ഒട്ടകത്തെ വളർത്തുന്നതും അതിന്റെ വിൽപ്പനയും തന്നെയായിരുന്നു മിക്കവരുടെയും ഉപജീവന മാർഗം.
സ്ത്രീകൾ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ നിപുണരുമായിരുന്നു.
ഒരു ഗോത്ര സംസ്കാരം അവർക്കിടയിൽ നിറഞ്ഞു നിന്നു
ആ ഗ്രാമത്തെ നിയന്ത്രിച്ചിരുന്നത് ചന്ദ്രശേഖർ ആസാദ് എന്നൊരാൾ ആയിരുന്നു.
അദ്ദേഹമായിരുന്നു ആ ഗ്രാമത്തിന്റെ തലവൻ.
അഥവാ ഗ്രാമമുഖ്യൻ.
അദ്ദേഹത്തിന് പ്രിയ പത്നി ഉമാദേവി കൂടാതെ മൂന്നു മക്കൾ.
മൂത്തവൻ അമിത് ആസാദ് രാഷ്ട്രീയക്കാരൻ ആയിരുന്നു.
പ്രമുഖ ദേശീയ പാർട്ടിയിലെ അംഗം.
അതിലുപരി പഞ്ചായത്ത് പ്രസിഡന്റും.
ഇളയവൾ ആലിയ ആസാദ് കോളേജ് സ്റ്റുഡന്റ്.
മൂന്നാമത്തവൾ കജോൾ ആസാദ് ഹയർ സെക്കന്ററി വിദ്യാർത്ഥിനി.
ആസാദ് കുടുംബത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു രംഗസ്ഥൽ എന്ന ഗ്രാമം.
ആ കുടുംബത്തെ ആശ്രയിച്ചാണ് ജനങ്ങൾ അവിടെ ജീവിതം കഴിച്ചു കൂട്ടിയത്.
ഗ്രാമത്തിലെ രംഗോലി ഉത്സവം അടുത്തിരിക്കുന്ന നേരം.
ജനങ്ങൾ ഒന്നാകെ ആഘോഷതിമിർപ്പിൽ ആണ്
പട്ടിണിയും പരിവട്ടവും മറന്ന് എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ഒരുത്സവം അതാണ് രംഗോലി.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ വിവിധ തരം കലാപരിപാടികളും ചടങ്ങുകളും ഒട്ടക പ്രദർശനങ്ങളും കരകൗശലവസ്തുക്കളുടെ പ്രദർശനവും ഗോത്ര വിഭാഗത്തിന്റെ കലാ പ്രദർശനവും മറ്റും ഉണ്ടാകും.
Ipozhanu vaayichathu..thudakkam kidu
Superb masha?