അവിടുത്തെ അറിയപ്പെടുന്ന റെഡ് കോർണർ തന്നെയായിരുന്നു ജമുന.
രാജസ്ഥാനിലെ പ്രശസ്തമായ ചുവന്ന തെരുവ്.
വേശ്യലാലയങ്ങൾ തിങ്ങി നിറഞ്ഞയിടം.
ഒപ്പം കുറ്റവാളികളുടെ താവളവും.
അതിനാൽ തന്നെ കാക്കി കുപ്പായക്കാർ വഴി തെറ്റി പോലും അങ്ങോട്ട് പോകാറില്ലായിരുന്നു.
സത്യത്തിൽ അതൊരു അധോലോകം തന്നെയായിരുന്നു.
സഞ്ജീവ് കപൂർ എന്ന ഒറ്റക്കൊമ്പൻ ആയിരുന്നു അതിനെ നിയന്ത്രിച്ചിരുന്നത്.
മയക്കു മരുന്ന് മാഫിയയും സെക്സ് റാക്കറ്റും ആയുധ വിൽപ്പനയും ഒക്കെ ആയിരുന്നു അയാളുടെ പ്രധാന ബിസിനെസ്സ്.
വെള്ള കുപ്പായം അണിഞ്ഞ രാഷ്ട്രീയ കോമരങ്ങൾ പോലും അയാൾക്ക് കീഴിലായിരുന്നു.
വലിയൊരു സൈന്യം തന്നെ അയാൾക്കുണ്ടായിരുന്നു.
ജഗൻജ്ജായുടെ മകൻ അങ്കിതയെ കടത്തികൊണ്ട് പോയത് അങ്ങോട്ടായിരിക്കുമെന്ന് ഏകദേശം ഊഹം അവനുണ്ടായിരുന്നു.
1 മണിക്കൂർ യാത്ര പിന്നീട്ടതും അവർ ജോധ്പൂർ പട്ടണത്തിൽ എത്തി.
അവിടെ ഗ്രാമത്തിലെ കുറച്ചു ആളുകളും ചന്ദ്രശേഖറും ഒക്കെ എത്തിയിട്ടുണ്ടായിരുന്നു.
ആലിയയെ അദ്ദേഹത്തിന് കൈ മാറിയ ശേഷം മഹി ജീപ്പുമായി ജമുനയിലേക്ക് പോകാനുറച്ചു.
എന്നാൽ ഇതറിഞ്ഞതും ചന്ദ്രശേഖർ അവനെ വിലക്കി.
“വേണ്ട മോനെ സഞ്ജീവ്, അയാളൊരു മൃഗമാണ്….അതൊരു ചുഴിയും..
അങ്ങോട്ട് പോയവർ പിന്നിങ്ങോട്ട് തിരിച്ചു വന്ന ചരിത്രമില്ല അതുകൊണ്ട് മഹി നീ എടുത്തു ചാടരുത്”
“എനിക്കറിയാം ദാദ പക്ഷെ ഇപ്പൊ അതൊന്നും എന്റെ മനസിലില്ല….അങ്കിത മാത്രമാണ് എന്റെ മനസിൽ…അവളെ എനിക്ക് രക്ഷിക്കണം…അവളെയും കൊണ്ടേ ഞാൻ വരൂ”
മഹിയുടെ ദൃഢനിശ്ചയം കേട്ടതും ആലിയയിൽ ഒരു ഞെട്ടലുണ്ടായി.
മഹാദേവ് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെയത് നടത്തിയിട്ടേ അടങ്ങൂ എന്ന് അവൾക്ക് നന്നായി അറിയുമായിരുന്നു.
ആലിയ നിരാശയോടെ അച്ഛനെ നോക്കി ചന്ദ്രശേഖറിൻറെ മുഖത്തും വിഷാദം അലട്ടിക്കൊണ്ടിരുന്നു.
എന്നാൽ മഹിയുടെ മുഖത്തപ്പോഴും ഒരു പുഞ്ചിരി ബാക്കിയുണ്ടായിരുന്നു.
അവന്റെ നക്ഷത്രകണ്ണുകൾ വല്ലാതെ തിളങ്ങി.
അവരോട് മടങ്ങി പോകാൻ നിർദ്ദേശിച്ചുകൊണ്ട് അവൻ ജീപ്പിലേക്ക് കയറി.
ആലിയ എന്തോ പറയാനായി തുണിഞ്ഞതും മഹി ജീപ്പുമായി അകന്നിരുന്നു.
(തുടരും)
സ്നേഹത്തോടെ ചാണക്യൻ……..!!!!
Ipozhanu vaayichathu..thudakkam kidu
Superb masha?