?ജിന്നിന്റെ സ്വന്തം ശൈത്താൻ 2?[Fallen Angel] 120

പിന്നീടുള്ള രണ്ട് ദിവസം ഞാൻ ആകെ മൂഡ് ഓഫ്‌ ആയിരുന്നു അവരെ കാണിക്കാനായി ഇടക്ക് ചിരിക്കാറുണ്ടെങ്കിലും അത് ഇനി എത്രകാലം ഇങ്ങനെ പറ്റുമെന്ന് എനിക്കറിയില്ലായിരുന്നു എന്റെ മാറ്റത്തിൽ ടോണിക്കും നല്ല സംശയം തോന്നി തുടങ്ങി…

കോളേജിലെ റാഗിങ്ങ് ഒക്കെ തകൃതിയായി തന്നെ നടന്ന് കൊണ്ടിരിക്കുന്ന സമയം അങ്ങനെയിരിക്കെ മൂന്നാം നാൾ ആയിഷയും സുഹൃത്തുക്കളും വരാന്തയിൽ നിന്ന് കത്തിയടിച്ച് കൊണ്ടിരുന്നപ്പോൾ

“ഡി മറിയാമോ നീ ഒന്ന് എന്റെ കൂടെ വന്നേ ലൈബ്രറി വരേ..”

“അയ്യോ ഞാൻ ഒന്നും ഇല്ല അങ്ങോട്ടേക്ക് ആ വോളിബാൾ കോർട്ടിന്റെ അവിടെ ഒക്കെ കുറെ സീനിയർസ് കാണും നീ വേണേൽ ആശ്വതിയെ കൂട്ടിക്കോ ”

അവളത് പറഞ്ഞതും ആയിഷ ആശ്വതിയെ നോക്കി ഇവർ പറയുന്നതൊന്നും കേൾക്കാതെ ആശാൻ വേറെ എവിടെയോ നോക്കി നിൽക്കുന്നത്  കണ്ടു   അവരും അങ്ങോട്ടേക്ക് നോക്കി.അവിടെ കുറച്ച് സീനിയർസ് ഇരുന്ന് സംസാരിക്കുന്നതാണ് അവർ കണ്ടത്

“ഓ പിടക്കോഴി വാല് പൊക്കി തുടങ്ങി ”

മറിയം അതും പറഞ്ഞു അവളുടെ തലക്കിട്ടൊന്നു കൊട്ടി ചെറുതായി നിലവിളിച്ച് കൊണ്ട് അവൾ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു

“എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ..”

“നീ എന്തിനാ എന്റെ തലക്കിട്ടടിച്ചേ…”

“നിന്റെ വായിനോട്ടം കണ്ടിട്ട്..”

“ഞാൻ വായിനോക്കിയേ ഒന്നും അല്ല… അത് ഞാൻ വെറുതെ… അങ്ങോട്ടേക്ക് നോക്കിയപ്പോ…”

“കള്ളി പിടിക്കപ്പെട്ടപോലെ അവളുടെ പരുങ്ങളും വാക്കുകൾക്കായുള്ള തപ്പലും കണ്ടപ്പോൾ അവർ രണ്ടുപേർക്കും ചിരി അടക്കാൻ സാധിച്ചില്ല ”

“മതി മതി നിനക്ക് ഇവളെ കൂടെ ലൈബ്രറി വരെ പോകാൻ പറ്റുമോ..”

“ഞാനൊന്നും ഇല്ല നിങ്ങൾ രണ്ടും പോയിക്കൊ…

“അങ്ങനെ മോളിവിടെ ഒറ്റക് നിന്ന് സുഗിക്കേണ്ട…”

Updated: February 20, 2021 — 11:09 pm

13 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤

  2. ബ്രോ,
    എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

    1. സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും

  3. അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
    Waiting for next part

    ♥️♥️♥️

    1. Thank you ❤❤ അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും…

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤❤❤

    1. വായിച്ചോ കഥ

    2. ❤❤??

  5. മാത്തപ്പൻ

    ??

Comments are closed.