപ്പകൾ കഴിഞ്ഞ് അഞ്ചാമത്തേതിൽ S3 എന്ന് എഴുതിയത് കണ്ടു.

അതിന്റെ വാതിലിലേക്ക് കണ്ണും നട്ടുകൊണ്ട് അവൻ കൈകൾ കെട്ടി നിന്നു.

ഈ സമയം ആലിയ മുതുകിൽ വലിയൊരു ട്രാവൽ ബാഗും കയറ്റി വച്ചു S3 യിൽ നിന്നും പതുക്കെ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി.

ഒരു ടോപ്പും ജീൻസും ആയിരുന്നു അവളുടെ വേഷം.

ടോപ്പിൽ ആകെ ചുളിവുകൾ ഉണ്ടായിരുന്നു.

കൺതടങ്ങളിൽ ഉറക്കക്ഷീണം ഘനീഭവിച്ചു കിടക്കുന്നു.

ഉള്ളം കയ്യിൽ വില കൂടിയ മൊബൈൽ ഫോൺ മുറുകെ പിടിച്ചിരിക്കുന്നു.

സ്ഥാനം തെറ്റി കിടക്കുന്ന ബ്രായുടെ കറുത്ത വള്ളി ആലിയ ശരിയാക്കിയിട്ടു.

അതിനു ശേഷം അവൾ മുഖമുയർത്തി നോക്കിയതും കണ്ടത് തന്നെ നോക്കി ചിരിക്കുന്ന അവനെ ആയിരുന്നു.

അവന്റെ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു അവളുടെ കണ്ണുകൾ ഉടക്കിയത്.

അതു കണ്ടതും നറു പുഞ്ചിരി ആ വരണ്ട അധരങ്ങളിൽ തെളിഞ്ഞു.

ആ കണ്ണുകൾ കാണുന്തോറും താൻ അതിൽ അലിഞ്ഞില്ലാതാകുന്ന പോലെ അവൾക്ക് തോന്നി.

ഏതൊരാളെയും ആകർഷിക്കാൻ തക്ക ശക്തിയുള്ള നക്ഷത്ര കണ്ണുകളായിരുന്നു അത്.

അതു കണ്ടതും ആലിയയുടെ ചുണ്ടുകൾ മന്ത്രിച്ചു.

“മഹി ഭയ്യാ”

അവൾ എല്ലാം മറന്നുകൊണ്ട് ഓടി വന്നു അവന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു.

അവളുടെ മാറിടം അവന്റെ ദൃഢമായ നെഞ്ചിൽ ഞെരിഞ്ഞമർന്നു.

മഹി സന്തോഷത്തോടെ അവളുടെ നെറുകയിൽ തലോടി.

“ആലിയ മോളെ യാത്രയൊക്കെ എങ്ങനെ?”

“സുഖം ”

54 Comments

  1. Neyyaattinkara kuruppu ????

    Ipozhanu vaayichathu..thudakkam kidu

  2. Superb masha?

Comments are closed.