പിന്നെ കഷ്ടപ്പാടിലേക്കും ദുരിതത്തിലേക്കും ആണ്ടു പോയ ആ കുടുംബത്തെ സഹായിച്ചത് ആസാദി കുടുംബം തന്നെയായിരുന്നു.
പക്ഷെ അഭിമാനിയായിരുന്ന രാധ അത്തരം സഹായഹസ്തങ്ങളെ സ്നേഹപൂർവ്വം തഴഞ്ഞു.
അതിനു ശേഷം ആ കുടുംബത്തിലെ ജോലിക്കാരിയായി അവർ മാറി.
അടുക്കളയുടെ മേൽനോട്ടം രാധയ്ക്ക് ആയിരുന്നു.
അതിനിടയിൽ തന്റെ മകൻ മഹാദേവനെ അവൾ നന്നായി പഠിപ്പിച്ചു.
സൈക്കോളജിയിൽ പിജി കഴിഞ്ഞ് നെറ്റ് എക്സാം എഴുതി പാസ് ആയി മഹി നാട്ടിൽ വന്നിട്ട് കുറച്ചേ ആയുള്ളൂ.
അതും രംഗോലി ഉത്സവത്തിനു പങ്കെടുക്കാൻ.
മഹിയുടെ ആഗ്രഹം phd യ്ക്ക് ജോയിൻ ചെയ്യാനായിരുന്നു.
അപ്പോഴാണ് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അവൻ രംഗസ്ഥലിൽ എത്തിയത്.
തുടർന്നുണ്ടായ പ്രശ്നങ്ങളാണ് അല്പം മുന്നേ സംഭവിച്ചത്.
അമ്മയുടെ പേര് കേട്ടതും മഹി പൂണ്ടടക്കം വിറച്ചു.
“എന്തിനാ രാധമ്മയോട് പറയുന്നേ?”
“അയ്യേ വലിയ ചെക്കനായി എന്നിട്ട് ഇപ്പോഴും അമ്മക്കുഞ്ഞി ആണല്ലേ എന്തൊരു പേടി”
ആലിയ അവനെ കളിയാക്കി.
“ഞാൻ അമ്മക്കുഞ്ഞി തന്നെയാ കാരണം എനിക്ക് സ്നേഹിക്കാനും പിണങ്ങാനും അടി കൂടാനുമൊക്കെ എന്റമ്മ മാത്രേയുള്ളു…. സ്നേഹിക്കാൻ ഒരുപാട് പേരുള്ള നിനക്ക് അതു പറഞ്ഞാൽ മനസിലാവില്ല”
അതു കേട്ടതും ആലിയയുടെ മുഖം പൊടുന്നനെ മ്ലാനമായി.
മുഖത്തെ പുഞ്ചിരി എങ്ങോട്ടോ മാഞ്ഞുപോയി.
കാർമേഘങ്ങൾ ഇരുണ്ടു കൂടിയ വാനം പോലെ ആ മുഖത്തെ തെളിച്ചം മങ്ങി.
“സോറി മഹിഭയ്യാ ഞാൻ അറിയാതെ പറഞ്ഞു പോയതാ”
Ipozhanu vaayichathu..thudakkam kidu
Superb masha?