? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

അവൻ മെല്ലെ ഗരുഡും ആയി കണക്ട് ചെയ്യാനുള്ള ആപ്ലിക്കേഷൻ ഓപ്പൺ ആക്കി.,..,,അതിനു ശേഷം ഗരുഡിനെ കാലിബറേഷൻ ചെയ്യാൻ തുടങ്ങി.,.,.,

ലൊക്കേഷനുമായി കണക്ട് ആകാനും.,. അതിൻറെ കാലിബ്രേഷൻ എല്ലാം തീരാനുമായി ഏകദേശം ഒരു രണ്ടു മിനിറ്റോളം സമയം എടുത്തു..,.,.,

രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഗരുഡ് പറന്നുയരാൻ  സജ്ജമായി,..,.,

ശ്രീഹരി അതിൻറെ ക്യാമറ ഓപ്ഷൻ എടുത്തു നൈറ്റ് വിഷൻ ക്യാമറ എനേബിൾ ചെയ്തു.,.,.അതിന് ശേഷം വീഡിയോ റെക്കോർഡിങ് 4K ക്വാളിറ്റി ലേക്ക് മാറ്റി.,.,.,

അതിനുശേഷം അവൻ ആപ്ലിക്കേഷനിൽ ഉള്ള ടേക്ക് ഓഫ് ബട്ടൻ ക്ലിക്ക് ചെയ്യുക അപ്പോൾ അവൻറെ മുന്നിലേക്ക് ഒരു സ്ലൈഡിങ് ഓപ്‌ഷൻ വിൻഡോ തുറന്നു വന്നു..,,.,.

അവൻ അതിലെ ആക്റ്റീവ് ഗരുഡ് എന്ന ബട്ടണിൽ  ക്ലിക്ക് ചെയ്തു.,..,,.,

ദേവൻ അപ്പോഴും പജീറോയുടെ ബോണറ്റിൽ ചാരി ഗരുഡിലേക്ക് തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു.,.

ശ്രീഹരി അവിടെ ആക്ടീവ് ഗരുഡ് എന്ന ബട്ടൺ അമർത്തിയപ്പോൾ.,.,., ഇവിടെ വണ്ടിയുടെ മുകളിൽ ഇരുന്ന ഗരുഡിൻ്റെ ചിറകുകൾ എല്ലാം വിടർന്നു വന്നു.,.,.,

അതേ സമയം ശ്രീഹരി തന്റെ കയ്യിൽ ഇരുന്ന് ജോയ്സ്റ്റിക്ക് ഉപയോഗിച്ച് ഗരുഡ് മുകളിലേക്ക് ഉയർത്തി.,.,.,. ദേവൻ ആ കാഴ്ച നോക്കി നിന്നു.,.,.,.

അകലെ പാർക്ക് ചെയ്ത സ്കോർപിയോയിൽ ഇരിക്കുന്ന മുത്തുവിനും അവൻറെ കൂട്ടാളിക്കും അത് ശരിക്കും ഒരു പരുന്ത് ചിറകടിച്ചു പറക്കുന്ന പോലെയാണ് തോന്നിയത്.,.,.,.

ശ്രീനിലയത്തിൽ വിളിച്ചു ഒരു തവണ പറത്തി നോക്കിയിട്ടുണ്ട് എങ്കിലും ഗരുഡിനെ അവിടെയുള്ള കാറ്റിന്റെ വേഗതക്ക് അനുസരിച്ച് കണ്ട്രോൾ ചെയ്യാനായി ശ്രീഹരി കുറച്ചു സമയം അവിടെ പാർക്കിങ്ങിന്റെ മുകളിലൂടെ പറത്തി നോക്കി.,.,..,

അങ്ങനെ ചെയ്യുന്നതിന് ഒപ്പംതന്നെ കുറച്ചകലെ മാറി പാർക്ക് ചെയ്തിരിക്കുന്ന സ്കോർപ്പിയോയുടെ മുകളിൽ കൂടി ഒന്ന് പറത്താനും അവൻ മറന്നില്ല.,.,.,

തങ്ങളുടെ വണ്ടിയുടെ തൊട്ടു മുകളിൽ കൂടി അത് പറന്നു പോയപ്പോൾ  മുത്തുവിന് അത് യഥാർത്ഥ ഒരു കൃഷ്ണപ്പരുന്ത് ആണെന്നാണ് തോന്നിയത്.,.,.,

കുറച്ച് സമയം അവിടെ പറപ്പിച്ചു  പ്രാക്ടീസ് ചെയ്തതിനുശേഷം ശ്രീഹരി ഗരുഡിനെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പറത്തി.,.,.,

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.