ഈ പരിപാടി കാണാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ, ടൂറിസ്റ്റുകൾ എന്നിവർ രംഗസ്ഥൽ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുമായിരുന്നു.
അതിലൂടെ ഒരുപാട് വരുമാനം അങ്ങോട്ടേക്ക് ഒഴുകുമായിരുന്നു.
അങ്ങനെ ഉത്സവം തുടങ്ങാൻ രണ്ടു ദിവസം ബാക്കി നിൽക്കെ രംഗസ്ഥൽ ഗ്രാമം ഉണർന്നത് ഒരു കൂട്ടകരച്ചിൽ കേട്ടാണ്.
ആസാദ് കുടുംബത്തിന്റെ വീടിനു മുന്നിൽ ആയിരുന്നു ആ നിലവിളി.
ഒരു സ്ത്രീ നിലത്തു കുത്തിയിരുന്നു നെഞ്ചത്തടിച്ചു കൊണ്ട് വിലപിച്ചു.
ആ ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും അവിടെ സന്നിഹിതരായിരുന്നു.
ചന്ദ്രശേഖർ ആസാദും ഭാര്യ ഉമാദേവിയും മക്കളും വീടിന് പുറത്തേക്ക് ഇറങ്ങി വന്നു.
ചന്ദ്രശേഖർ അങ്ങോട്ട് വന്നതും അവിടുത്തെ ജോലിക്കാർ കല്ല് പാകിയ മുറ്റത്ത് ഒരു ചൂരൽ കസേര കൊണ്ടു വച്ചു.
ആജാനുബാഹുവായ അയാൾ ആ കസേരയിൽ ഞെരുങ്ങിയിരുന്നു.
അദ്ദേഹത്തെ കണ്ടതും മുന്നിലുള്ള സ്ത്രീ തന്റെ കരച്ചിലിന്റെ തോത് കുറച്ചു.
“ഭയ്യാ എന്റെ ഇളയമകളെ കാണ്മാനില്ല ”
ആ അമ്മ നെഞ്ചത്തടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു.
അതു അവിടെ കൂടിയിരിക്കുന്ന പലരിലേക്കും സന്താപ തരംഗങ്ങൾ പടർത്തി.
“എന്തുപറ്റി നിന്റെ മോൾക്ക്?തെളിച്ചു പറാ”
ചന്ദ്രശേഖറിന്റെ ശബ്ദം അവിടെ ഉയർന്നു.
“ഇന്നലെ ഗ്രാമത്തിലെ കടയിൽ പാല് കൊണ്ടു കൊടുക്കാൻ പോയതാണ് ഭയ്യാ….പിന്നീട് ഒരു വിവരവുമില്ല എന്റെ മോളെ തട്ടിക്കൊണ്ടു പോയതാ”
“ആര്?”
Ipozhanu vaayichathu..thudakkam kidu
Superb masha?